കംചത്ക്ക ഉപദ്വീപ്
റഷ്യയുടെ കിഴക്കൻ അതിർത്തിയിൽ ഒഖോറ്റ്സ്ക് കടലിനും പസഫിക് സമുദ്രത്തിനും ഇടയിലുള്ള ഒരു ഉപദ്വീപാണ് കംചത്ക്ക ഉപദ്വീപ്. ഏകദേശം 270,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും 1250 കിലോമിറ്റർ (780 മീറ്റർ)നീളവുമുള്ള ഏഷ്യയുടെ കിഴക്കേ അറ്റത്ത് കിടക്കുന്ന ഈ ഉപദ്വീപിന്റെ ശാന്തസമുദ്ര തീരത്തിനടുത്തായി 10500 മീറ്റർ ആഴമുള്ള കുറിൽ-കാംചാത്ക സമുദ്രഗർത്തം കിടക്കുന്നു.
കാംചാത്ക ഉപദ്വീപും കമാൻഡർ ദ്വീപുകളും കരഗിൻസ്കി ദ്വീപും ചേർന്നതാണ് റഷ്യൻ ഫെഡറേഷന്റെ ഭാഗമായ കാംചാത്ക ക്രാഇ.
ഭൂമിശാസ്ത്രം
[തിരുത്തുക]കാംചാത്ക ക്രായിയുടെ ഭാഗമാണ് രാഷ്ട്രീയമായി ഈ ഉപദ്വീപ്. തെക്കൻ അറ്റത്തെ ലോപാട്ക മുനമ്പ് എന്നു വിളിക്കുന്നു. ഇതിന്റെ വടക്കുഭാഗത്തുള്ള ശാന്തസമുദ്രഭാഗത്തെ വളഞ്ഞ ഉൾക്കടൽ അവാച്ച ഉൾക്കടൽ എന്നറിയപ്പെടുന്നു. കരാങ്കിൻസ്കി, കോർഫാ എന്നീ ഉൾക്കടലുകൾ ഇവിടെയുണ്ട്.
ഈ ഉപദ്വീപിനു നടുക്കുകൂടി സ്രെഡിന്നി മലനിരകൾ കിടക്കുന്നു. തെക്കുകിഴക്കൻ തീരത്തായി മറ്റൊരു മലനിരയും സ്ഥിതിചെയ്യുന്നു. ഇവയ്ക്കിടയിലായി മധ്യതാഴ്വര കിടക്കുന്നു. ഇതിലൂടെ കാംചാത്ക നദി ഒഴുകുന്നു. ടെഗിൽ, ഇച, ഗോലിഗിന തുടങ്ങിയ നദികളും ഈ ഉപദ്വീപിലൂടെ ഒഴുകുന്നു. കുറിൽ തടാകം ഇവിടെയാണ്.
കാലാവസ്ഥ
[തിരുത്തുക]വൈവിധ്യമാർന്ന കാലാവസ്ഥ ഇവിടെ അനുഭവപ്പെടുന്നു. സൈബീരിയായിലെ അതിശൈത്യ കാലാവസ്ഥയും ഉൾപ്രദേശത്തെ വരണ്ട കാലാവസ്ഥയും ഇവിടെ അനുഭവപ്പെടുന്നു. 2500 മില്ലീമീറ്റർ മഴ പെയ്യുന്ന പ്രദേശങ്ങളും ഇവിടെയുണ്ട്. 20• സെന്റീഗ്രേഡ് മുതൽ –41• സെന്റീഗ്രേഡ് വരെ താപവ്യതിയാനം വിവിധഭാഗങ്ങളുമായുണ്ട്.
ഭൂവിജ്ഞാനീയം
[തിരുത്തുക]യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | റഷ്യ, Tsardom of Russia, റഷ്യൻ സാമ്രാജ്യം, സോവിയറ്റ് യൂണിയൻ |
Area | 270,000 കി.m2 (2.9×1012 sq ft) |
Includes | Eastern Range |
മാനദണ്ഡം | vii, viii, ix, x |
അവലംബം | 765 |
നിർദ്ദേശാങ്കം | 57°N 160°E / 57°N 160°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം | 2001 |
കാംചാത്ക നദിയും താഴ്വാരവും ചുറ്റി ഏതാണ്ട് 160 അഗ്നിപർവതങ്ങൾ കാണപ്പെടുന്നു. അവയിൽ 29 എണ്ണം ഇപ്പോഴും സജീവമാണ്. കാംചാത്ക അഗ്നിപരവതസമൂഹത്തെ യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു.
ചരിത്രവും പര്യവേക്ഷണവും
[തിരുത്തുക]കരയിലെ സസ്യജാലം
[തിരുത്തുക]കാംചാത്ക സസ്യസമൃദ്ധമാണ്. തുന്ദ്ര സസ്യജാലങ്ങളും തൃണവർഗ്ഗത്തിൽ പെട്ട ചെടികളും പൂച്ചെടികളും പൈൻ കാടുകളും ബിർച്ച് ആൽഡർ വില്ലോ തുടങ്ങിയ വൃക്ഷങ്ങളാൽ സമൃദ്ധമാണ് ഇവിടുത്തെ കാടുകൾ.
കരയിലേയും ജലത്തിലേയും ജന്തുജാലം
[തിരുത്തുക]വന്യമൃഗങ്ങൾ നിറഞ്ഞ പ്രദേശമാണീവിടെ. ആർക്ടിക് കാലാവസ്ഥ മുതൽ ചൂടുള്ള കാലാവസ്ഥ വരെ അനുഭവപ്പെടുന്നതിനാൽ വളരെയധികം വൈവിധ്യം നിറഞ്ഞ സസ്യജന്തുജാലമാണിവിടെ കാണപ്പെടുന്നത്.