ഇന്നത്തെ ചിന്താവിഷയം
ദൃശ്യരൂപം
(ഇന്നത്തെ ചിന്താവിഷയം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്നത്തെ ചിന്താവിഷയം | |
---|---|
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | ആന്റണി പെരുമ്പാവൂർ |
തിരക്കഥ | സത്യൻ അന്തിക്കാട് |
അഭിനേതാക്കൾ | മോഹൻലാൽ മുകേഷ് ഇന്നസെന്റ് മീര ജാസ്മിൻ സുകന്യ മോഹിനി |
സംഗീതം | ഇളയരാജ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | അഴകപ്പൻ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | ആശീർവാദ് സിനിമാസ് |
വിതരണം | സെൻട്രൽ പിൿചേഴ്സ് |
റിലീസിങ് തീയതി | 2008 ഏപ്രിൽ 12 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സത്യൻ അന്തിക്കാടിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്ത് മോഹൻലാൽ, മുകേഷ്, ഇന്നസെന്റ്, മീര ജാസ്മിൻ, സുകന്യ, മോഹിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2008-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇന്നത്തെ ചിന്താവിഷയം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെൻട്രൽ പിൿചേഴ്സ് ആണ്.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | ഗോപകുമാർ |
മുകേഷ് | മുരളീകൃഷ്ണൻ |
ഇന്നസെന്റ് | ഇമ്മാനുവൽ |
വിജയരാഘവൻ | പീതാംബരൻ |
അശോകൻ | നൌഷാദ് |
മാമുക്കോയ | ഷാജഹാൻ |
ശിവജി ഗുരുവായൂർ | മൂസക്ക |
ബാബു നമ്പൂതിരി | |
രാജേഷ് ഹെബ്ബാർ | രഞ്ജൻ ഫിലിപ്പ് |
മീര ജാസ്മിൻ | |
സുകന്യ | ട്രീസ |
മോഹിനി | പ്രമീള |
മത്തുമണി | രഹന |
നിവേദിത | ലക്ഷ്മി |
ശ്രീലത നമ്പൂതിരി | |
രശ്മി ബോബൻ |
സംഗീതം
[തിരുത്തുക]ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഇളയരാജ ആണ്. ഗാനങ്ങൾ മനോരമ മ്യൂസിക്കത്സ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- കണ്ടോ കണ്ടോ കാക്കക്കുയിലേ – എം.ജി. ശ്രീകുമാർ
- കസ്തൂരി പൊട്ടും തൊട്ടെൻ – വിജയ് യേശുദാസ്
- മനസ്സിലൊരു പൂമാല – മധു ബാലകൃഷ്ണൻ, ശ്വേത മോഹൻ
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | അഴകപ്പൻ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
കല | സന്തോഷ് രാമൻ |
ചമയം | പട്ടണം റഷീദ്, ലിജു, ബിനീഷ് |
വസ്ത്രാലങ്കാരം | വി. സായ്, ബാബു, മുരളി |
നൃത്തം | ബൃന്ദ |
പരസ്യകല | ഗായത്രി |
നിശ്ചല ഛായാഗ്രഹണം | എം.കെ. മോഹനൻ |
നിർമ്മാണ നിയന്ത്രണം | സേതു മണ്ണാർക്കാട് |
നിർമ്മാണ നിർവ്വഹണം | ബിജു തോമസ് |
അസോസിയേറ്റ് കാമറാമാൻ | ആൽബി |
അസോസിയേറ്റ് ഡയറൿടർ | ഉണ്ണികൃഷ്ണൻ പട്ടാഴി |
പുരസ്കാരം
[തിരുത്തുക]2008-ലെ മികച്ച കലാമൂല്യത്തിനും ജനപ്രീതിക്കുമുള്ള പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു[1].
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-08-13. Retrieved 2011-09-29.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്നത്തെ ചിന്താവിഷയം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഇന്നത്തെ ചിന്താവിഷയം – മലയാളസംഗീതം.ഇൻഫോ