ഇറാനിലെ ഇസ്‌ലാമിക വിപ്ലവം
ദൃശ്യരൂപം
(ഇറാൻ ഇസ്ലാമിക വിപ്ലവം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇറാനിലെ ഷാ ഭരണകൂടത്തിനെതിരെ ആയത്തുല്ല ഖുമൈനിയുടെ നേതൃത്വത്തിൽ ഇറാനിലെ ഇസ്ലാമിസ്റ്റുകൾ നടത്തിയ വിപ്ലവമാണ് ഇറാനിലെ ഇസ്‌ലാമിക വിപ്ലവം എന്നറിയപ്പെടുന്നത്. ഇറാനിയൻ വിപ്ലവം, ഇസ്‌ലാമിക വിപ്ലവം,1979 വിപ്ലവം എന്നൊക്കെ അറിയപ്പെടുന്ന ഈ സംഭവം ഇരുപതാം നൂറ്റാണ്ടിൽ സ്വാധീനം ചെലുത്തിയ പ്രധാന സംഭവങ്ങളിലോന്നായി കണക്കാപ്പെടുന്നു. വിപ്ലവത്തിന്റെ വിജയത്തെ തുടർന്ന് ഷാ അധികാരം ഉപേക്ഷിച്ചു നാടുവിടുകയും ആയത്തുള്ള ഖുമൈനി ഇറാനിൽ തിരിച്ചെത്തി അധികാരം ഏറ്റെടുക്കുകയും ചെയ്തു.