Jump to content

എനിയാഗ്രാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എനിയെഗ്രാം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഒരു മനഃശാസ്ത്രവിജ്ഞാന ശാഖയാണ് എനിയാഗ്രാം. ഈ വ്യക്തിത്വ തിരിച്ചറിയൽ പഠനത്തെ എനിയെഗ്രാം എന്നും അറിയപ്പെടുന്നുവെങ്കിലും ഒൻപതു വിഭാഗങ്ങൾ എന്ന അർത്ഥത്തിൽ എനിയാഗ്രാം എന്നതാണ് ശരിയായ പ്രയോഗം. എഴുപതുകളിലാണ് ഈ വിജ്ഞാന ശാഖ പ്രചാരത്തിലെത്തിയത്.അതുവരെ എനിയാഗ്രാം ചുരുക്കം ചില ഗുരുസങ്കേതങ്ങളിൽ വാമൊഴിയായി നിലനിന്നുപോരുകയായിരുന്നു. വ്യക്തികളുടെ സ്വഭാവ സവിശേഷതകളെ 9 ഘട്ടങ്ങളാക്കി വിവരിക്കുന്നതാണ് എനിയാഗ്രാം.[1]

ഓസ്കാർ ഇക്കാസോയും ബഞ്ചമിൻ ക്ലാഡിയോ നാരഞ്ചോയും ചേർന്ന് തെക്കേ അമേരിക്കയിലെ ചിലിയിൽ എനിയാഗ്രാം പഠിപ്പിക്കാനായി അരീക്ക എന്ന പേരിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ട് 1968ൽ സ്ഥാപിച്ചു.

രണ്ടു വിഭാഗങ്ങളായാണ് കേരളത്തിൽ ഈ വിഷയം പഠിപ്പിക്കുന്നത്. കാത്തലിക് വേർഷനും അരീക്കാ വേർഷനും.

അവലംബം

[തിരുത്തുക]
  1. http://www.puzha.com/malayalam/bookstore/content/books/html/utf8/1974.html[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=എനിയാഗ്രാം&oldid=3626168" എന്ന താളിൽനിന്ന് ശേഖരിച്ചത്