Jump to content

പെരുന്തച്ചൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉളിയന്നൂർ പെരുന്തച്ചൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പറയിപെറ്റ പന്തിരുകുലം
മാതാവ്‌
പിതാവ്
മക്കൾ

കേരളത്തിൽ കാലാകാലങ്ങളായി പ്രചരിച്ചു പോരുന്ന ഐതിഹ്യങ്ങളിലൊന്നായ പറയി പെറ്റ പന്തിരുകുലത്തിലെ ഒരു അംഗമാണ്‌ പെരുന്തച്ചൻ‍. വരരുചിയാൽ ഉപേക്ഷിക്കപ്പെട്ട ശിശുവിനെ ഉളിയന്നൂരിലെ ഒരു തച്ചനാണു ‍(മരപ്പണിക്കാരൻ) എടുത്തുവളർത്തിയതെന്നും ഇദ്ദേഹമാണു തച്ചു ശാസ്ത്രത്തിലും വാസ്തു ശാസ്ത്രത്തിലും അതിവിദഗ്ദ്ധനായിരുന്ന ഉളിയന്നൂർ പെരുന്തച്ചൻ എന്നുമാണു്‌ ഐതിഹ്യം.പെരുംതച്ചന്റെ ചെറുപ്പത്തിൽ രാമൻ എന്നാണു വിളിച്ചിരുന്നത്‌. വിശ്വകർമ്മാവ് കുലദൈവം. കേരളത്തിലെയും തമിഴുനാട്ടിലെയും പ്രമുഖ ക്ഷേത്രങ്ങളും അദ്ദേഹം നിർമ്മിച്ചതാണെന്നാണ് വിശ്വാസം. കൊട്ടാരക്കര ഗണപതി ക്ഷേത്രം ഉദാഹരണമാണ്.ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം നിര്മിച്ചതിനു ശേഷം അദ്ദേഹം പൂർത്തിയാക്കാതെ പോയ ആനക്കൊട്ടിൽ ഇപ്പോഴും പൂർത്തിയാകാതെ തന്നെ ഉണ്ട് പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിെൻറ നവീകരണം പെരുന്തച്ചനാണ് ചെയ്തെതെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിെന്റെ അളവുകോൽ അവിടെ സൂക്ഷിച്ചീട്ടുണ്ട്. ആശാരിമാർ അതു നോക്കി യിട്ടാണ് അളെവെടുക്കുന്നത്.

ആലുവ ചന്തക്കടവിൽ നിന്നും പടിഞ്ഞാറോട്ടു നോക്കിയാൽ അടുത്തുകാണുന്ന ദ്വീപാണ് ഉളിയന്നൂർ.[1]


അവലംബം[തിരുത്തുക]

പറയിപ്പെറ്റ പന്തിറുകുളത്തിൽ വ്യത്യസ്ത സ്വഭാവം ഉള്ള ആള് ആണ് പെരുംതച്ചൻ.[2]



Anagha krishnan kottayam kallara

  1. ദ്വൈപായനം- കെ.എൻ.ഷാജി, ജനപഥം, സെപ്തംബർ 2013
  2. Parayi petta panthirukulam.
"https://ml.wikipedia.org/w/index.php?title=പെരുന്തച്ചൻ&oldid=4091904" എന്ന താളിൽനിന്ന് ശേഖരിച്ചത്