കവാടം:കല
സാസ്കാരികം · ഭൂമിശാസ്ത്രം · ആരോഗ്യം · ചരിത്രം · ഗണിതശാസ്ത്രം · ശാസ്ത്രം · വ്യക്തി · തത്ത്വശാസ്ത്രം · മതം · സാമൂഹികം · സാങ്കേതികം
മനുഷ്യന്റെ വിചാരങ്ങളേയും വികാരങ്ങളേയും ദർശനങ്ങളേയും മറ്റുള്ളവർക്ക് അനുഭവഭേദ്യമാകുന്നതരത്തിൽ അല്ലെങ്കിൽ അവന്റെ തന്നെ ആത്മസംതൃപ്തിക്ക് വേണ്ടി ലാവണ്യപരമായി അവന്റെ ശൈലിയിൽ സൃഷ്ടിക്കുമ്പോൾ കല ഉണ്ടാകുന്നു. ഇത് ഭൂമിയിൽ മനുഷ്യനു് മാത്രമുള്ള ഒരു കഴിവാണ്.
![നർത്തകിയുടെ വലതുകൈ ഭ്രമരഹസ്തത്തിലാണ്.](http://upload.wikimedia.org/wikipedia/commons/thumb/d/d0/Bharata_natyam_dancer_medha_s.jpg/100px-Bharata_natyam_dancer_medha_s.jpg)
നാട്യശാസ്ത്രാടിസ്ഥാനത്തിലുള്ള ഭാരതീയനൃത്തങ്ങളിൽ മുഖ്യ സ്ഥാനത്തുള്ള ഭരതനാട്യം തമിഴ്നാടിന്റെ സംഭാവനയാണ്.ഭരതനാട്യത്തിന്റെ ആദ്യകാലനാമം ദാസിയാട്ടം എന്നായിരുന്നു. ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട അഭിനയ ദർപ്പണ്ണം എന്ന ഗ്രന്ഥമാണ് ഭരതനാട്യത്തിന് ആധാരമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്.ആറാം നൂറ്റാണ്ടു മുതൽതന്നെ പല്ലവ- ചോള രാജാക്കന്മാർ നൃത്ത-സംഗീത-ശില്പങ്ങളെ വളർത്തിയിരുന്നതായി പറയപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ തഞ്ചാവൂർ സഹോദരന്മാർ എന്നുമറിയപ്പെടുന്ന ചിന്നയ്യ സഹോദരന്മാരാണ് ദാസിയാട്ടം പരിഷ്കരിച്ച് ഭരതനാട്യത്തിന് രൂപം കൊടുത്തത്.
![വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു രേഖാചിത്രം](http://upload.wikimedia.org/wikipedia/commons/thumb/7/7d/Basheer.jpg/100px-Basheer.jpg)
വൈക്കം മുഹമ്മദ് ബഷീർ (ജനനം: 19 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. 1982-ൽ ഇന്ത്യാ ഗവൺമെൻറ് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമേറെ വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.
- കൊട്ടാരക്കരയിലെ ഇളമുറത്തമ്പുരാനായ വീരകേരളവർമ്മ (1653-1694) നിർമിച്ച രാമനാട്ടമാണ് പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്
“ | കല എന്നത് കരവിരുത് മാത്രമല്ല. അത് കലാകാരനുണ്ടായിട്ടുള്ള അനുഭവങ്ങളുടെ പ്രകടനമാണ്. | ” |
- വർഗ്ഗം:കല - അപൂർണ്ണലേഖനങ്ങൾ വികസിപ്പിക്കുവാൻ സഹായിക്കുക.
- ലേഖനങ്ങളിൽ അനുയോജ്യമായ ചിത്രങ്ങൾ ചേർക്കുക
- വർഗ്ഗീകരിച്ചിട്ടില്ലാത്ത ലേഖനങ്ങളുണ്ടെങ്കിൽ അതിനു് തക്കതായ വർഗ്ഗങ്ങൾ ചേർക്കുക.
- കലയുമായി ബന്ധപ്പെട്ട ലേഖനങ്ങളിൽ ഇതു കൂടി കാണുക എന്ന തലക്കെട്ടിനു കീഴെ കവാടം:കല എന്നു ചേർക്കുക
![]() |
കല വിക്കിവാർത്തകളിൽ വാർത്തകൾ |
![]() |
കല വിക്കിചൊല്ലുകളിൽ ഉദ്ധരണികൾ |
![]() |
കല കോമൺസിൽ ചിത്രങ്ങൾ |
![]() |
കല വിക്കിഗ്രന്ഥശാലയിൽ ഗ്രന്ഥങ്ങൾ |
![]() |
കല വിക്കിപാഠശാലയിൽ പാഠ പുസ്തകങ്ങൾ |