Jump to content

സെൽജ കുമാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കുമാരി സെൽജ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെൽജ കുമാരി
ലോക്‌സഭാംഗം
ഓഫീസിൽ
2024-തുടരുന്നു, 2009, 2004, 1996, 1991
മണ്ഡലം
  • സിർസ
  • അംബാല
രാജ്യസഭാംഗം
ഓഫീസിൽ
2014-2020
മണ്ഡലംഹരിയാന
വ്യക്തിഗത വിവരങ്ങൾ
ജനനം (1962-09-24) 24 സെപ്റ്റംബർ 1962  (61 വയസ്സ്)
പർബുവാല, ഹിസാർ, ഹരിയാന
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിun-married
As of ജൂൺ 12, 2024
ഉറവിടം: Loksabha 2024

2024 മുതൽ ഹരിയാനയിലെ സിർസ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമായി തുടരുന്ന ഹരിയാനയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് സെൽജ കുമാരി.(ജനനം : 24 സെപ്റ്റംബർ 1962) നാല് തവണ ലോക്സഭാംഗം, മൂന്ന് തവണ കേന്ദ്രമന്ത്രി, ഹരിയാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3]

ജീവിതരേഖ[തിരുത്തുക]

മുതിർന്ന കോൺഗ്രസ് നേതാവായ ചൗധരി ദൽബീർ സിംഗിൻ്റെയും കലാവതിയുടേയും മകളായി 1962 സെപ്റ്റംബർ 24ന് ഹരിയാനയിലെ ഹിസാറിൽ ജനനം. ന്യൂഡൽഹി കോൺവൻ്റ് സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ സെൽജ പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

1990-ൽ മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1991-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സിർസ മണ്ഡത്തിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായി. 1991-1996-ലെ നരസിംഹറാവു നയിച്ച കേന്ദ്രമന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള മന്ത്രിയായിരുന്നു. 1996-ൽ വീണ്ടും സിർസയിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004, 2009 ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ അംബാലയിൽ നിന്ന് വിജയിച്ചു. രണ്ടാം യു.പി.എ സർക്കാരിൽ കാബിനറ്റ് വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.

പ്രധാന പദവികളിൽ

  • 2024 : ലോക്സഭാംഗം, സിർസ
  • 2023 : എഐസിസി ജനറൽ സെക്രട്ടറി,ഉത്തരാഖണ്ഡിൻ്റെ ചുമതല
  • 2019-2022 : ഹരിയാന പിസിസി, പ്രസിഡൻ്റ്
  • 2019 : ലോക്സഭ തിരഞ്ഞെടുപ്പിൽ അംബാലയിൽ നിന്ന് പരാജയപ്പെട്ടു
  • 2014-2020 : രാജ്യസഭാംഗം, ഹരിയാന
  • 2012-2014 : കേന്ദ്ര സാമൂഹിക ക്ഷേമ ശാക്തീകരണ വകുപ്പ് മന്ത്രി
  • 2009-2011 : കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി
  • 2009 : ലോക്സഭാംഗം, അംബാല
  • 2004 : ലോക്സഭാംഗം, അംബാല
  • 1996 : ലോക്സഭാംഗം, സിർസ
  • 1991-1996 : സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രി
  • 1991 : ലോക്സഭാംഗം, സിർസ
  • 1990-1991 : മഹിള കോൺഗ്രസ്, സംസ്ഥാന പ്രസിഡന്റ്[4][5]

അവലംബം[തിരുത്തുക]

  1. Politics of me mine should end : Selja kumari
  2. Haryana result 2024 loksabha
  3. Kumari Selja won from Sirsa
  4. Haryana Loksabha 2024 congress and bjp win 5 each
  5. Kumari Selja returns in Sirsa after 1998
"https://ml.wikipedia.org/w/index.php?title=സെൽജ_കുമാരി&oldid=4090534" എന്ന താളിൽനിന്ന് ശേഖരിച്ചത്