Jump to content

എം.എ. ബേബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എം.എ.ബേബി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം.എ. ബേബി
കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് മന്ത്രി
ഓഫീസിൽ
2006–2011
മുൻഗാമിഇ.ടി. മുഹമ്മദ് ബഷീർ
പിൻഗാമിപി.കെ. അബ്ദുറബ്ബ്
കേരള നിയമസഭ അംഗം
ഓഫീസിൽ
2011, 2006
മുൻഗാമികടവൂർ ശിവദാസൻ
പിൻഗാമിജെ. മെഴ്സിക്കുട്ടി അമ്മ
മണ്ഡലംകുണ്ടറ
സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം
പദവിയിൽ
ഓഫീസിൽ
19 ഏപ്രിൽ 2015
വ്യക്തിഗത വിവരങ്ങൾ
ജനനം (1954-04-05) 5 ഏപ്രിൽ 1954  (70 വയസ്സ്)
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
പങ്കാളിബെറ്റി ലൂയിസ്

കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ നേതാവും, സി.പി.ഐ(എം) പോളിറ്റ്ബ്യൂറോ അംഗവും സാംസ്കാരിക പ്രവർത്തകനുമാണ് എം.എ. ബേബി. കൊല്ലം പ്രാക്കുളം സ്വദേശി. 2006 മേയ്‌ 18 മുതൽ 2011 മേയ് 18 വരെ കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മന്ത്രിയായിരുന്നു. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുവിദ്യാഭ്യാസം, സർവകലാശാലാ വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, കാർഷിക സർവ്വകലാശാല ഒഴിച്ചുള്ള സർവ്വകലാശാലകൾ, പ്രവേശന പരീക്ഷകൾ, എൻ.സി.സി., സാംസ്കാരിക കാര്യങ്ങൾ, പുരാവസ്തു, മൃഗശാലകളും കാഴ്ചബംഗ്ലാവുകളും, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു.

ജീവിതരേഖ

[തിരുത്തുക]

1954 ഏപ്രിൽ 5 നു ജനിച്ചു. അദ്ധ്യാപകനായിരുന്ന കുന്നത്ത്‌ പി.എം. അലക്സാണ്ടറുടെയും ലില്ലിയുടെയും എട്ടു മക്കളിൽ ഇളയവൻ. പ്രാക്കുളം എൻ.എസ്‌.എസ്‌. ഹൈസ്കൂൾ, കൊല്ലം എസ്‌.എൻ.കോളജ്‌ എന്നിവിടുങ്ങളിൽ വിദ്യാഭ്യാസം.

കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ കേരള രാഷ്ട്രീയത്തിൽ പ്രവേശിച്ച ബേബി എസ്.എഫ്.ഐ, ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ, സി.പി.ഐ.(എം), എന്നീ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് ജയിൽ‌വാസം അനുഭവിച്ചു. 32-ആം വയസ്സിൽ രാജ്യസഭാംഗമായ ബേബി രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആൾക്കാരിൽ ഒരാളാണ്.[അവലംബം ആവശ്യമാണ്] സി.പി.എം കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും അംഗമായിരുന്നു. കുണ്ടറയിൽ നിന്ന് 2006-ൽ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [1]

1986 ലും 1992 ലും രാജ്യസഭാംഗം. ക്യൂബൻ ഐക്യദാർഢ്യ സമിതിയുടെ സ്ഥാപക കൺവീനറായിരുന്നു. ഡൽഹി കേന്ദ്രമായി സ്വരലയ എന്ന കലാസാംസ്കാരിക സംഘടന രൂപവത്കരിക്കുന്നതിൽ മുൻ‌കയ്യെടുത്തു.

പ്രധാന പദവികളിൽ

[തിരുത്തുക]
  • 2012-തുടരുന്നു : പൊളിറ്റ് ബ്യൂറോ അംഗം, സി.പി.എം
  • 2011 : നിയമസഭാംഗം, കുണ്ടറ
  • 2006-2011 : സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി
  • 2006 : നിയമസഭാംഗം, കുണ്ടറ
  • 2002-2004 : സി.പി.എം, ആലപ്പുഴ ജില്ലാ സെക്രട്ടറി
  • 1997 : സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, സി.പി.എം
  • 1992-1998 : രാജ്യസഭാംഗം, കേരളം (2)
  • 1992 : കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം, സി.പി.എം
  • 1989 : കേന്ദ്രക്കമ്മറ്റി അംഗം, സി.പി.എം.
  • 1987 : അഖിലേന്ത്യ പ്രസിഡൻ്റ്, ഡി.വൈ.എഫ്.ഐ
  • 1986-1992 : രാജ്യസഭാംഗം, കേരളം (1)
  • 1984 : സി.പി.എം സംസ്ഥാന സമിതി അംഗം
  • 1983 : അഖിലേന്ത്യ ജോയിൻ്റ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ
  • 1979 : അഖിലേന്ത്യ പ്രസിഡൻ്റ്, എസ്.എഫ്.ഐ
  • 1977 : സി.പി.എം, കൊല്ലം ജില്ലാക്കമ്മറ്റിയംഗം
  • 1975 : സംസ്ഥാന പ്രസിഡൻ്റ്, എസ്.എഫ്.ഐ
  • 1974 : കേന്ദ്ര എക്സിക്യൂട്ടീവ് അംഗം, എസ്.എഫ്.ഐ

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2014 കൊല്ലം ലോകസഭാമണ്ഡലം എൻ.കെ. പ്രേമചന്ദ്രൻ ആർ.എസ്.പി., യു.ഡി.എഫ്. എം.എ. ബേബി സി.പി.എം., എൽ.ഡി.എഫ്
2011 കുണ്ടറ നിയമസഭാമണ്ഡലം എം.എ. ബേബി സി.പി.എം., എൽ.ഡി.എഫ് പി. ജർമിയാസ് കോൺഗ്രസ് ഐ., യു.ഡി.എഫ്
2006 കുണ്ടറ നിയമസഭാമണ്ഡലം എം.എ. ബേബി സി.പി.എം., എൽ.ഡി.എഫ് കടവൂർ ശിവദാസൻ കോൺഗ്രസ് ഐ., യു.ഡി.എഫ്

രാജ്യസഭ കാലഘട്ടവും പാർട്ടിയും

[തിരുത്തുക]
  • 1992-1998 : സി.പി.ഐ.എം., എൽ.ഡി.എഫ്.
  • 1986-1992 : സി.പി.ഐ.എം., എൽ.ഡി.എഫ്.

കുടുംബം

[തിരുത്തുക]

കൈരളി ടി.വിയിൽ ഉദ്യോഗസ്ഥയായ ബെറ്റി ലൂയിസ്‌ ആണ് ഭാര്യ. മകൻ: അശോക്‌

കൃതികൾ

[തിരുത്തുക]
  • നോം ചോംസ്കി: നൂറ്റാണ്ടിന്റെ മനഃസാക്ഷി
  • നൂറ്റാണ്ടുകളിലെ ലോക യുവജനപ്രസ്ഥാനം

അവലംബം

[തിരുത്തുക]
  1. "മികച്ച പാർലമെന്റേറിയൻ". ദേശാഭിമാനി. 2014 മാർച്ച് 14. Retrieved 2014 മാർച്ച് 14. {{cite news}}: Check date values in: |accessdate= and |date= (help)

ചിത്രങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എം.എ._ബേബി&oldid=4109650" എന്ന താളിൽനിന്ന് ശേഖരിച്ചത്