കെ. കുട്ടി അഹമ്മദ് കുട്ടി
കെ.കുട്ടി അഹമ്മദ് കുട്ടി | |
---|---|
സംസ്ഥാന തദ്ദേശ-സ്വയംഭരണ വകുപ്പ് മന്ത്രി | |
ഓഫീസിൽ 2004-2006 | |
മുൻഗാമി | ചെർക്കളം അബ്ദുല്ല |
പിൻഗാമി | പാലോളി മുഹമ്മദ് കുട്ടി |
നിയമസഭാംഗം | |
ഓഫീസിൽ 2001-2006, 1996-2001, 1992-1996 | |
മണ്ഡലം |
|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1953 ജനുവരി 15 താനൂർ, മലപ്പുറം ജില്ല |
മരണം | ഓഗസ്റ്റ് 11, 2024 താനൂർ, മലപ്പുറം ജില്ല | (പ്രായം 71)
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
പങ്കാളി | ജഹനാര |
കുട്ടികൾ | 3 |
As of 11 ഓഗസ്റ്റ്, 2024 ഉറവിടം: Kerala Kaumudi |
2004 മുതൽ 2006 വരെ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന മലപ്പുറം ജില്ലയിൽ നിന്നുള്ള മുതിർന്ന മുസ്ലീം ലീഗ് നേതാവായിരുന്നു[1] കെ.കുട്ടി അഹമ്മദ് കുട്ടി(1953-2024) [2]. ഒമ്പതും പതിനൊന്നും കേരള നിയമസഭകളിൽ അംഗമായിരുന്നു. 1992-ലെ ഉപ-തെരഞ്ഞടുപ്പിൽ താനൂരിൽ നിന്നും 1996ലും, 2001ലും തിരൂരങ്ങാടിയിൽ[3] നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി നിയമസഭ അംഗമായത്.[2] വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരവെ 2024 ഓഗസ്റ്റ് പതിനൊന്നിന് അന്തരിച്ചു.[4]
ജീവിതരേഖ
[തിരുത്തുക]കെ.സെയ്താലിക്കുട്ടി മാസ്റ്ററുടെ മകനായി 1953 ജനുവരി 15 ന് മലപ്പുറത്ത് ജനിച്ചു. ബി.എസ്.സി പൂർത്തിയാക്കി. മുൻ മന്ത്രിയും മൂന്ന് തവണ നിയമസഭയിൽ അംഗവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി മുസ്ലിംലീഗ് താനൂർ മണ്ഡലം അദ്ധ്യക്ഷൻ, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്,മലപ്പുറം ജില്ലാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു.
തിരൂർ എസ്.എസ് എം. പോളിയുടെ ഗവേർണിംഗ് ബോഡി ചെയർമാനായിരുന്നു. നിലവിൽ മുസ്ലീം ലീഗ് സംസ്ഥാന നിർവാഹക സമിതി അംഗമായിരുന്ന ലീഗിൻ്റെ മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.
സ്വകാര്യ ജീവിതം
[തിരുത്തുക]- ഭാര്യ ജഹാനര.
- മക്കൾ: രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും.
പുരസ്കാരം
[തിരുത്തുക]ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കുംവേണ്ടി പ്രവർത്തിച്ചതിനുള്ള വരം പുരസ്കാരം 2018 ൽ ലഭിച്ചു.[5]
അവലംബം
[തിരുത്തുക]- ↑ മുൻ മന്ത്രി കുട്ടി അഹമ്മദ്കുട്ടി അന്തരിച്ചു
- ↑ 2.0 2.1 .org, niyamasabha. "Counsil of Ministers". niyamasabha.org. niyamasabha. Retrieved 1 ഒക്ടോബർ 2020.
- ↑ "niyamasabha.org" (PDF). niyamasabha.org. Retrieved 1 ഒക്ടോബർ 2020.
{{cite web}}
: Cite has empty unknown parameter:|websit=
(help) - ↑ കുട്ടി അഹമ്മദ്കുട്ടി അന്തരിച്ചു
- ↑ Online, Mathrubhumi. "മുൻ മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടിക്ക് വരം പുരസ്കാരം". mathrubhumi.com. മാതൃഭൂമി. Archived from the original on 2021-10-22. Retrieved 1 ഒക്ടോബർ 2020.
- Pages using the JsonConfig extension
- പതിനൊന്നാം കേരള നിയമസഭയിലെ മന്ത്രിമാർ
- ഒൻപതാം കേരള നിയമസഭാംഗങ്ങൾ
- കേരളത്തിലെ മുസ്ലിം ലീഗ് പ്രവർത്തകർ
- 1953-ൽ ജനിച്ചവർ
- ജനുവരി 15-ന് ജനിച്ചവർ
- കേരളത്തിലെ തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രിമാർ
- ഉപതിരഞ്ഞെടുപ്പിൽകൂടി നിയമസഭാംഗമായവർ
- പത്താം കേരള നിയമസഭാംഗങ്ങൾ
- പന്ത്രണ്ടാം കേരള നിയമസഭാംഗങ്ങൾ