Jump to content

വർക്കി വിതയത്തിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കർദിനാൾ മാർ വർക്കി വിതയത്തിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രേഷ്ഠ മെത്രാപ്പോലീത്ത കർദ്ദിനാൾ മാറൻ മാർ 
വർക്കി വിതയത്തിൽ
സുറിയാനി മലബാർ കത്തോലിക്കാ സഭയുടെ ശ്രേഷ്ഠ മെത്രാപ്പോലീത്ത
രൂപതഎറണാകുളം-അങ്കമാലി രൂപത
ഭരണം അവസാനിച്ചത്2011
മുൻഗാമിആന്റണി പടിയറ
പിൻഗാമിജോർജ് ആലഞ്ചേരി
വൈദിക പട്ടത്വം1954 ജൂൺ 12
മെത്രാഭിഷേകം1997 ജനുവരി 17
പദവിMajor Arch Bishop of Syro Malabar Church
മറ്റുള്ളവCardinal-Priest of S. Bernardo alle Terme Apostolic Administrator of the Benedictine Monastery in Bangalore (1990-1996)
വ്യക്തി വിവരങ്ങൾ
ജനനം(1927-05-29)മേയ് 29, 1927
North Parur, Ernakulam District, Kerala, India
മരണം(2011-04-01)ഏപ്രിൽ 1, 2011
കബറിടം10/4/2011
ദേശീയതIndia
വിഭാഗംസുറിയാനി മലബാർ സഭ
മാതാപിതാക്കൾജസ്റ്റിസ് ജോസഫ് വിതയത്തിൽ, ത്രേസ്യാമ്മ
ജീവിതവൃത്തിശ്രേഷ്ഠ മെത്രാപ്പോലീത്ത, കർദ്ദിനാൾ
ഒപ്പ്വർക്കി വിതയത്തിൽ's signature

സുറിയാനി മലബാർ സഭയുടെ രണ്ടാമത്തെ ശ്രേഷ്ഠ മെത്രാപ്പോലീത്ത (മേജർ ആർച്ച് ബിഷപ്പ്) ആയിരുന്നു മാറൻ മാർ വിതയത്തിൽ ഗീവർഗ്ഗീസ് ഒന്നാമൻ ബാവ അഥവാ മാർ വർക്കി വിതയത്തിൽ (1927 മേയ് 29 - 2011 ഏപ്രിൽ 1). കേരളത്തിൽ നിന്നുള്ള മൂന്നാമത്തെ കർദിനാളായിരുന്ന ഇദ്ദേഹം സുറിയാനി മലബാർ സഭയുടെ ആസ്ഥാന രൂപതയായ എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയും ആയിരുന്നു.

ജീവിതരേഖ

[തിരുത്തുക]

എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ജസ്റ്റിസ് ജോസഫ് വിതയത്തിൽ - ത്രേസ്യാമ്മ ദമ്പതികളുടെ എട്ടു മക്കളിൽ രണ്ടാമനായി 1927-മേയ് 29 നാണ് വർക്കി വിതയത്തിൽ ജനിച്ചത് [1]. വി.ജെ.വർക്കി എന്നായിരുന്നു ആദ്യനാമം. വടക്കൻ പറവൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും തൃശിനാപ്പള്ളി സെന്റ് ജോസഫ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായി കലാലയപഠനവും അദ്ദേഹം നടത്തി. രസതന്ത്രത്തിലായിരുന്നു ബിരുദം നേടിയത്. 1947 ഓഗസ്റ്റ് 2-ന് ദിവ്യരക്ഷക(റിഡംപ്റ്ററിസ്റ്റ്) സന്ന്യാസസഭയിൽ അംഗമായി ചേർന്നു. ഫിലോസഫി, തിയോളജി പഠനത്തിനു ശേഷം 1954 ജൂൺ 12-ന് പൗരോഹിത്യം സ്വീകരിച്ചു.

വിശുദ്ധ തോമസ് അക്വിനാസിന്റെ നാമധേയത്തിലുള്ള റോമിലെ ആഞ്ചലിക്കം സർവ്വകലാശാലയിൽ നിന്നും സീറോ-മലബാർ സഭാ ഭരണക്രമത്തിന്റെ ഉത്ഭവവും വളർച്ചയും എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി .ബാംഗളൂർ റിഡംപ്റ്ററിസ്റ്റ് സെമിനാരിയിൽ 25 വർഷക്കാലം കാനോൻ നിയമത്തിൽ പ്രഫസറായിരുന്നു. 1978 മുതൽ 1984 വരെ റിഡംപ്റ്ററിസ്റ്റ് സഭയുടെ ഇന്ത്യ- ശ്രീലങ്കൻ പ്രൊവിൻഷ്യാൾ, 1984 മുതൽ 85 വരെ ഇന്ത്യൻ കോൺഫറൻസ് റിലീജിയസുകളുടെ(സി.ആർ.ഐ) പ്രസിഡൻറ്, 1990 മുതൽ 96 വരെ ബാംഗ്ളൂർ ബനഡിക്റ്റൻ മൊണാസ്ട്രിയുടെ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്റർ എന്നീ നിലകളിൽ സേവനം ചെയ്തു.

1996 നവംബർ 11-ന് കർദ്ദിനാൾ മാർ ആന്റണി പടിയറയുടെ സ്ഥാനത്യാഗത്തെത്തുടർന്ന് സീറോ മലബാർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെയും എറണാകുളം-അങ്കമാലി അതിരൂപതയുടെയും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായി. ഒപ്പം റോമിലെ ആന്തിനോയിലെ സ്ഥാനിക മെത്രാപ്പോലീത്ത എന്നീ നിലയിലും റോമിൽ നിന്നും നിയമിക്കപ്പെട്ടു.

1997 ജനുവരി ആറിന് റോമിലെ ഓഹ്റിദിൽ സ്ഥാനിക മെത്രാപ്പോലീത്ത, ഒരു വർഷത്തിനു ശേഷം കീഷ്- ആ ബ്ദേ സ്ഥാനിക മെത്രാപ്പോലീത്ത എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു. 1999 ഡിസംബർ 18-ന് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പായി നിയമിതനായി.

എറണാകുളം സെൻറ് മേരീസ് ബസിലിക്കയിൽ 2000 ജനുവരി 26-നു നടന്ന ചടങ്ങിൽ അദ്ദേഹം മേജർ ആർച്ച് ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു. 2001 ജനവരി 21-നാണ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അദ്ദേഹത്തെ കർദ്ദിനാളായി നിയമിച്ചത്. 2005-ൽ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയെ തെരഞ്ഞെടുത്ത കോൺക്ളേവിൽ പങ്കെടുത്ത ഏക മലയാളിയുമാണ്.[2]

ഹൃദ്രോഗത്തെത്തുടർന്ന് തന്റെ 84-ആം വയസ്സിൽ 2011 ഏപ്രിൽ 1-ന് കൊച്ചിയിൽ വച്ച് കാലം ചെയ്ത [2] മാർ വർക്കി വിതയത്തിലിന്റെ ഭൗതികശരീരം ഏപ്രിൽ 11-ന് എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ കബറടക്കി.[3]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-12. Retrieved 2011-04-02.
  2. 2.0 2.1 "കർദ്ദിനാൾ വർക്കി വിതയത്തിൽ കാലംചെയ്തു". മാതൃഭൂമി. 1 ഏപ്രിൽ 2011. Archived from the original on 2011-04-04. Retrieved 1 ഏപ്രിൽ 2011.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-13. Retrieved 2011-04-11.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വർക്കി_വിതയത്തിൽ&oldid=3937971" എന്ന താളിൽനിന്ന് ശേഖരിച്ചത്