ഉപയോക്താവ്:അൻവർ ഷാ ഉമയനല്ലൂർ
ഈ ഉപയോക്തൃതാൾ വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരായതിനാൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്.
ഒഴിവാക്കാൻ സാദ്ധ്യതയുള്ളവ പലവക എന്ന താളിൽ ഈ താളിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. താങ്കൾക്ക് ഈ താൾ തിരുത്തുകയും വിപുലീകരിക്കുകയും ചെയ്യാം, പക്ഷേ ഒഴിവാക്കൽ ചർച്ച പൂർത്തിയാകുന്നതുവരെ ഈ താൾ ശൂന്യമാക്കുക, ലയിപ്പിക്കുക, തലക്കെട്ട് മാറ്റുക, ഈ അറിയിപ്പ് ഫലകം നീക്കം ചെയ്യുക എന്നീ കാര്യങ്ങൾ ചെയ്യാതിരിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഒഴിവാക്കൽ മാർഗ്ഗരേഖ കാണുക. പരിപാലന ആവശ്യങ്ങൾക്ക് മാത്രം: ഒഴിവാക്കേണ്ട താളിന്റെ മുകളിൽ ഒന്നുകിൽ {{mfd}} അല്ലെങ്കിൽ {{mfdx|2nd}} ചേർക്കുക. Then subst {{subst:mfd2|pg=ഉപയോക്താവ്:അൻവർ ഷാ ഉമയനല്ലൂർ|text=...}} to create the discussion subpage. Finally, subst {{subst:mfd3|pg=ഉപയോക്താവ്:അൻവർ ഷാ ഉമയനല്ലൂർ}} into the MfD log. Please consider notifying the author(s) by placing{{subst:MFDWarning|ഉപയോക്താവ്:അൻവർ ഷാ ഉമയനല്ലൂർ}} ~~~~on their talk page(s). |
ആധുനിക സാഹിത്യകാരനും കവിയും ചിത്രകാരനും. ഏകാംഗ ചിത്രപ്രദർശനങ്ങളിലൂടെ ശ്രദ്ധേയനാണ് കവി അൻവർ ഷാ ഉമയനല്ലൂർ. കേരള സർക്കാർ കലണ്ടർ രൂപകല്പനചെയ്തതിനു സർക്കാരിൽനിന്നും വിശിഷ്ട സേവന പുരസ്കാരം ലഭിച്ചു.. സെക്രട്ടേറിയറ്റ് അസോസിയേഷന്റെ സുവർണ്ണജൂബിലി ഗാനമുൾപ്പെടെ നിരവധി ഗാനങ്ങളും രചിച്ചിട്ടുണ്ട്.
ജീവിത രേഖ
[തിരുത്തുക]1973 ജൂലൈ 30-ന് കൊല്ലം ജില്ലയിലെ ഉമയനല്ലൂരിൽ ജനിച്ചു. മാവേലിക്കര രവിവർമ്മ ഫൈനാർട്സിൽ നിന്നും ചിത്രകലയിൽ ബിരുദം നേടി. പിതാവ്- എം. അബ്ദുൽ റഷീദ്. മാതാവ്- കെ. ബുഷറാ ബീവി. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും. ഭാര്യ- റസീന. മക്കൾ- ഫാത്തിമ, ആയിഷാ സുൽത്താന. ചിത്രകലാദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇപ്പോൾ തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥൻ.
കലാ ജീവിതം
[തിരുത്തുക]1990 മുതൽ ആനുകാലികങ്ങളിൽ കവിതകൾ എഴുതിവരുന്നു. 'ഇടത്താവളം' ആദ്യ കവിതാ സമാഹാരമാണ്. ചിത്രകലാ രംഗത്ത് 'പെൻ & ഇങ്ക് വർക്ക്' രചനകളിലൂടെ ശ്രദ്ധിക്കപ്പെട്ടു. വൃത്ത നിബദ്ധമായ കവിതകളിലൂടെ സാഹിത്യരംഗത്ത് തുടരുന്നു. ശ്രീമതി. സുഗതകുമാരി ടീച്ചർ അവതാരികയെഴുതിയ ആദ്യ രചന മുതൽ 7 കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൃതികൾ
[തിരുത്തുക]ഇടത്താവളം - 2006 ഇനിയെങ്കിലും - 2007 മറഞ്ഞുപോകുംമുൻപേ - 2008 സഹനം - 2010 ഈവിധം ജീവിതം - 2011 ഉദയമാവുക - 2014 ഒരു പുലരിപോലെ - 2015
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സർക്കാരിന്റെ വിശിഷ്ട സേവന പുരസ്കാരം (2002)
- കേരള സർക്കാരിന്റെ വിശിഷ്ട സേവന പുരസ്കാരം (2005)
- സർക്കാർ കലണ്ടർ രൂപകല്പന ചെയ്തതിനു കേരള സർക്കാരിന്റെ വിശിഷ്ട സേവന പുരസ്കാരം (2006)
- കേരള സർക്കാരിന്റെ വിശിഷ്ട സേവന പുരസ്കാരം (2007)
- കേരള സർക്കാരിന്റെ വിശിഷ്ട സേവന പുരസ്കാരം (2008)
- കേരള സർക്കാരിന്റെ വിശിഷ്ട സേവന പുരസ്കാരം (2009)
- കേരള സർക്കാരിന്റെ വിശിഷ്ട സേവന പുരസ്കാരം (2010)
- കേരള സർക്കാരിന്റെ വിശിഷ്ട സേവന പുരസ്കാരം (2011)
- റോട്ടറി ക്ലബ്ബ് വൊക്കേഷണൽ എക്സലൻസി അവാർഡ് (സാഹിത്യം)