Jump to content

പീരങ്കിപ്പട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആർട്ടിലറി ബാറ്ററി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കണ്ണൂർ കോട്ടയിലെ പീരങ്കി.

കരസേനയിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ് പീരങ്കിപ്പട അഥവാ ആർട്ടിലറി ബാറ്ററി. പീരങ്കികൾ, ഹെവി ഫീൽഡ് ഗണ്ണുകൾ, മോർട്ടാറുകൾ, മിസൈലുകൾ, വിമാനവേധക തോക്കുകൾ, റോക്കറ്റുകൾ എന്നിവ ഉപയോഗിച്ച് ശത്രുനിരകളേയും ബങ്കറുകളെയും തകർക്കുക, ബോംബാക്രമണത്തിനും ആകാശ യുദ്ധത്തിനുമായി എത്തുന്ന ശത്രുവിമാനങ്ങളെ വെടിവച്ചു വിഴ്ത്തുക, ശത്രുക്കളോടു യുദ്ധം ചെയ്യുന്ന കാലാൾപ്പടയ്ക്കും കവചിതസേന വിഭാഗത്തിനും ശത്രുനിരയിലേക്കു സെല്ലുകൾ വർഷിച്ച് സഹായങ്ങളും സുരക്ഷിതത്വവും നൽകുക എന്നിങ്ങനെ യുദ്ധരംഗത്തെ ജോലികളാണ് പീരങ്കിപ്പടയ്ക്കുള്ളത്. ശത്രുസങ്കേതങ്ങളും ശത്രുക്കൾ ഉപയോഗിക്കുന്ന മോർട്ടാറുകൾ, ബോം‌‌ബുകൾ, പീരങ്കികൾ മുതലായവ സ്ഥപിച്ചിട്ടുള്ള സ്ഥാനങ്ങളും ആകാശം വഴിയായും റഡാർ മുഖേനയും കണ്ടുപിടിക്കുന്നതിനുള്ള ലൊക്കേറ്റിംഗ് ബാറ്ററിയും, എയർ ഒബ്സർ‌‌വേഷൻ പോസ്റ്റുകളും (Air OP) പീരങ്കിപ്പടക്കു കീഴിൽ ഉണ്ടായിരിക്കും. ആർട്ടിലറിക്കു കീഴിലുള്ള വിമാനങ്ങൾ പറത്തുന്നതും ആർട്ടിലറി ആർട്ടിലറി ആഫീസർമാർ തന്നെയാണ്. ആർട്ടിലറിയിൽ പാരച്യുട്ട് ഭടൻ‌‌‌‌മാരും പ്രവർത്തിക്കുന്നുണ്ട്. ശത്രുസങ്കേതങ്ങൾക്ക് അടുത്തോ അവയ്ക്കു പുറ്കിലോ യുദ്ധവിമാനങ്ങളിൽ ചെന്ന് പാരച്യൂട്ടുവഴി ഇറങ്ങി യുദ്ധം ചെയ്യുന്നതിനുള്ള ഒരു പ്രത്യേക ഘടകമാണിത്.ആർട്ടിലറി വിഭാഗത്തെ ഫീൽഡ് റെജിമെൻറ്, ലൈറ്റ് റെജിമെൻറ്, മീഡിയം റെജിമെൻറ്, ഹെവിമോർട്ടർ റെജിമെൻറ്, എയർ ഡിഫൻസ് ആർട്ടിലറി എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. അസാമാന്യമായ ധീരതയും കർമകുശലതയും സാങ്കേതികജ്ഞാനവും ഈ വിഭാഗത്തിന് ഉണ്ടായിരിക്കണം.

"https://ml.wikipedia.org/w/index.php?title=പീരങ്കിപ്പട&oldid=1881990" എന്ന താളിൽനിന്ന് ശേഖരിച്ചത്