Jump to content

ദ റെയിൽവേ മെൻ (മിനി സീരീസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉപയോക്താവ്:Irshadpp/ദ റെയിൽവേ മെൻ (മിനി സീരീസ്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭോപ്പാൽ ദുരന്തത്തെയും അതിലെ രക്ഷാപ്രവർത്തനങ്ങളെയും ഉപജീവിച്ച് 2023-ൽ പുറത്തിറങ്ങിയ ചലചിത്ര പരമ്പരയാണ് ദ റെയിൽവേ മെൻ: ദ അൺടോൾഡ് സ്റ്റോറി ഓഫ് ഭോപ്പാൽ 1984. രക്ഷാപ്രവർത്തനത്തിൽ റെയിൽവേ ജീവനക്കാർ വഹിച്ച പങ്കിനെ ഈ മിനി സീരീസ് എടുത്തുകാണിക്കുന്നുണ്ട്. ആർ. മാധവൻ, കെ.കെ. മേനോൻ, ദിവ്യേന്ദു ശർമ്മ, ദിവ്യേന്ദു ഭട്ടാചാര്യ, ബാബിൽ ഖാൻ, സണ്ണി ഹിന്ദുജ, ജൂഹി ചൗള തുടങ്ങിയ പ്രധാന അഭിനേതാക്കൾ അണിനിരന്ന ചിത്രത്തിന്റെ നാല് എപ്പിസോഡുകളും 2023 നവംബർ 18-ന് നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങി. ശിവ് റവൈൽ സംവിധാനം നിർവ്വഹിച്ച ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആയുഷ് ഗുപ്തയാണ്[1][2].

കഥ[തിരുത്തുക]

ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഇന്ത്യ ലിമിറ്റഡിന്റെ പ്ലാന്റിൽ 1984-ൽ ഉണ്ടായ വാതക ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ[3] കാര്യമായ പങ്കുവഹിച്ച റെയിൽവേ സ്റ്റേഷൻ, അതിലെ ജീവനക്കാർ (പ്രത്യേകിച്ചും സ്റ്റേഷൻ മാസ്റ്റർ ഗുലാം ദസ്തഗീർ[4]), മന്ത്രാലയത്തിന്റെ ആജ്ഞ മറികടന്നുകൊണ്ട് രക്ഷാദൗത്യവുമായെത്തുന്ന റെയിൽവേയിലെ മറ്റു ജീവനക്കാർ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളും പരിസരങ്ങളും.

അഭിനേതാക്കൾ[തിരുത്തുക]

  • സെൻട്രൽ റെയിൽവേ സോണിന്റെ ജനറൽ മാനേജർ രതി പാണ്ഡെ ആയി ആർ. മാധവൻ[5] വേഷമിടുന്നു.
  • ഭോപ്പാൽ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ഇഫ്തിഖാർ സിദ്ദീഖിയായി കെ.കെ. മേനോൻ[5]
  • പോലീസ് കോൺസ്റ്റബിൾ എന്ന വ്യാജേന സ്റ്റേഷനിലെത്തുന്ന ബൽവന്ത് യാദവ് എന്ന കൊള്ളക്കാരനായി ദിവ്യേന്ദു ശർമ്മ[5].
  • ലോക്കോപൈലറ്റ് ട്രെയിനിയായ ഇമാദ് റിയാസ് ആയി ബാബിൽ ഖാൻ[5]
  • ഫാക്ടറി ഉദ്യോഗസ്ഥൻ ഖമറുദ്ദീൻ ആയി ദിവ്യേന്ദു ഭട്ടാചാര്യ
  • പത്രപ്രവർത്തകൻ ജഗ്‌മോഹൻ കുമാവത്ത് ആയി സണ്ണി ഹിന്ദുജ
  • റെയിൽ മന്ത്രാലയ ഉദ്യോഗസ്ഥ രാജേശ്വരി ജാംഗ്ലേ ആയി ജൂഹി ചാവ്ല

എപ്പിസോഡുകൾ[തിരുത്തുക]

No.TitleDirected by Written byOriginal release date 
1"എപ്പിസോഡ് 1"ശിവ് റവൈൽആയുഷ് ഗുപ്ത18 നവംബർ 2023 (2023-11-18)
യൂണിയൻ കാർബൈഡ് കമ്പനിയുടെ സ്വന്തം സുരക്ഷാറിപ്പോർട്ടുകൾ പോലും അവഗണിച്ചാണ് പ്രവർത്തനം തുടരുന്നതെന്ന് മനസ്സിലാക്കുന്ന ഇമാദ് റിയാസ് എന്ന ജോലിക്കാരനും ഖമറുദ്ദീൻ എന്ന ഉദ്യോഗസ്ഥനും ജഗ്‌മോഹൻ കുമാവത്ത് എന്ന പത്രപ്രവർത്തകനെ വിവരങ്ങൾ ധരിപ്പിക്കുന്നത് മുതൽ വാതക ചോർച്ചയും പൊട്ടിത്തെറിയും നടാക്കുന്നത് വരെയുള്ള സംഭവവികാസങ്ങൾ ഒന്നാം എപ്പിസോഡിൽ ഉൾപ്പെട്ടിരിക്കുന്നു.
2"എപ്പിസോഡ് 2"ശിവ് റവൈൽആയുഷ് ഗുപ്ത18 നവംബർ 2023 (2023-11-18)
വിഷവാതകം പരന്നുതുടങ്ങിയതോടെ ആളുകൾ എന്തെന്നറിയാതെ മരിച്ചുവീണുതുടങ്ങി. പരിഭ്രാന്തരായ ജനങ്ങൾ ചിതറിയോടുകയും അതിനിടെ തന്നെ മരിച്ചുവിഴുകയും ചെയ്തുതുടങ്ങി. റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർ ആളുകളെ അടച്ചമുറികളിലേക്ക് മാറ്റിത്തുടങ്ങി. സ്റ്റേഷനിലെ വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലായതിനാൽ സമീപ സ്റ്റേഷനുകളിൽ വിവരമെത്തിക്കാൻ അവർക്ക് കഴിഞ്ഞതുമില്ല. സംഭവത്തെക്കുറിച്ച് ധാരണയുണ്ടായിരുന്ന ഇമാദിന്റെ നിർദ്ദേശപ്രകാരം നനഞ്ഞ തുണി കൊണ്ട് മുഖം മറക്കുന്ന ആളുകൾ ഏറെ നേരം പിടിച്ചുനിൽക്കുന്നു. അതേസമയം സമീപ സ്റ്റേഷനിലുണ്ടായിരുന്ന രതി പാണ്ഡെ (സെൻട്രൽ റെയിൽവേ ജെനറൽ മാനേജർ) അത്യാഹിതം നടന്നതായി മനസ്സിലാക്കുന്നു.
3"എപ്പിസോഡ് 3"ശിവ് റവൈൽആയുഷ് ഗുപ്ത18 നവംബർ 2023 (2023-11-18)
ഭോപ്പാലിൽ കുടുങ്ങിയ ആളുകൾക്ക് സഹായം അയയ്‌ക്കാനും നടപടിയെടുക്കാനും മന്ത്രാലയത്തിൽ ഉദ്യോഗസ്ഥയായ രാജേശ്വരി ജംഗ്ലേ വഴി രതി പാണ്ഡേ ശ്രമിക്കുന്നുണ്ടെങ്കിലും ദൗത്യത്തിൽ രാജേശ്വരിക്ക് മേലുദ്യോഗസ്ഥരുടെയും മന്ത്രാലയത്തിന്റെയും പിന്തുണ ലഭിക്കാതായതോടെ അവർ പരാജയപ്പെടുന്നു. അനുമതിയില്ലാതെ രക്ഷാപ്രവർത്തവുമായി മുന്നോട്ട് പോവാൻ രതി പാണ്ഡേ തയ്യാറാവുകയും സഹപ്രവർത്തകർ അദ്ദേഹത്തോടൊപ്പം ചേരുകയും ചെയ്യുന്നു. സ്റ്റേഷനിലെ ആൾക്കൂട്ടത്തെ രക്ഷിക്കാനായുള്ള ശ്രമങ്ങൾ ഇമാദ്, ഇഫ്തിഖാർ, ബൽവന്ത് എന്നിവർ തുടരുകയും ചെയ്യുന്നു.
4"എപ്പിസോഡ് 4"ശിവ് റവൈൽആയുഷ് ഗുപ്ത18 നവംബർ 2023 (2023-11-18)
ആയിരത്തോളം ആളുകളുമായി സ്റ്റേഷനിലേക്ക് എത്തിയ തീവണ്ടി പെട്ടെന്ന് അവിടെയുള്ള ബോഗിയുമായി ബന്ധിപ്പിക്കുകയും പരമാവധി ആളുകളെ പ്രദേശത്ത് ഒഴിപ്പിക്കുകയും ചെയ്യാൻ സ്റ്റേഷനിലേ സംഘത്തിന് കഴിയുന്നു. രക്ഷാദൗത്യവുമായി വരുന്ന ട്രെയിനുമായുള്ള കൂട്ടിയിടി ഒഴിവാക്കാനായി ഇമാദ് പാളങ്ങൾ പുന:സംവിധാനിക്കുന്നുണ്ട്. ഇതിൽ വിജയിച്ച ശേഷം അവൻ അവിടെ ശ്വാസം മുട്ടി മരിക്കുന്നു. ഇഫ്തിഖാർ സിദ്ദീഖിയും പ്ലാറ്റ്ഫോമിൽ മരണപ്പെട്ട പോലെയാണ് കണ്ടെത്തപ്പെട്ടത്. മരണപ്പെട്ടെന്ന് കരുതിയ പലരും സംസ്കാരച്ചടങ്ങുകൾക്കിടെ ഉണരുന്നുണ്ടായിരുന്നു. ഇഫ്തിഖാറും അങ്ങനെ രക്ഷപ്പെടുന്നു. കുമാവത്ത് വർഷങ്ങൾക്ക് ശേഷം ഭോപാൽ സന്ദർശിക്കുകയും ദുരന്തബാധിതരുടെ അവസ്ഥ വിവരിക്കുന്നതും കാണാം.

നിർമ്മാണം[തിരുത്തുക]

യാഷ് രാജ് ഫിലിംസിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ശിവ് റവൈലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ് ഈ പരമ്പര[6]. യഷ് രാജ് ഫിലിംസിന്റെ ആദ്യ സ്ട്രീമിങ് ഫിക്ഷൻ പരമ്പരയാണ് ഇത്.

2021 ഡിസംബർ 1 ന് ചിത്രീകരണം ആരംഭിച്ച പരമ്പര 2022 മെയ് 11 ന് പൂർത്തിയായി[7][8].

2023 നവംബർ 18 ന് നെറ്റ്ഫ്ലിക്സിൽ ഈ പരമ്പര പുറത്തിറങ്ങി[9].

ഗ്യാസ് ചോർച്ച കേസിൽ ശിക്ഷിക്കപ്പെട്ട യൂണിയൻ കാർബൈഡ് ഇന്ത്യ ലിമിറ്റഡിലെ രണ്ട് മുൻ ജീവനക്കാർ സീരീസിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഒരു ഹർജി ഫയൽ ചെയ്തുവെങ്കിലും ബോംബെ ഹൈക്കോടതി അവരുടെ കേസ് തള്ളിക്കളയുകയായിരുന്നു[10].

സ്വീകരണം[തിരുത്തുക]

പരമ്പര ഭൂരിഭാഗം നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റി[11]. അർഹിക്കുന്ന ഗൗരവത്തിൽ തന്നെ വിഷയത്തെ പരമ്പര അവതരിപ്പിച്ചതായി അഭിപ്രായമുയർന്നിരുന്നു[12][13]. അർഹിക്കുന്ന ആദരം ലഭിക്കാതെ പോയ ധീരരുടെ കഥയായും ചിത്രം കണക്കാക്കപ്പെടുന്നു. ഉപകഥകളുടെയും പശ്ചാത്തല കഥകളുടെയും ആധിക്യം കാരണം ഒരു സംഭ്രമകരമായ ഒരു ത്രില്ലർ ആവാൻ ചിത്രത്തിന് സാധിച്ചില്ലെന്നും നിരൂപിക്കപ്പെട്ടു[14][15]. ബാബിൽ ഖാൻ, കെ.കെ. മേനോൻ എന്നിവരുടെ അഭിനയചാതുരി പ്രത്യേകം തന്നെ അഭിനന്ദിക്കപ്പെട്ടു[16][17].


അവലംബം[തിരുത്തുക]

  1. "Netflix's 'The Railway Men' Was Handpicked by Producer Aditya Chopra to be YRF's First Series, Director Reveals (EXCLUSIVE)". Variety.
  2. "The Railway Men: YRF's First OTT Series, Starring R Madhavan, Is Based on Bhopal Gas Tragedy". News18 (in ഇംഗ്ലീഷ്). 2 December 2021. Retrieved 23 April 2022.
  3. Singh, Suhani (18 November 2023). "Netflix's 'The Railway Men': A few good men". India Today. Retrieved 18 November 2023.
  4. "Bhopal gas tragedy: An unsung hero who saved many lives". The Times of India. 2019-12-04. ISSN 0971-8257. Retrieved 2023-11-27.
  5. 5.0 5.1 5.2 5.3 Menon, Dishya (15 November 2023). "The Railway Men: From R Madhavan to Babil Khan, Meet The Cast and The Characters They Play". News18. Retrieved 18 November 2023.
  6. "Netflix's 'The Railway Men' Was Handpicked by Producer Aditya Chopra to be YRF's First Series, Director Reveals (EXCLUSIVE)". Variety.
  7. Shackleton, Liz (2 December 2021). "India's Yash Raj Films enters streaming production with 'The Railway Men'". Screen Daily. Retrieved 18 November 2023.
  8. "Babil Khan wraps shooting for web series 'The Railway Men'". The Economic Times. 11 May 2022. Retrieved 18 November 2023.
  9. Whittock, Jesse (26 October 2023). "Netflix & Yash Raj Films On Track To Launch 'The Railway Men' In November". Deadline. Retrieved 26 October 2023.
  10. "HC rejects stay on OTT release of web series based on Bhopal gas tragedy". Hindustan Times. 18 November 2023. Retrieved 18 November 2023.
  11. Chatterjee, Saibal (18 November 2023). "The Railway Men Review: Buoyed By Laudable Performances But Could Have Been Much More". NDTV. Retrieved 18 November 2023.
  12. Ramnath, Nandini (18 November 2023). "'The Railway Men' review: A compelling saga of ordinary heroism". Scroll.in. Retrieved 18 November 2023.
  13. Sanap, Mayur (18 November 2023). "The Railway Men Review: Compelling Watch". Rediff.com. Retrieved 18 November 2023.
  14. Dedhia, Sonil (18 November 2023). "The Railway Men Review: Kay Kay Menon, R Madhavan's Show Is Hard-Hitting But Brings Too Many Sub-Plots". News18. Retrieved 18 November 2023.
  15. Das, Santanu (18 November 2023). "The Railway Men review: Real life tragedy of the Bhopal gas leak feels too manufactured". Hindustan Times. Retrieved 18 November 2023.
  16. Gupta, Shubhra (18 November 2023). "The Railway Men review: Kay Kay Menon, Babil Khan give terrific performances in a worthy show". The Indian Express. Retrieved 18 November 2023.
  17. Bandyopadhyay, Zinia (18 November 2023). "The Railway Men Review: Great performances, good script elevate this gripping drama". India Today. Retrieved 18 November 2023.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]