Jump to content

യേർക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഏർക്കാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഏർക്കാട്
Skyline of ഏർക്കാട്, India
Skyline of ഏർക്കാട്, India

ഏർക്കാട്
11°46′46″N 78°12′12″E / 11.7794°N 78.2034°E / 11.7794; 78.2034
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം തമിഴ്‌നാട്
ജില്ല സേലം
ഭരണസ്ഥാപനങ്ങൾ നഗരസഭ
മേയർ
വിസ്തീർണ്ണം 38.3ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 36,863
ജനസാന്ദ്രത 962/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ തടാകം, കിളിയൂർ വെള്ളച്ചാട്ടം, ഷെവ്റോൺ ക്ഷേത്രം

തമിഴ്നാട്ടിലെ സേലം ജില്ലയിലെ ഒരു പേരുകേട്ട വിനോദ സഞ്ചാര കേന്ദ്രമാണ്‌ യേർക്കാട് (തമിഴ്:ஏற்காடு)അഥവാ ഏർക്കാട്. ഇത് പൂർവ്വഘട്ടത്തിലെ സെർവ്വരായൻ (ഷെവ്റോയ് ഹിൽസ്) മലനിരകളിലാണ്‌ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 1500 മീറ്റർ ഉയരത്തിലാണ്‌ ഏർക്കാടിന്റെ സ്ഥാനം. കാപ്പിത്തോട്ടങ്ങളും ഓറഞ്ച് തൊടികളുമാണ്‌ ഏർക്കാടിന്റെ പ്രത്യേകതകൾ. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഒരു ഓർക്കിഡ് തോട്ടവും ഇവിടെ ഉണ്ട്. ഏർക്കാടിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം സെർവ്വരായൻ ക്ഷേത്രമാണ്‌.

പേരിനു പിന്നിൽ

[തിരുത്തുക]

തടാകം എന്നർത്ഥം വരുന്ന 'ഏരി' എന്ന തമിഴ് വാക്കിനോട് കാട് എന്ന പദം ചേർന്നാണ്‌ ഈ സ്ഥലത്തിനു ഏർക്കാട് എന്ന പേര് വന്നത്.

ചരിത്രം

[തിരുത്തുക]

ഭൂമിശാസ്ത്രം

[തിരുത്തുക]

ഏർക്കാടിനു പശ്ചിമഘട്ട മലനിരയിലെ പ്രകൃതി വൈഭവങ്ങളുമായി വളരെ സാമ്യമുണ്ട്. ഏർക്കാട്ടിൽ ചെറുകുരുവികൾ, ബുൾബുൾ, അണ്ണാൻ, ചെവിയൻ മുയലുകൾ, പോത്തുകൾ, മാൻ, കുറുനരി, കീരി, പാമ്പുകൾ, പരുന്ത് എന്നിവയൊക്കെ ധാരാളമായി കാണാൻ കഴിയും. ചുരുക്കത്തിൽ, ഏർക്കാട് പറവകളുടെ പറുദീസയാണ്‌.

കാർഷികം

[തിരുത്തുക]

കാപ്പിക്കുരുവാണ്‌ ഏർക്കാടിലെ പ്രധാന വിള. 1820-ൽ ഗ്രാഞ്ജ് എസ്റ്റേറ്റ്-ലാണ്‌ ആദ്യമായി കാപ്പിത്തോട്ടം നിർമ്മിച്ചത്. അതിലേക്കായി എം.ഡി.കോക്ക്ബേൺ എന്നയാളാണ്‌ ആഫ്രിക്കയിൽ നിന്നും കാപ്പിച്ചെടികൾ കൊണ്ടുവന്നത്.

ചക്ക, ഓറഞ്ച്, പേരക്ക, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയും ഇവിടെ കൃഷിചെയ്യുന്നു. പ്രകൃത്യാൽ തന്നെ ഇവിടെ ഓക്ക് മരങ്ങളും ചന്ദനമരങ്ങളും ധാരാളമായി വളരുന്നു.

വിദ്യാഭ്യാസം

[തിരുത്തുക]
മോണ്ട്ഫോർട്ട് സ്കൂൾ

പ്രശസ്തമായ മോണ്ട്ഫോർട്ട് വിദ്യാലയം ഏർക്കാടിലാണ്‌ സ്ഥിതി ചെയ്യുന്നത്. സേലം ഡിവിഷനിൽ ജോലി ചെയ്തിരുന്ന വെള്ളക്കാരായ ഉദ്യോഗസ്ഥരുടെ മക്കൾക്കായാണ്‌ ഇത് പണിതത്. ഇന്ന് തദ്ദേശീയരുൾപ്പടെ പലരും ഇവിടെ പഠിക്കുന്നു.

ഉത്സവകാലം

[തിരുത്തുക]

വേനൽകാലത്ത് ഏഴ് ദിവസത്തെ "സമ്മർ ഫെസ്റ്റ്" നടക്കാറുണ്ട്. ഇതിൽ പുഷ്പ പ്രദർശനം, ശ്വാന പ്രദർശനം, വള്ളം കളി എന്നിവ നടത്താറുണ്ട്.

അവലംബം

[തിരുത്തുക]
Church in Yercaud

ചിത്രശാല

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=യേർക്കാട്&oldid=3546213" എന്ന താളിൽനിന്ന് ശേഖരിച്ചത്