Jump to content

സി. കൃഷ്ണൻ കർത്താവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൃഷ്ണൻ കർത്താ ചങ്ങരംകോത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാള കവിയും ആയുർവേദ ഭിഷഗ്വരനും സാമൂഹിക പ്രവർത്തകനുമായിരുന്നു കൃഷ്ണൻ കർത്താ ചങ്ങരംകോത എന്നറിയപ്പെട്ടിരുന്ന സി. കൃഷ്ണൻ കർത്താവ്(12 ഒക്ടോബർ 1881 - 19 സെപ്റ്റംബർ 1962). കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ നേതൃത്വത്തിൽ സംസ്കൃതത്തിലും ആയുർവേദത്തിലും പ്രാവീണ്യം നേടിയ അദ്ദേഹം പഴയ രീതിയിലുള്ള വിദ്യാഭ്യാസം നേടിയിരുന്നു. [1]

ജീവിതരേഖ

[തിരുത്തുക]

മുൻ നാട്ടുരാജ്യമായ കൊച്ചിയിൽ ആദ്യമായി വ്യാവസായിക, കാർഷിക, വിദ്യാഭ്യാസ പ്രദർശനം സംഘടിപ്പിച്ചത് അദ്ദേഹമാണ്. 914-ൽ രൂപീകരിക്കപ്പെട്ട പറപ്പൂക്കര പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായിരുന്നു. പറപ്പൂക്കര പഞ്ചായത്തിൽ ഒരു ആയുർവേദ ആശുപത്രിയും പ്രൈമറി സ്കൂളും സ്ഥാപിക്കാനായി പ്രവർത്തിച്ചു. കുറച്ചുകാലം വില്ലേജ് ജഡ്ജിയായിരുന്നു.

കൃതികൾ

[തിരുത്തുക]
  • കുരുക്ഷേത്രത്തിലെ അഭിമന്യു
  • ചിത്രോൽസവം
  • കുറുമാലി ഭഗവതി
  • ദേവദത്ത കാവ്യം
  • ശങ്കുന്തം
  • ശ്രീഭൂതനാഥോദയം
  • പ്രാർത്ഥനാഞ്ജലി
  • കലിംഗവധം (കഥകളി കവിത)

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കൊച്ചി രാജാവിൽ നിന്ന് കവിതിലകൻ ബഹുമതി
  • കൊച്ചി രാജാവിൽ നിന്ന് സാഹിത്യ നിപുണൻ ബഹുമതി

അവലംബം

[തിരുത്തുക]
  1. https://www.nairs.in/bio_k.html
"https://ml.wikipedia.org/w/index.php?title=സി._കൃഷ്ണൻ_കർത്താവ്&oldid=4347443" എന്ന താളിൽനിന്ന് ശേഖരിച്ചത്