Jump to content

യാത്രയുടെ അന്ത്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഒരു യാത്രയുടെ അന്ത്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Yaathrayude Anthyam
സംവിധാനംKG George
റിലീസിങ് തീയതി1991
രാജ്യംIndia
ഭാഷMalayalam

കെ ജി ജോർജ് സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് യാത്രയുടെ അന്ത്യം. [1] [2] പ്രശസ്‌ത സാഹിത്യകാരനായ പാറപ്പുറത്ത്‌ എഴുതിയ കോട്ടയം-മാനന്തവാടി എന്ന ചെറുകഥയെ ആസ്‌പദമാക്കിയാണ്‌  'യാത്രയുടെ അന്ത്യം' ചിത്രീകരിച്ചത്‌. [3]

അഭിനേതാക്കൾ

[തിരുത്തുക]

കഥാസാരം

[തിരുത്തുക]

പ്രശസ്‌ത സാഹിത്യകാരനായ പാറപ്പുറത്ത്‌ എഴുതിയ കോട്ടയം-മാനന്തവാടി എന്ന ചെറുകഥയെ ആസ്‌പദമാക്കിയാണ്‌  'യാത്രയുടെ അന്ത്യം' ചിത്രീകരിച്ചത്‌. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രം ബസ്‌ തന്നെ. ഒരു ബസ്‌ യാത്രയ്ക്കിടയിൽ സംഭവിക്കുന്ന കാര്യങ്ങൾ കോർത്തിണക്കി ഒരുക്കിയ ഒരു ചിത്രം. ജീവിതം യാത്രയാണെന്ന്‌ സമർത്ഥിക്കുന്ന കഥ.

ബസിലുള്ള ഓരോരുത്തർക്കും ഓരോരോ ആവശ്യങ്ങൾ. സാഹിത്യകാരൻ പോകുന്നത്‌ തന്റെ ആത്മീയഗുരുവിനെ കാണാനായിരുന്നു. തന്റെ ഹൃദയരഹസ്യങ്ങൾ തുറന്നുപറഞ്ഞിരുന്നത്‌ ആ ആത്മീയ ഗുരുവിനോടായിരുന്നു. ബസിലുള്ള വിവാഹപ്പാർട്ടിയുമായി എഴുത്തുകാരൻ ബന്ധപ്പെടുന്നു. അവരുടെ സുഖദുഃഖങ്ങളിൽ പങ്കുചേരുന്നു. സന്തോഷകരമായ യാത്രയ്‌ക്കിടയിൽ കല്യാണപ്പെണ്ണിന്റെ അച്‌ഛന്‌ അസുഖം. പെണ്ണിന്റെ അച്‌ഛൻ മരിച്ചു. ഇനി കല്യാണം നടക്കുമോ? അതോ നടത്തണോ അതല്ലെങ്കിൽ നീട്ടിവയ്‌ക്കണോ? [3]

പരാമർശങ്ങൾ

[തിരുത്തുക]
  1. "Yaathrayude Anthyam". www.malayalachalachithram.com. Retrieved 2014-10-11.
  2. "Yaathrayude Anthyam". malayalasangeetham.info. Retrieved 2014-10-11.
  3. 3.0 3.1 "യാത്രയുടെ അന്ത്യം" (in ഇംഗ്ലീഷ്). Retrieved 2021-07-20.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=യാത്രയുടെ_അന്ത്യം&oldid=3609580" എന്ന താളിൽനിന്ന് ശേഖരിച്ചത്