Jump to content

കോറോം പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കോറോം ജുമാ മസ്ജിദ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വയനാട്ജില്ലയിലെ മാനന്തവാടിക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന 400 വർഷം പഴക്കമുള്ള മുസ്ലീം പള്ളിയാണ് വയനാട്ടിലെ കോറോം പള്ളി. വയനാട്ടിലെ ഏറ്റവും പഴക്കമുള്ള പള്ളിയാണ് ഇത്[അവലംബം ആവശ്യമാണ്]. നായർ സമുദായക്കാർ ആണ് ഈ പള്ളി പണിത് നൽകിയത്‌. എല്ലാ വർഷവും നടക്കുന്ന ഉറുസിൽ ജാതിമതമേന്യെ എല്ലാവരും പങ്കെടുക്കുന്നു. വയനാട്ടിലെ പുരാതനമായ പല പള്ളികളും പുനർനിർമിച്ചെങ്കിലും കോറോം ജുമാ മസ്ജിദ് ഇന്നും ഒരു മാറ്റവും വരുത്താതെ സംരക്ഷിച്ചിട്ടുണ്ട്[അവലംബം ആവശ്യമാണ്].

"https://ml.wikipedia.org/w/index.php?title=കോറോം_പള്ളി&oldid=3703895" എന്ന താളിൽനിന്ന് ശേഖരിച്ചത്