കുഞ്ഞിക്കുട്ടൻ തമ്പുരാൻ (നടൻ)
ദൃശ്യരൂപം
(കുഞ്ഞിക്കുട്ടൻ തമ്പുരാൻ (അഭിനേതാവ്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രവിവർമ്മ കുഞ്ഞിക്കുട്ടൻ തമ്പുരാൻ | |
---|---|
![]() | |
ജനനം | 1936 |
മരണം | ഓഗസ്റ്റ് 24, 2010 (aged 74) |
തൊഴിൽ(s) | അഭിനേതാവ്, കഥകളി കലാകാരൻ |
ജീവിതപങ്കാളി | സതി വർമ്മ |
കൊച്ചി രാജകുടുംബാംഗവും മലയാളചലച്ചിത്ര സീരിയൽ അഭിനേതാവും കഥകളി കലാകാരനും എഴുത്തുകാരനുമായിരുന്നു ആർ.വി. കുഞ്ഞിക്കുട്ടൻ തമ്പുരാൻ. (1936 - 2010, ഓഗസ്റ്റ് 24) 50 ഓളം മലയാളചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്[1]. കൂടാതെ കോട്ടൺമേരി എന്ന ഇംഗ്ലീഷ് ചലച്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
സി.പി.എം. അനുഭാവിയായ ഇദ്ദേഹം 'കുരുക്ഷേത്ര' എന്ന പേരിൽ ഒരു ആട്ടക്കഥ പാർട്ടിക്കുവേണ്ടി തയ്യാറാക്കിയിരുന്നു. കഥകളി, കൂടിയാട്ട രംഗത്തെ ശ്രദ്ധേയരായ കലാകാരന്മാരെക്കുറിച്ച് ആളുകൾ അരങ്ങുകൾ എന്നൊരു പുസ്തകം രചിച്ചിരുന്നു.
അവലംബം
[തിരുത്തുക]- ↑ "നടൻ ആർ.വി. കുഞ്ഞിക്കുട്ടൻ തമ്പുരാൻ അന്തരിച്ചു". Archived from the original on 2012-02-29. Retrieved 2012-02-02.