ഇട്ടിരാരിച്ചമേനോൻ
1003-1078. വള്ളുവനാട്ടതാലൂക്കിൽ കല്ലുവഴിയാണു മേനോൻറ ജന്മദേശം. കുത്തന്നൂർ ശങ്കുപ്പണിക്കരുടെ ശിഷ്യന്മാരിൽ പ്രധാനിയായിരുന്ന ഇദ്ദേഹം ഒളപ്പമണ്ണ കളിയോഗത്തിൽ വച്ചു അഭ്യസിക്കുകയും അവിടത്തെ ആദ്യവസാനക്കാരനും ആശാനുമായിത്തീരുകയും ചെയ്തു. വേഷഭംഗി അനിതര സാധാരണമത്രേ. രസങ്ങൾ നടിക്കുന്നതിലും ഇദ്ദേഹം അതിനിപുണനായിരുന്നു. ഇട്ടിരാരിച്ചമേനോനു തുല്യം മെയ്യും കയ്യും ഒത്തിണങ്ങിയ മറെറാരു കഥകളി നടൻ അക്കാലത്തുണ്ടായിരുന്നില്ലെന്നാണു കേൾവി. പ്രസിദ്ധ വേഷങ്ങൾ:- കിമ്മീരവധത്തിൽ ധർമ്മപുത്രർ, ബകവധ ത്തിലും സൗഗന്ധികത്തിലും ഭീമസേനൻ, സുഭദ്രാഹരണ ത്തിലജ്ജുനൻ, ഉത്ഭവത്തിലും കാർത്തവീര്യവിജയത്തിലും രാവണൻ, ചെറിയ നരകാകാരൻ, അംബരീഷചരിത ത്തിൽ ദുർവ്വാസാവ്; സുന്ദര ബ്രാഹ്മണൻ, ഇവയാണ്. “കഞ്ജദളവും' (സുഭദ്രാഹരണത്തിൽ അജ്ജുനൻ പദം) കമലദളവും ആടുന്നതിൽ ഇട്ടിരാരിച്ചമേനോനു തുല്യന്മാർ ആരും ഉണ്ടായിരുന്നില്ല. ഒളപ്പമണ്ണമനക്കാരാണു മേനോൻറ പ്രശസ്തിക്കും, അഭ്യുദയത്തിനും വേണ്ട പ്രോത്സാഹനങ്ങൾ ചെയ്തു സഹായിച്ചത്. ഇട്ടിരാരിച്ച മേനോൻ അനേകശിഷ്യന്മാരിൽ വച്ചും പ്രധാനിയും പ്രസിദ്ധനും പട്ടിക്കാന്തൊടി രാവുണ്ണിമേനവനാകുന്നു.