Jump to content

കുറിച്ചി കുഞ്ഞൻപണിക്കർ (കഥകളിനടൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കുറിച്ചി കുഞ്ഞൻപണിക്കർ(കഥകളിനടൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുറിച്ചി കുഞ്ഞൻപണിക്കർ

പ്രസിദ്ധനായ കഥകളി കലാകാരനായിരുന്നു കുറിച്ചി കുഞ്ഞൻപണിക്കർ(1886 - 16 ഫെബ്രുവരി 1967). 1084 മുതൽ തിരുവനന്തപുരം കൊട്ടാരം കളിയോഗത്തിലെ പ്രമുഖനടനായി നിയമിതനായി.[1] അരനൂറ്റാണ്ടുകാലത്തോളം പത്മനാഭസ്വാമി ക്ഷേത്രത്തിലെ കളി അവതരണങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. 1964ലെ കേരളസംഗീതനാടക അക്കാദമി പുരസ്ക്കാരം, 1968ലെ കേന്ദ്രസംഗീതനാടക അക്കാദമി പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. മഹാകവി വള്ളത്തോൾ ‘രസികകലാനടൻ’ എന്ന സ്ഥാനപ്പേരും മെഡലും നൽകി ആദരിച്ചിട്ടുണ്ട്. തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും മലബാറിന്റെയും പാരമ്പര്യങ്ങൾ ഉൾച്ചേർത്ത് കഥകളിയിൽ ഒരു വ്യക്തിഗത ശൈലി കുഞ്ഞൻപണിക്കരാശാൻ രൂപപ്പെടുത്തി.[2]

ജീവിതരേഖ

[തിരുത്തുക]

പ്രമുഖ ഗുരുസഹോദരന്മാരായ കുറിച്ചി കൊച്ചാപ്പിയുടെയും രാമപ്പണിക്കരുടെയും അനന്തരവൻ ആയിരുന്നു. സ്വമാതുലനായ കൊട്ടിപ്പണിക്കരായിരുന്നു പ്രഥമഗുരു. പാലക്കാട് ജില്ലയിലെ ലക്കിടിയിൽ അപ്പുണ്ണി പൊതുവാളിന്റെ കീഴിലും പിന്നീട് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് കൂട്ടിൽ കുഞ്ഞൻ മേനോന്റെ പക്കലും അഭ്യസിച്ചു. ഫലിതം പണിക്കരുടെ ആട്ടത്തിന്റെ സവിശേഷതയായിരുന്നു. വേഷത്തിൽ മനോഹാരിതയും അഭിനയത്തിൽ തന്മയത്വവും പ്രകടമാണ്. ചെറുപ്പകാലത്ത് ആദ്യവസാനവേഷങ്ങളെല്ലാം നിപുണമായി വഹിക്കുമായിരുന്നെങ്കിലും ശാരീരികമായ അസസ്ഥ്യവും ക്ഷീണവും മൂലം തേച്ചവേഷങ്ങൾ അധികം കെട്ടാറില്ലായിരുന്നു.. ശ്രീകൃഷ്ണൻ സുപ്രസിദ്ധമാണ്. ഹംസം, സുദേവൻ, വേഷങ്ങളിൽ നാരദൻ, കാട്ടാളൻ,സുന്ദര ബ്രാഹ്മണൻ, ഹനുമാൻ, സന്താനഗോപാലത്തിലെ ബ്രാഹ്മണൻ മുതലായ വേഷങ്ങൾ പ്രത്യേകം പ്രസ്താവയോഗ്യങ്ങളാകുന്നു.[3] പ്രസിദ്ധ യുവനടനായ ഓയൂർ കൊച്ചുഗോവിന്ദപ്പിള്ളയുടെ ഹംസം കുഞ്ഞൻപണിക്കരെ അനുകരിച്ചുള്ളതാകുന്നു. ഓയൂർ കൊച്ചുഗോവിന്ദപിള്ളയാണ് പ്രധാന ശിഷ്യൻ

കുടുംബം

[തിരുത്തുക]

അമ്മാവനായ രാമപണിക്കരുടെ പുത്രിയേയാണ് പണിക്കർ വിവാഹം കഴിച്ചിരുന്നത്. കലാമണ്ഡലം കൃഷ്ണൻ‌കുട്ടി അദ്ദേഹത്തിന്റെ പുത്രനും, കഥകളി ഗായകൻ കുറിച്ചി കുട്ടപണിക്കർ ഭാഗിനേയനും ആണ്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 1964ലെ കേരളസംഗീതനാടക അക്കാദമി പുരസ്ക്കാരം
  • 1968ലെ കേന്ദ്രസംഗീതനാടക അക്കാദമി പുരസ്ക്കാരം

അവലംബം

[തിരുത്തുക]
  1. കെ.പി.എസ്., മേനോൻ (11 January 2025). കഥകളിരംഗം (1st ed.). തിരൂർ, മലപ്പുറം: മലയാളം സർവകലാശാല (published 1 March 2019). p. 542. ISBN 9788193745861. {{cite book}}: Check date values in: |year= and |year= / |date= mismatch (help)CS1 maint: year (link)
  2. https://www-nairs-in.translate.goog/bio_k.html?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc
  3. ജി., രാമകൃഷ്ണപിള്ള (1957). കഥകളി (ഒന്നാം പതിപ്പ ed.). തിരുവനന്തപുരം: തിരുവിതാംകൂർ സർവ്വകലാശാല (published 1 March 957). p. 372.{{cite book}}: CS1 maint: date and year (link)