Jump to content

ഗവൺമെന്റ് ടി.ടി.ഐ. കൊല്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗവ.ടി.ടി.ഐ. കൊല്ലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ആദ്യ കാല സർക്കാർ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങളിൽ പ്രമുഖമാണ് ഗവ.ടി.ടി.ഐ. കൊല്ലം.രണ്ടു വർഷത്തെ ഡി.എഡ് കോഴ്സ്, അറബിക് എൽ.ടി.ടി.സി/ഡി.എൽ.എഡ് എന്നിവയ്ക്കൊപ്പം ഒന്നു മുതൽ ഏഴു വരെ ക്ലാസുകളുള്ള പ്രൈമറി വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നു.

ചരിത്രം

[തിരുത്തുക]

1882 ൽ ഉത്രാടം തിരുനാളിന്റെ കാലത്ത് തുടങ്ങിയ സംസ്കൃത സ്കൂളാണ് ഇന്ന് ഗവൺമെന്റ് ടി.ടി.ഐ ആയത്. [1] ആദ്യകാലത്ത് ബേസിക് ട്രെയിനിങ്ങ് സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. കൊല്ലം കോർപ്പറേഷന്റെ താമരക്കുളം ഡിവിഷനിലാണ് സ്ഥിതിചെയ്യുന്നത്.

അവലംബം

[തിരുത്തുക]
  1. റ്റി.ഡി. സദാശിവൻ. കൊല്ലം ചരിത്രത്തിലെ നാഴികക്കല്ലുകൾ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 136. ISBN 9788176381604.