ഉള്ളടക്കത്തിലേക്ക് പോവുക

കൂട്ടിൽ കുഞ്ഞൻമേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൂട്ടിൽ കുഞ്ഞൻമേനോൻ(കഥകളിനടൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജനനം1025 - മരണം 1102 ഈച്ചരമേനോന്റെ ശിഷ്യനായ ഇദ്ദേഹം വിദഗ്ദ്ധ ആദ്യവസാനക്കാരനും ആശാനുമായിരുന്നു;വേഷപ്പകർച്ച കുറയും. ധർമ്മപുത്രരും ശിശുപാലനും ഇദ്ദേഹത്തിൻറതു വിശേഷമാണ്. വീര ഹാസ്യരസങ്ങൾ ആവിഷ്കരിക്കുന്നതു വളരെ നന്നാവും. മദ്ധ്യവയസ്സിനുശേഷം മിനുക്കു വേഷങ്ങളാണ് അധികം കെട്ടിയിരുന്നത് അക്കൂട്ടത്തിൽ സന്താനഗോപാലബ്രാഹ്മണനും സുന്ദര ബ്രാഹ്മണനും ദുർവാസാവും എണ്ണപ്പെട്ടവയായിരുന്നു.ഇദ്ദേഹം മങ്കട കോവിലകം തമ്പുരാക്കന്മാരുടെ ആശ്രിതനായിരുന്നു.

"https://ml.wikipedia.org/w/index.php?title=കൂട്ടിൽ_കുഞ്ഞൻമേനോൻ&oldid=4440503" എന്ന താളിൽനിന്ന് ശേഖരിച്ചത്