കൾനാട്
Kalnad | |
---|---|
village | |
Country | India |
State | Kerala |
District | Kasaragod |
(2001) | |
• ആകെ | 15,755 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL- |
കൾനാട് അല്ലെങ്കിൽ കളനാട് കാസറഗോഡ് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ്. ഇതൊരു തീരദേശ ഗ്രാമമാകുന്നു. അറബിക്കടലിന്റെ തീരത്താണ് ഇതു സ്ഥിതിചെയ്യുന്നത്. [1]
ജനസംഖ്യ
[തിരുത്തുക]2001 സെൻസസ് പ്രകാരം, കൾനാടിൽ 15755 ജനങ്ങളുണ്ട്. അതിൽ 7495 പുരുഷൻമാരും 8260 സ്ത്രീകളുമാണ്.[1][2]
വിദ്യാഭ്യാസം
[തിരുത്തുക]- കളനാട് ഓൾഡ് ജി എൽ പി എസ്
- കൾനാട് ന്യൂ ജി എൽ പി എസ്
ഗതാഗതം
[തിരുത്തുക]ഇവിടെയൊരു ചെറിയ റയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നു. പാസഞ്ചർ വണ്ടികൾ മാത്രമേ നിർത്തുകയുള്ളു. വടക്ക് മംഗലാപുരത്തേയും തെക്ക് കോഴിക്കോടിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത 66-ൽ നിന്നും ഇവിടേക്ക് പ്രാദേശിക റോഡുകൾ ഉണ്ട്. മംഗലാപുരം-പാലക്കാട് പാതയിലുള്ള മഞ്ചേശ്വരം ആണ് അടുത്തുള്ള റയിൽവേ സ്റ്റേഷൻ. മാംഗളൂർ വിമാനത്താവളവും അടുത്തായി സ്ഥിതി ചെയ്യുന്നു.
ഭരണസംവിധാനം
[തിരുത്തുക]കാസർഗോഡ് ലോകസഭാമണ്ഡലത്തിന്റെ ഭാഗമായ ഈ ഗ്രാമം, കാസർഗോഡ് നിയമസഭാ നിയോജകമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്നു[3]..
ഭാഷ
[തിരുത്തുക]മലയാളം, കന്നഡ എന്നീ ഭാഷകൾ ഔദ്യോഗികമായി ഉപയോഗിക്കുന്നു. തുളു, ബ്യാരി തുടങ്ങിയ ഭാഷകളും ഉപയോഗിച്ചുവരുന്നു.
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]- കൾനാട് റെയിൽവേ സ്റ്റേഷൻ
പ്രധാന റോഡുകൾ
[തിരുത്തുക]സ്റ്റേറ്റ് ഹൈവേ 57(എൻ എച്ച് 17) അടുത്തുകൂടി കടന്നുപൊകുന്നു.
കാലാവസ്ഥ
[തിരുത്തുക]വേനൽക്കാലം ചൂടുകൂടിയതാണ്. കടലിന്റെ സാന്നിദ്ധ്യം ചൂടുകുറയ്ക്കുന്നു.
പ്രധാന സ്ഥലങ്ങൾ
[തിരുത്തുക]അടുത്ത് ചന്ദ്രഗിരി പുഴ ഒഴുകുന്നു. കാസറഗോഡ് ഫെറി (കടത്ത്) ഈ ഭാഗത്തുകൂടിയാണ്. ചന്ദ്രഗിരിക്കോട്ട അടുത്താണ്. [4]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10.
{{cite web}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-24. Retrieved 2016-12-05.
- ↑ "കാസർകോടിനെ കൊല്ലുന്ന ഗ്രൂപ്പ് വില്ലേജുകൾ". Mathrubhumi. 2016 March 26. Archived from the original on 2019-12-21. Retrieved 2018-12-25.
{{cite web}}
: Check date values in:|date=
(help); Cite has empty unknown parameter:|2=
(help) - ↑ https://search.yahoo.com/yhs/search?p=kalanad%2C+map&ei=UTF-8&hspart=mozilla&hsimp=yhs-002