Jump to content

കെ. മാധവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കെ മാധവൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ മാധവൻ
പ്രമാണം:K.madhavan.jpg
വ്യക്തിഗത വിവരങ്ങൾ
ജനനംമരണം 25 സെപ്റ്റംബർ 2016 (102) വയസ്
1915[1]
കാഞ്ഞങ്ങാടു്, കാസർഗോഡ് ജില്ല, കേരളം
മരണംമരണം 25 സെപ്റ്റംബർ 2016 (102) വയസ്
അന്ത്യവിശ്രമംമരണം 25 സെപ്റ്റംബർ 2016 (102) വയസ്
മാതാപിതാക്കൾ
  • മരണം 25 സെപ്റ്റംബർ 2016 (102) വയസ്
വസതിsകാഞ്ഞങ്ങാടു്, കണ്ണൂർ

വടക്കേ മലബാറിലെ പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും, കർഷകസംഘം നേതാവുമായിരുന്നു കെ മാധവൻ (ജനനം:1915 ഓഗസ്റ്റ് 26 - ചരമം 2016 സപ്തംബർ 25). ഉപ്പുസത്യാഗ്രഹത്തിലും ഗുരുവായൂർ സത്യാഗ്രഹത്തിലും പങ്കെടുത്തവരിൽ ജീവിച്ചിരിക്കുന്ന പ്രമുഖ വ്യക്തിയാണു് കെ.മാധവൻ.[2]

ജിവിതരേഖ

[തിരുത്തുക]

കാഞ്ഞങ്ങാട്ടെ പ്രമുഖ ജന്മി കുടുംബമായ ഏച്ചിക്കാനം തറവാട്ടിൽ എ.സി.രാമൻ നായരുടെയും കൊഴുമ്മൽ ഉണ്ണാങ്ങ അമ്മയുടെയും മകനായി 1915 ആഗസ്ത് 26-നാണ് കെ. മാധവൻ ജനിച്ചതു്.[3] ആദ്യം ഗാന്ധിയനും പിന്നീട് കമ്യൂണിസ്റ്റുകാരനുമായിരുന്നതുകൊണ്ട് ഗാന്ധിയൻ കമ്യുണിസ്റ്റെന്ന് അറിയപ്പെടുന്നു. 25 സെപ്റ്റംബർ 2016 ന് തന്റെ 102-ആം വയസിൽ മരണപ്പെട്ടു.

വിദ്യഭ്യാസം

[തിരുത്തുക]

തളിപ്പറമ്പ് മുത്തേടത്ത് ഹൈസ്‌കൂൾ, നീലേശ്വരം രാജാസ് ഹൈസ്‌കൂൾ, വെള്ളിക്കോത്ത് വിജ്ഞാനദായിനി ദേശീയ വിദ്യാലയം എന്നിവിടങ്ങളിലായിരുന്നു പഠനം. എറണാകുളം കോളേജിൽ നിന്ന് ഹിന്ദി വിശാരദ് പാസായി.

രാഷ്ട്രീയ പ്രവർത്തനം

[തിരുത്തുക]

ദേശീയപ്രസ്ഥാന സമരപോരാളികളായ എ.സി.കണ്ണൻ നായരുടെയും വിദ്വാൻ പി.കേളുനായരുടെയും കെ.ടി.കുഞ്ഞിരാമൻ നമ്പ്യാരുടേയും പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി 12-ആം വയസ്സിൽത്തന്നെ സമരരംഗത്തെത്തി. സൈമൻ കമ്മീഷൻ ബഹിഷ്‌കരണം, മദ്യവർജ്ജനം തുടങ്ങിയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു. 13-ആം വയസിൽ പയ്യന്നൂരിൽ 1928-ൽ നെഹ്രുവിന്റെ അധ്യക്ഷതയിൽ നടന്ന നാലാം കോൺഗ്രസ് സമ്മേളനത്തിൽ വോളന്റിയറായി പ്രവർത്തിച്ചു. 1928 മെയ് 26,27 തിയതികളിൽ പയ്യന്നൂര് നടന്ന സംസ്ഥാന കോൺഗ്രസ്സ് സമ്മേളനത്തിൽ പങ്കെടുത്തു. 1930-ൽ കെ.കേളപ്പന്റെ നേതൃത്വത്തിൽ കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്ക് പുറപ്പെട്ട ഉപ്പുസത്യാഗ്രഹജാഥയിൽ അംഗമായി.[4] 1931-ൽ ഗുരുവായൂർ സത്യാഗ്രഹസമരത്തിലും വോളന്റിയറായി. കയ്യൂർ സമരം നടക്കുമ്പോൾ കമ്യൂണിസ്റ്റ് പാർട്ടി കാസർകോട് താലൂക്ക് സെക്രട്ടറിയായിരുന്നു. 1930 ആഗസ്ത് 20 ന് കല്ലായി മദ്യഷോപ്പ് പിക്കറ്റിങ്ങിനിടെ ആറസ്റ്റുചെയ്യപ്പെട്ട് 15-ആം വയസിൽ ആറ് മാസം ജയിൽ ശിക്ഷ അനുഭവിച്ചു.

കാസർകോട്-മലബാർ സംയോജനം, കാസർകോട്-മലബാർ സമ്മേളനം, ഐക്യകേരള പ്രക്ഷോഭം എന്നീ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. കാസർകോടൻ ഗ്രാമങ്ങളിൽ കർഷകസംഘം രൂപവത്കരിക്കുന്നതിനും കമ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്തുന്നതിനും നേതൃപരമായ പങ്ക് വഹിച്ചു.

ജന്മിത്ത-നാടുവാഴിത്വത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നല്കി. മടിക്കൈ വിളകൊയ്ത്ത് സമരം, രാവണേശ്വരം നെല്ലെടുപ്പ് സമരം എന്നിവയ്ക്കും നേതൃത്വം നൽകി. കണ്ണൂർ സെൻട്രൽ ജയിലിലും വെല്ലൂർ, കടല്ലൂർ ജയിലിലും വിവിധ ഘട്ടങ്ങളിലായി ശിക്ഷയനുഭവിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലും, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും പ്രവർത്തിച്ചു. 1939-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അദ്ദേഹം സി പി ഐ-നോടൊപ്പം നിലകൊണ്ടെങ്കിലും വർഷങ്ങൾക്കു് ശേഷം ഏതാനും പേരോടൊപ്പം മാർക്സിസ്റ്റ് പാർട്ടിയുമായി സഹകരിച്ചു പ്രവർത്തിക്കുകയും. അതിലംഗമാവുകയും ചെയ്തു. 1987-ൽ ഇ.എം.എസ്.ന് തുറന്ന കത്തെഴുതികൊണ്ട് സി.പി.എമ്മുമായുള്ള ബന്ധവും അവസാനിപ്പിച്ചു.

കോട്ടച്ചേരി സഹകരണ സ്റ്റോർ, മഹാകവി പി. സ്മാരകസമിതി, മഹാകവി കുട്ടമത്ത് സ്മാരകട്രസ്റ്റ്, വിദ്വാൻ പി. കേളുനായർ സ്മാരക ട്രസ്റ്റ് തുടങ്ങി പല സഹകരണ - സാംസ്‌കാരിക - സാമൂഹിക പ്രസ്ഥാനങ്ങൾക്കെല്ലാം കെ.മാധവൻ നേതൃത്വം ബഹിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1965 ഹോസ്ദുർഗ് നിയമസഭാമണ്ഡലം കെ. മാധവൻ സി.പി.ഐ.
1957 ഹോസ്ദുർഗ് നിയമസഭാമണ്ഡലം കെ. മാധവൻ സി.പി.ഐ.

അധികാര സ്ഥാനങ്ങൾ

[തിരുത്തുക]
  • കോൺഗ്രസിന്റെ കാസർകോട് താലൂക്ക് സെക്രട്ടറി
  • കെ.പി.സി.സി. അംഗം
  • കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ആദ്യത്തെ കാസർഗോഡ് താലുക്ക് സെക്രട്ടറി
  • 1937 - ൽ കർഷകസംഘത്തിന്റെ ആദ്യത്തെ കാസർഗോഡ് താലുക്ക് സെക്രട്ടറി
  • കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യത്തെ കാസർകോട് താലൂക്ക് സെക്രട്ടറി
  • ദീർഘകാലം കാഞ്ഞങ്ങാട് പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കണ്ണൂർ സർവകലാശാലയുടെ ഡി.ലിറ്റ് ബിരുദം [5]

പുസ്തകങ്ങൾ

[തിരുത്തുക]
  • പയസ്വിനിയുടെ തീരത്തു്
  • ഒരു ഗാന്ധിയൻ കമ്മ്യൂണിസ്റ്റിന്റെ ഓർമ്മക്കുറിപ്പുകൾ (ആത്മകഥ)

കുടുംബം

[തിരുത്തുക]

1953 മാർച്ച് നാലിന് കെ.മാധവൻ വിവാഹിതനായി. ഭാര്യ: കോടോത്ത് മീനാക്ഷിയമ്മ. മക്കൾ: ഇന്ദിര, അഡ്വ. സേതുമാധവൻ, ആശാലത, ഡോ. അജയകുമാർ.

അവലംബം

[തിരുത്തുക]
  1. രാജഗോപാലൻ, ഉഷ (2006 ജനുവരി 29). "എ സത്യാഗ്രഹി റിമംബേഴ്സ്". ദി ഹിന്ദു. Archived from the original on 2013-05-28. Retrieved 2013 മേയ് 28. {{cite news}}: Check date values in: |accessdate= and |date= (help)
  2. "ഗുരുവായൂർ സത്യാഗ്രഹം 80-ാം വാർഷികവും കെ.മാധവനെ ആദരിക്കലും". കാസർകോട് വാർത്ത. 2011 ഡിസംബർ 1. Archived from the original on 2013-06-17. Retrieved 2013 ജൂൺ 17. {{cite news}}: Check date values in: |accessdate= and |date= (help)
  3. http://www.mathrubhumi.com/news/kerala/k-madhavan-malayalam-news-1.1381616
  4. "കാഞ്ഞങ്ങാടിന്റെ ചരിത്രം". www.kanhangadmunicipality.in. Archived from the original on 2020-09-26. Retrieved 20 ജൂൺ 2014.
  5. "കെ. മാധവന് ഡി.ലിറ്റ് സമ്മാനിക്കും". കാസർകോട് വാർത്ത. 2012 സെപ്റ്റംബർ 24. Archived from the original on 2013-06-17. Retrieved 2013 ജൂൺ 17. {{cite news}}: Check date values in: |accessdate= and |date= (help)

.

"https://ml.wikipedia.org/w/index.php?title=കെ._മാധവൻ&oldid=3775658" എന്ന താളിൽനിന്ന് ശേഖരിച്ചത്