കോസല സാമ്രാജ്യം
ദൃശ്യരൂപം
(കോസലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്നത്തെ ഉത്തർ പ്രദേശിന്റെ തെക്ക്-മദ്ധ്യ ഭാഗങ്ങളിലും നേപ്പാൾ രാജ്യത്തുമായി വ്യാപിച്ചുകിടന്ന ഒരു പുരാതന ഇന്ത്യൻ സാമ്രാജ്യമാണ് കോസല സാമ്രാജ്യം. മുൻപ് ഔധ് എന്ന് അറിയപ്പെട്ട പ്രദേശത്ത് ആയിരുന്നു ഈ സാമ്രാജ്യം നിലനിന്നത്. ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം അയോദ്ധ്യ ആയിരുന്നു. ബി.സി. ആറാം നൂറ്റാണ്ടിൽ വടക്കേ ഇന്ത്യയിലെ പ്രബലമായ രാജ്യങ്ങളിൽ ഒന്നായി കോസല സാമ്രാജ്യം ഉയർന്നു. ബുദ്ധമതം പിന്തുടർന്ന ഇന്ത്യയിലെ പതിനാറ് മഹാജനപഥങ്ങളിൽ ഒന്നായിരുന്നു കോസല സാമ്രാജ്യം. മഗധ സാമ്രാജ്യം ക്രി.മു. 459-ഓടു കൂടി കോസല സാമ്രാജ്യത്തെ ആക്രമിച്ച് കീഴ്പ്പെടുത്തി. പിന്നീട് ഈ സാമ്രാജ്യം വടക്കൻ കോസല എന്ന് അറിയപ്പെട്ടു. ഇതിനു തെക്കായി കോസല, തെക്കൻ കോസല, അല്ലെങ്കിൽ മഹാകോസല എന്ന് അറിയപ്പെട്ട മറ്റൊരു സാമ്രാജ്യവും ഉണ്ടായിരുന്നു.