Jump to content

കോട്ടൺ‌ടോപ്പ് ടമാറിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കോട്ടൺടോപ്പ് ടമാറിൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോട്ടൺ ടോപ് ടമറിൻ[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
S. oedipus
Binomial name
Saguinus oedipus
(Linnaeus, 1758)


ഇന്നു വടക്കൻ കൊളംബിയയിൽ മാത്രം കാണാനാവുന്ന ഒരിനം കുരങ്ങൻമാരാണ് കോട്ടൺടോപ്പ് ടമാറിൻ (Cottontop Tamaarin). നെറ്റിയുടെ മുകളിൽനിന്നു, കഴുത്തിനു പുറകിലൂടെ തോളിലേക്കിറങ്ങുന്ന തരത്തിൽ വെളുത്ത രോമങ്ങളുള്ളതാണ് ഈപേരിനു കാരണം.

പ്രത്യേകതകൾ

[തിരുത്തുക]

കെട്ടുറപ്പുള്ള കുടുംബജീവിതം നയിക്കുന്നവരാണ് ഈ വാനരൻമാർ. കുട്ടിക്കുരങ്ങന്മാരെ കൊണ്ടു നടക്കുന്നത് മിക്കപ്പോഴും അച്ഛന്മാരാണ്. മുലകൊടുക്കാൻനേരം മാത്രമേ അമ്മയുടെകൈയിൽ കൊടുക്കു. പരിചയമുള്ളവരെ കാണുമ്പോൾ നാക്കുകൊണ്ടു ചുണ്ടു നനക്കുന്നസ്വഭാവം ഇവക്കുണ്ട്. എന്നാൽ ശാസ്ത്രജ്ഞൻമാരുടെ ശ്രദ്ധയാകർഷിച്ചത്, സാധാരണ കുരങ്ങൻമാരിൽ കാണാത്ത ഒരു സ്വഭാവവിശേഷമാണ്. മാതാവുമായി ഇണചേരാനുള്ള വാസനയാണിത്. പ്രായപൂർത്തിയിലേക്കു കടക്കുന്ന ആൺകുരങ്ങന്മാരാണ് ഇതിനു ശ്രമിക്കുന്നത്. എന്നാൽ അമ്മക്കുരങ്ങ് ശാസനയിലൂടെയും ശാരീരികമായ ചേഷ്ടകളിലൂടെയും ഇത് വിലക്കാറാണു പതിവ്. മനുഷ്യരിൽ ഇത്തരം പ്രവണതകൾ കാണുന്നതിന് ഈഡിപ്പസ് കോംപ്ലക്സ് (Oedipus Complex) എന്നു പറയപ്പെടുന്നു. സിഗ്മണ്ട് ഫ്രോയിഡാണ് ഇതു തിരിച്ചറിഞ്ഞത്. ഈ മനുഷ്യവാസന കുരങ്ങന്മാരിൽ പ്രകടമാവുന്നതാണ് ശാസ്ത്രജ്ഞരെ അതിശയിപ്പിച്ചത്. ആ കൗതുകം അവർ പേരിടലിലാണ് തീർത്തത്. ഈ കുരങ്ങന്മാർക്ക് ശാസ്ത്രം നൽകുന്ന പേര് സാഗുയിനസ് ഈഡിപ്പസ് (Saguinus oedipus) എന്നാണ്. സാഗുയിനസ് എന്നാൽ അണ്ണാനെപ്പോലെ ചെറിയത് എന്നാണർഥം. [3]

അവലംബം

[തിരുത്തുക]

1. മലയാള മനോരമ പഠിപ്പുര മേയ് 22/2009; മനോരമ പബ്ലിക്കേഷൻസ് കോട്ടയം.

  1. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 135. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. "Saguinus oedipus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 2 January 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  3. മലയാള മനോരമ പഠിപ്പുര മേയ് 22/2009; മനോരമ പബ്ലിക്കേഷൻസ് കോട്ടയം.
"https://ml.wikipedia.org/w/index.php?title=കോട്ടൺ‌ടോപ്പ്_ടമാറിൻ&oldid=1691529" എന്ന താളിൽനിന്ന് ശേഖരിച്ചത്