പ്രശ്നോത്തരി
പ്രശ്നോത്തരി എന്നത് ഒരു കലാവിനോദം ആണ്. ബുദ്ധി, ബോധം, ഓർമ്മശക്ത്തി എന്നിവ ഒരുമിച്ച് പ്രവർത്തിക്കണം ഈ കളിയിൽ.ആംഗലേയത്തിൽ ഇതിനെ QUIZ എന്ന് വിളിക്കുന്നു. എല്ലാ മേഖലകളിലും നല്ല പരിജ്ഞാനം ഉണ്ടായിരിക്കേണ്ട ഒരു വിനോദമാണിത്. എല്ലാ സ്കൂളുകളിലും, കലാലയങ്ങളിലും, ക്ലബ്ബുകളിലും സർവ്വസാധാരണമായി കണ്ടു വരുന്ന ഒരു വിനോദമാണിത്. പത്രം, ടെലിവിഷൻ, റേഡിയോ എന്നീ മാദ്ധ്യമങ്ങളിലും പതിവായി പ്രശ്നോത്തരികൾ പ്രസിദ്ധീകരിക്കാറുണ്ടു്.
പ്രശ്നോത്തരി ഉദാഹരണം
[തിരുത്തുക]പല രൂപങ്ങളിലും പ്രശ്നോത്തരികൾ നടത്തപ്പെടുമെങ്കിലും സാധാരണ ഗതിയിൽ വളരെ ഹ്രസ്വവും കൃത്യവുമായ ഉത്തരങ്ങളും അവ ലഭിക്കാവുന്ന തരം ചോദ്യങ്ങളുമാണു് പ്രശ്നോത്തരികളുടെ പ്രത്യേകത.
ചോദ്യങ്ങൾ
[തിരുത്തുക]- QUIZ എന്ന പദം ആദ്യമായി ഉപയോഗിച്ചതാരാണ്?
- ഡോൺ ബ്രാഡ്മാനെ അവസാന ടെസ്റ്റിൽ പൂജ്യം റൺസിനു പുറത്താക്കിയ ബൗളർ ആർ?
- ഡൈനാമൈറ്റിനു patent ലഭിച്ച പ്രശസ്ത വ്യക്തി?
- ഒരു പക്ഷിയുടെ പേരിൽ അറിയപ്പെടുന്ന രാജ്യം?
ഉത്തരങ്ങൾ
[തിരുത്തുക]- ജെയിംസ് ഡാലി
- എറിക് ഹൂളിസ്
- ആൽഫ്രെഡ് നോബൽ
- ടർക്കി
കേരളം പ്രശ്നോത്തരി
[തിരുത്തുക]കേരളത്തേയും മലയാളത്തിനേയും സംബന്ധിച്ച ചോദ്യോത്തരങ്ങളും ചർച്ചകളും ഉൾപ്പെടുത്തി വിജ്ഞാനവും വിനോദവും സമരസിപ്പിച്ചുകൊണ്ടു് മലയാളം വിക്കിപീഡിയയിലെ ഉപയോക്താക്കൾ സംഘടിപ്പിക്കുന്ന ഒരു ഓൺലൈൻ മത്സരമാണു് കേരളം പ്രശ്നോത്തരി (Kerala Quiz) . മലയാളം വിക്കിസംരംഭങ്ങളിൽ ഉപയോക്താവായി പേരു ചേർത്തിട്ടുള്ള ആർക്കും ഈ പരിപാടിയിൽ പങ്കെടുക്കാവുന്നതാണു്.