Jump to content

ഖിബ്‌ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഖിബ്ല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുസ്ലിംകളുടെ ഖിബ്‌ലയായ കഅബയുടെ ചിത്രം
ആദ്യകാല ഖിബ്‌ലയായിരുന്ന മസ്ജിദുൽ അഖ്സ
മസ്ജിദുൽ ഖിബ്‌ലത്തൈൻ ഈ മസ്ജിദിൽ വെച്ചാണ് കഅബയെ ഖിബ്‌ലയായി നിശ്ചയിച്ചുകൊണ്ടുള്ള അല്ലാഹുവിന്റെ നിർദ്ദേശം നബിക്കു ലഭിക്കുന്നത്

ഇസ്ലാംമത വിശ്വാസികൾ നമസ്കാരം നിർവ്വഹിക്കാ‍ൻ അഭിമുഖമായി നിൽക്കുന്ന കേന്ദ്രത്തെയാണ് ഖിബ്‌ല(قبلة )എന്നു പറയുന്നത്. മക്കയിലെ മസ്ജിദുൽ ഹറമിനുള്ളിലുള്ള കഅബയാണ് മുസ്ലിങ്ങളുടെ ഖിബ്‌ല. ദിക്ക് എന്ന വാക്കിൻറെ അറബി പദമാണ് ഖിബ്‌ല.നമസ്കാരത്തിൽ മാത്രമല്ല വിശ്വാസിയുടെ ദൈനംദിന ജീവിതത്തിൽ വിവിധ ഘട്ടങ്ങളിൽ ഖിബ്‌ലക്ക് പ്രാധാന്യമുണ്ട്, ഉറക്കത്തിലും ഖിബ്‌ലക്ക് അഭിമുഖമായി കിടക്കുന്നതാണ് ഉത്തമം, മുസ്ലിംകളുടെ മൃതദേഹം മറവുചെയ്യുന്നത് ഖിബ്‌ലക്ക് നേരെ മുഖം വരുന്ന രീതിയിലാണ്. ഇത് കേരളത്തിൽ നിന്നും വടക്ക് പടിഞ്ഞാറായി വരുന്നു. ഖി‌ബ്‌ല (Qibla) തിരുവനന്തപുരത്തുനിന്നും 294.11° N ഡിഗ്രി. ദൂരം 4229 കി.മീ.

ആദ്യകാലത്ത് ജറൂസലേമിലെ ബൈത്തുൽ മുഖദ്ദസ് (മസ്ജിദുൽ അഖ്സ)ആയിരുന്നു ഖിബ്‌ല.ഹിജ്റ രണ്ടാം വർഷം ശഹബാൻ മാസത്തിലാണ് ഖിബ്‌ല മക്കയിലെ കഅബയിലേക്ക് മാറ്റാനുള്ള ദൈവിക കല്പ്പനയുണ്ടായതായി വിശ്വസിക്കപ്പെടുന്നത്.

പുറം കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. In the Lands of the Prophet, Time-Life, p. 29
  2. Sura 2 (Al-Baqara), ayah 144, Qur'an 2:144
  3. Tamar Mayer; Suleiman Ali Mourad (2008). Jerusalem: idea and reality. Routledge. p. 87. http://books.google.com/books?id=g74fAGZRFk0C&pg=PA87. Retrieved 5 October 2010.
  4. Yohanan Friedmann (2003). Tolerance and coercion in Islam: interfaith relations in the Muslim tradition. Cambridge University Press. p. 31. http://books.google.com/books?id=a0nToibj6K4C&pg=PA31[പ്രവർത്തിക്കാത്ത കണ്ണി]. Retrieved 5 October 2010.
  5. Britannica; Dale Hoiberg; Indu Ramchandani (2000). Students' Britannica India. Popular Prakashan. p. 224. http://books.google.com/books?id=ISFBJarYX7YC&pg=PA224. Retrieved 5 October 2010.
  6. A. R. Agwan; N. K. Singh (2000). A - E.. Global Vision Publishing Ho. p. 648. http://books.google.com/books?id=vC0r6JVvDIoC&pg=PA648. Retrieved 5 October 2010.
  7. "World’s second oldest mosque is in India". Bahrain tribune. Archived from the original on 2006-07-06. https://web.archive.org/web/20060706220818/http://www.bahraintribune.com/ArticleDetail.asp?CategoryId=4&ArticleId=49332.
  8. Cheraman Juma Masjid A Secular Heritage
  9. A mosque from a Hindu king.
  10. Qur'an 2:149–150 (Yusuf Ali)
  11. Qur'an 2:177 (Yusuf Ali)
  12. Moussa, Ali (2011). "Mathematical Methods in Abū al-Wafāʾ's Almagest and the Qibla Determinations". Arabic Sciences and Philosophy (Cambridge University Press) 21 (1). doi:10.1017/S095742391000007X.
  13. "The Correct Qiblah" S. Kamal Abdali
  14. "Malaysian Conf. Probes How Muslim Astronauts Pray" on Islam Online
  15. "First Muslim to Fast Ramadan in Space" on Islam Online


"https://ml.wikipedia.org/w/index.php?title=ഖിബ്‌ല&oldid=4108601" എന്ന താളിൽനിന്ന് ശേഖരിച്ചത്