എച്ച്.ടി.ടി.പി.ഡി
ദൃശ്യരൂപം
(എച്ച്.റ്റി.റ്റി.പി.ഡി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹൈപ്പർ ടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോകോൾ ഡീമൻ (Hyper Text Transfer Protocol Daemon) എന്നതിന്റെ ചുരുക്കരൂപമാണ് 'എച്ച്.ടി.ടി.പി.ഡി ' (httpd). വെബ് സെർവറുകളുടെ ഭാഗമായ ഒരു ഡീമനാണ് എച്ച്.ടി.ടി.പി.ഡി. വെബ് സർവറിലേക്കു വരുന്ന അഭ്യർഥനകളെ കൈകാര്യം ചെയ്യുന്ന കമ്പ്യൂട്ടർ പ്രോഗ്രാം ആണിത്. ഡെയ്മൺ അഭ്യർഥനകൾക്ക് യാന്ത്രികമായി ഉത്തരം നൽകുകയും എച്ച്.ടി.ടി.പി പ്രോട്ടോകോൾ ഉപയോഗിച്ച് വിവരങ്ങൾ ഇന്റർനെറ്റിലൂടെ കൈമാറുകയും ചെയ്യുന്നു
ഇത് സാധാരണയായി ഒരു വെബ് സെർവർ എന്നറിയപ്പെടുന്ന ഒരു എച്ച്ടിടിപി(HTTP) സെർവറിന്റെ പ്രധാന സോഫ്റ്റ്‌വെയർ ഭാഗമാണ്.[1]
എച്ച്.ടി.ടി.പി.ഡി. എന്ന പദം കൊണ്ട് സാധാരണ വിവക്ഷിക്കുന്നത് താഴെപ്പറയുന്ന എച്ച്.ടി.ടി.പി. ഡെയ്മണുകളെയാണ്
- അപ്പാച്ചേ എച്ച്.ടി.ടി.പി. സെർവർ (The Apache HTTP Server)
- ബിസിബോക്സ്(BusyBox)എച്ച്.ടി.ടി.പി.ഡി.
- ചെറോക്കി എച്ച്.ടി.ടി.പി. സെർവർ(Cherokee HTTP server)
- ലൈറ്റ് ടി.പി.ഡി എച്ച്.ടി.ടി.പി.ഡി. സെർവർ (The Lighttpd HTTP server)
- എൻജിന്ക്സ് എച്ച്.ടി.ടി.പി. റിവേഴ്സ് പ്രോക്സി സെർവർ (The Nginx HTTP and reverse proxy server)
- എൻ.സി.എസ്.എ. എച്ച്.ടി.ടി.പി.ഡി. എച്ച്.ടി.ടി.പി. സെർവർ (The NCSA HTTPd HTTP server)
- റിവേഴ്‌സ് പ്രോക്‌സി പ്രവർത്തനക്ഷമതയുള്ള ഹിയാവദ എച്ച്ടിടിപി(Hiawatha HTTP) സെർവർ
- സേർൻ എച്ച്.ടി.ടി.പി.ഡി. എച്ച്.ടി.ടി.പി. സെർവർ (The CERN HTTPd HTTP server): ഇതായിരുന്നു ലോകത്തിലെ ഏറ്റവും ആദ്യത്തെ വെബ് സർവർ
- ടക്സ് വെബ് സെർവർ (The TUX web server aka kHTTPd)
ഇത് കൂടികാണുക
[തിരുത്തുക]- എച്ച്.ടി.ടി.പി
- വെബ് സെർവർ
- വെബ് സെർവർ സോഫ്റ്റ്വെയറിന്റെ താരതമ്യം
അവലംബം
[തിരുത്തുക]- ↑ "Server and supporting programs" (in ഇംഗ്ലീഷ്). Apache: HTTPd server project. 2021. Retrieved 2021-11-19.