Jump to content

കെ.പി.എ. മജീദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കെ. പി. എ. മജീദ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ.പി.എ.മജീദ്
നിയമസഭാംഗം
ഓഫീസിൽ
2021-തുടരുന്നു
മുൻഗാമിപി.കെ.അബ്ദുറബ്ബ്
മണ്ഡലംതിരൂരങ്ങാടി
നിയമസഭാംഗം
ഓഫീസിൽ
1996, 1991, 1987, 1982, 1980
മുൻഗാമികൊരമ്പയിൽ അഹമ്മദ്ഹാജി
പിൻഗാമിമഞ്ഞളാംകുഴി അലി
മണ്ഡലംമങ്കട
വ്യക്തിഗത വിവരങ്ങൾ
ജനനം
കാരുവള്ളി പതിക്കൽ അഹമ്മദ് മജീദ്

(1950-07-15) 15 ജൂലൈ 1950  (74 വയസ്സ്)
മക്കരപ്പറമ്പ്, പെരിന്തൽമണ്ണ, മലപ്പുറം ജില്ല
രാഷ്ട്രീയ കക്ഷി
  • ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്(ഐ.യു.എം.എൽ)
പങ്കാളിടി.പി.കുഞ്ഞിമ
കുട്ടികൾ4 daughters
As of 12 മെയ്, 2023
ഉറവിടം: കേരള നിയമസഭ

2021 മുതൽ തിരൂരങ്ങാടി മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായി തുടരുന്ന മലപ്പുറം ജില്ലയിൽ നിന്നുള്ള മുതിർന്ന മുസ്ലീം ലീഗ് നേതാവാണ് കാരുവള്ളി പതിക്കൽ അഹമ്മദ് മജീദ് എന്നറിയപ്പെടുന്ന കെ.പി.എ.മജീദ്.(ജനനം : 15 ജൂലൈ 1950) 1980 മുതൽ 2001 വരെ മങ്കടയിൽ നിന്നുള്ള നിയമസഭാംഗമായും 1992 മുതൽ 1996 വരെ ഒൻപതാം കേരള നിയമസഭയിലെ ഗവ.ചീഫ് വിപ്പായും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3][4][5][6][7]

ജീവിതരേഖ

[തിരുത്തുക]

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ മക്കരപ്പറമ്പിൽ അഹമ്മദിൻ്റെ മകനായി 1950 ജൂലൈ 15ന് ജനനം. കാരുവള്ളി പതിക്കൽ അഹമ്മദ് മജീദ് എന്നതാണ് ശരിയായ പേര്. പ്രീ-ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത.[8]

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

1980-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് ടിക്കറ്റിൽ മങ്കടയിൽ നിന്ന് ആദ്യമായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1982, 1987, 1991, 1996 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മങ്കടയിൽ നിന്ന് വീണ്ടും നിയമസഭയിലെത്തി.

2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മങ്കടയിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും ഇടത് സ്വതന്ത്രനായ മഞ്ഞളാംകുഴി അലിയോട് പരാജയപ്പെട്ടു.[9] 2004-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മഞ്ചേരിയിൽ നിന്ന് മത്സരിച്ചെങ്കിലും മാർക്സിസ്റ്റ് പാർട്ടിയിലെ ടി.കെ.ഹംസയോട് പരാജയപ്പെട്ടു.[10]

2004-ന് ശേഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് ഒഴിവായ മജീദ് പിന്നീട് ഏറെനാൾ പാർട്ടി നേതൃനിരയിൽ പ്രവർത്തിച്ചു. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തിരൂരങ്ങാടി മണ്ഡലത്തിൽ നിന്ന് വിജയിച്ച് വീണ്ടും നിയമസഭാംഗമായി.

മറ്റ് പദവികളിൽ

  • മുസ്ലീം ലീഗ് സംസ്ഥാന ഹൈ പവർ കമ്മിറ്റി അംഗം
  • മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി
  • മുസ്ലീം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി
  • മുസ്ലീം യൂത്ത് ലീഗ് ഉപദേശക സമിതി കൺവീനർ
  • കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം
  • കുർവ പഞ്ചായത്ത് മുൻ മെമ്പർ[11][12]

അവലംബം

[തിരുത്തുക]
  1. "K. P.A .Majeed | Welcome to Malappuram | India" https://malappuram.nic.in/en/whoswho/p-k-abdu-rabb/
  2. "Tirurangadi Assembly Election Results 2021 | തിരൂരങ്ങാടി തിരഞ്ഞെടുപ്പ് വാർത്തകൾ | തെരഞ്ഞെടുപ്പ് ഫലം | Malayala Manorama" https://www.manoramaonline.com/news/indepth/assembly-elections-2021/kerala-malappuram/2021/05/02/tirurangadi-constituency-election-results.html
  3. "തമിഴ്‌നാട്ടിൽ ലീഗിന്റെ വോട്ട് വേണ്ടെന്നു സിപിഎം പറയുമോ? : കെ.പി.എ. മജീദ് | CPM | Elections 2019 | Manorama" https://www.manoramaonline.com/news/latest-news/2019/04/13/kpa-majeed-slams-cpm.html
  4. "മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ വെള്ളിയാഴ്ച പ്രഖ്യാപിക്കും | Assembly Elections | Muslim League | Manorama Online" https://www.manoramaonline.com/news/latest-news/2021/03/11/muslim-league-to-release-candidate-list-on-friday.html
  5. "Majeed elected IUML general secretary, Thangal president - The New Indian Express" https://www.newindianexpress.com/states/kerala/2012/jul/02/majeed-elected-iuml-general-secretary-thangal-president-382797.amp
  6. "Discontent in IUML against Majeed in Tirurangadi - The Hindu" https://www.thehindu.com/news/national/kerala/discontent-in-iuml-against-majeed-in-tirurangadi/article34063442.ece/amp/
  7. "തിരൂരങ്ങാടിക്ക് മാറ്റമില്ല. കെ.പി.എ മജീദിന് ജയം | Madhyamam" https://www.madhyamam.com/amp/elections/assembly-elections/kerala/tirurangadi/tirurangadi-has-not-changed-kpa-majeed-wins-792678
  8. "Malappuram: LDF wave may not work in League’s pocket borough - The New Indian Express" https://www.newindianexpress.com/states/kerala/2021/mar/23/malappuram-ldf-wave-may-not-work-in-leagues-pocket-borough-2280186.amp
  9. "Mankada Assembly Constituency Election Result - Legislative Assembly Constituency" https://resultuniversity.com/election/mankada-kerala-assembly-constituency
  10. "MANJERI | Latest News India - Hindustan Times" https://www.hindustantimes.com/india/manjeri/story-I1eQXKAoArCjkHeXpTtgJJ_amp.html
  11. "IUML is not a communal organisation: KPA Majeed | Deccan Herald -" https://www.deccanherald.com/amp/specials/iuml-is-not-a-communal-organisation-kpa-majeed-728310.html
  12. "Muslim League on 27 seats; Samadani in fray for Lok Sabha, Wahab for Rajya Sabha | Kerala Election News | Onmanorama" https://www.onmanorama.com/news/kerala/2021/03/12/iuml-candidates-for-kerala-assembly-polls-malappuram-lok-sabha.amp.html
"https://ml.wikipedia.org/w/index.php?title=കെ.പി.എ._മജീദ്&oldid=3920245" എന്ന താളിൽനിന്ന് ശേഖരിച്ചത്