Jump to content

അമ്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആസിഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജലത്തിലലിയുമ്പോൾ 7.0-ൽ താഴെ പി.എച്ച്. മൂല്യം പ്രദാനം ചെയ്യുന്ന സംയുക്തങ്ങളാണ് അമ്ലം അഥവാ ആസിഡ്. HA എന്ന പൊതു രാസവാക്യമാണ് അമ്ലത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ജലത്തിലലിയുമ്പോൾ H+ അയോണുകളെ സ്വതന്ത്രമാക്കുന്ന വസ്തുക്കളാണ്‌ അമ്ലങ്ങൾ

അമ്ലഗുണങ്ങൾ

[തിരുത്തുക]

തരം തിരിവുകൾ

[തിരുത്തുക]

എല്ലാ തരം ആസിഡുകളിലും അടങ്ങിയിരിക്കുന്ന പ്രധാന മൂലകം ഹൈഡ്രജൻ ആണ്‌.ഹൈഡ്രജന്റെ അടിസ്ഥാനത്തിൽ ആസിഡിനെ രണ്ടായി തരം തിരിക്കുന്നു.

ഏകബേസിക ആസിഡ്

[തിരുത്തുക]

ബഹുബേസിക ആസിഡ്

[തിരുത്തുക]
  • ഇത്തരം ആസിഡുകളിൽ രണ്ടോ അതിലധികമോ അസിഡിക് ഹൈഡ്രജൻ ആറ്റങ്ങൾ അടങ്ങിയിരിക്കുന്നു. ദ്വിബേസിക ആസിഡ് ആയ സൾഫ്യൂറിക് ആസിഡ് , ത്രിബേസിക ആസിഡ് ആയ ഫോസ്ഫോറിക് ആസിഡ് എന്നിവ ഉദാഹരണങ്ങളാണ്‌.

അമ്ലത്വം

[തിരുത്തുക]

അമ്ലത്വം അഥവാ ആസിഡിന്റെ ശക്തി എന്നത് ആസിഡുകൾക്ക് ഹൈഡ്രജൻ അയോണിനെ പുറംതള്ളാനുള്ള കഴിവാണ്‌. അമ്ലവിയോജന സ്ഥിരാങ്കം (pKa) ആസിഡിന്റെ ശക്തിയെ കുറിക്കുന്നു. ആസിഡുകളെ അവയുടെ ശക്തിയുടെ അടിസ്ഥാനതിൽ വീണ്ടും രണ്ടായി തരം തിരിച്ചിരിക്കുന്നു.

ശക്തിയേറിയ അമ്ലങ്ങൾ

[തിരുത്തുക]

ജലത്തിൽ ലയിക്കുമ്പോൾ അതിലടങ്ങിയിട്ടുള്ള മുഴുവൻ അസിഡിക് ഹൈഡ്രജനേയും (ചുരുങ്ങിയത് ഒന്നെങ്കിലും) പുറംതള്ളി, പോസിറ്റീവ് ചാർജുള്ള ഹൈഡ്രോണിയം (H3O+) അയോണുകളായും, നെഗറ്റീവ് ചർജുള്ള ആസിഡ് റാഡിക്കലായും വിഘടിക്കുന്ന അമ്ലങ്ങളാണ് ശക്തിയേറിയ അമ്ലങ്ങൾ. ഉദാ: ഹൈഡ്രോക്ലോറിക് ആസിഡ്, സൾഫ്യൂറിക് ആസിഡ്. ശക്തിയേറിയ അമ്ലങ്ങളുടെ അമ്ലവിയോജന സ്ഥിരാങ്കം ഹൈഡ്രോണിയം അയോണിന്റെ അമ്ലവിയോജന സ്ഥിരാങ്കത്തേക്കാൾ (-1.74) കുറവായിക്കും.

ദുർബല അമ്ലങ്ങൾ

[തിരുത്തുക]

ജലത്തിൽ ലയിക്കുമ്പോൾ അതിലടങ്ങിയിട്ടുള്ള അസിഡിക് ഹൈഡ്രജൻ അണുക്കളെ ഭാഗികമായി മാത്രം പുറംതള്ളി, പോസിറ്റീവ് ചാർജുള്ള ഹൈഡ്രോണിയം അയോണുകളായും, നെഗറ്റീവ് ചർജുള്ള ആസിഡ് റാഡിക്കലായും വിഘടിക്കുന്ന അമ്ലങ്ങളാണ് ദുർബല അമ്ലങ്ങൾ. ഉദാ: ഫോസ്ഫോറിക് ആസിഡ്, അസറ്റിക് ആസിഡ്. ദുർബല അമ്ലങ്ങളുടെ അമ്ലവിയോജന സ്ഥിരാങ്കം ഹൈഡ്രോണിയം അയോണിന്റേതിനേക്കാൾ കൂടുതലായിക്കും.

ഏകദേശം ശക്തിയേറിയ അമ്ലങ്ങൾ

[തിരുത്തുക]

അമ്ലവിയോജന സ്ഥിരാങ്കം ഹൈഡ്രോണിയം അയോണിന്റേതിനേക്കാൾ അല്പം മാത്രം കൂടുതലായ (1 > pKa > -1.74) അമ്ലങ്ങളാണ് ഏകദേശം ശക്തിയേറിയ അമ്ലങ്ങൾ. നൈട്രിക് അമ്ലം (HNO3) (pKa = -1.64), ക്ലോറിക് അമ്ലം (HClO3) (pKa = -1.0), ട്രൈഫ്ലൂറൊ അസറ്റിക് അമ്ലം(CF3COOH) (pKa = +0.5), ക്രോമിക് അമ്ലം (H2CrO4) (pKa = +0.74) എന്നിവ ഉദാഹരണങ്ങളാണ്. കൃത്യമായ നിർവചനപ്രകാരം ഇവ യഥാർഥ ശക്തിയേറിയ അമ്ലങ്ങളല്ല.

സാധാരണയായി ഉപയോഗിക്കുന്ന അമ്ലങ്ങളും അവയുടെ അമ്ലവിയോജന സ്ഥിരാങ്കങ്ങളും

[തിരുത്തുക]

സൂപ്പർ ആസിഡുകൾ

[തിരുത്തുക]

ശുദ്ധ (100%) സൾഫ്യൂരിക് ആസിഡിനേക്കാൾ ശക്തിയുള്ള ആസിഡുകളെ സൂപ്പർ ആസിഡുകൾ എന്ന് പറയുന്നു

സൽഫ്യൂറിക് ആസിഡ് നേക്കാൾ വീര്യം കൂടിയ ആസിഡ്കൾ ആണ് ഫ്ലൂറോആന്റിമണിക് ആസിഡ്, ക്ലോറോ ആന്റിമണിക് ആസിഡ് മുതലായവ ഇത് സൽഫ്യൂറിക്നേക്കാൾ പത്ത് ലക്ഷം മടങ്ങ് വീര്യം കൂടിയവ ആണ്

"https://ml.wikipedia.org/w/index.php?title=അമ്ലം&oldid=4112464" എന്ന താളിൽനിന്ന് ശേഖരിച്ചത്