ഗവൺമെന്റ് മെഡിക്കൽ കോളേജ്, കോഴിക്കോട്
തരം | Government Funded |
---|---|
സ്ഥാപിതം | 1957 |
Principal | Dr. വീ.ആർ രാജേന്ദ്രൻ |
സ്ഥലം | കോഴിക്കോട്, കേരളം, ഇന്ത്യ |
ക്യാമ്പസ് | Suburban, 1.1 km2 |
അഫിലിയേഷനുകൾ | കേരള ആരോഗ്യ സർവ്വകലാശാല |
വെബ്‌സൈറ്റ് | www.calicutmedicalcollege.ac.in |
മലബാർ മേഖലയിലെ ഒരേയൊരു സർക്കാർ മെഡിക്കൽ കോളേജാണ് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ്. നഗരമധ്യത്തിൽ നിന്ന് പത്തു കിലോമീറ്ററുകൾ കിഴക്ക് മാറി ചേവായൂർ എന്ന സ്ഥലത്താണ് ഈ കലാലയം സ്ഥിതി ചെയ്യുന്നത്. 270 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ കോളേജിനെ കേരളത്തിലെ അഞ്ചിൽ രണ്ടു ഭാഗം ജനങ്ങൾ ചികിത്സയ്ക്കായി ആശ്രയിക്കുന്നു[അവലംബം ആവശ്യമാണ്]. മുഖ്യ കെട്ടിടത്തിൽ മാത്രം 1183 കിടക്കകളുണ്ട്.
ചരിത്രം
[തിരുത്തുക]1957 മെയ് 29-ൽ അന്നത്തെ കേരള ഗവർണ്ണരായിരുന്ന ഡോ. ബി. രാമകൃഷ്ണ റാവുവാണ് മെഡിക്കൽ കോളേജിന്റെ ശിലാസ്ഥാപനം നടത്തിയത്. ഇതേ വർഷം ഓഗസ്റ്റ് 5-ന് അന്നത്തെ ആരോഗ്യ മന്ത്രി ആയിരുന്ന ഡോ. എ.ആർ. മേനോൻ കോളേജിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ആദ്യ സാരഥി ഡോ.കെ.എൻ.പിഷാരോടി ആണ്. ഇപ്പോൾ നിലവിലുള്ള കോളേജ് കെട്ടിടം ഉദ്ഘാടനം ചെയ്തത് 1959 മാർച്ച് 15 നു അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്.നമ്പൂതിരിപ്പാടായിരുന്നു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറ്റെർണൽ ആൻഡ് ചൈൽഡ് ഹെൽത്ത്
[തിരുത്തുക]മാതൃ-ശിശു ആര്യോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിലെക്കായി മെഡിക്കൽ കോളേജിനോട് അനുബന്ധിച്ച് 1975 ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറ്റെര്നൽ ആൻഡ് ചൈൽഡ് ഹെൽത്ത് (മാതൃ-ശിശു ആര്യോഗ്യ വിഭാഗം) ആരംഭിച്ചു. 610 കിടക്കകളുണ്ട്. രോഗികളുടെ എണ്ണം കിടക്കകളുടെ എണ്ണത്തെക്കാൾ വളരെ കൂടുതലാണ്
ദന്തൽ കോളേജ്
[തിരുത്തുക]1982-ലാണ് ഇതോടൊപ്പം ദന്തവിദ്യാലയം സ്ഥാപിതമാകുന്നത്. ഇത് ഇപ്പോൾ ഒരു സ്വതന്ത്ര സ്ഥാപനമാണ് .
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയന്സസ് (ഇംഹാൻസ്)
[തിരുത്തുക]1983-ലാണ് മാനസികാരോഗ്യ വിഭാഗം സ്ഥാപിതമാകുന്നത്.മെഡിക്കൽ കോളേജിൽ നിന്നും ഉദ്ദേശം ഏഴു കിലോമീറ്റർ അകലെ കുതിരവട്ടം എന്ന പ്രദേശത്താണ് ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഇംഹാൻസിനു ഫറോക്കിലും, ബാലുശേരിയിലും, മഞ്ചേരിയിലും, ഇടവണ്ണയിലും റീ ഹാബിലിറ്റേഷൻ കേന്ദ്രങ്ങളുണ്ട്.
സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി
[തിരുത്തുക]മെഡിക്കൽ കോളേജിനോട് അനുബന്ധിച്ച് 1992ൽ തറകല്ലിട്ട ആശുപത്രി സമുച്ചയം 2006 ലാണ് പൂർത്തിയായത്. ന്യൂറോളജി, നെഫ്രോളജി, കാർഡിയോളജി, യൂറോളജി എന്നീ വിഭാഗങ്ങൾ ആണ് ഇവിടെ ലഭ്യമായിട്ടുള്ളത്.
പ്രവേശനം
[തിരുത്തുക]എം.ബി.ബി.എസ്, ബി.ഡി.എസ് എന്നീ കോഴ്സുകൾക്ക് പ്രവേശനം കേന്ദ്ര സർക്കാർ നടത്തുന്ന പൊതു പ്രവേശന പരീക്ഷയിലൂടെയാണ്. എം.ബി.ബി.എസ് കോഴ്സിനു ഒരു ബാച്ചിൽ 250 വിദ്യാർഥികളും, ബി.ഡി.എസ് കോഴ്സിനു 40 വിദ്യാർഥികളുമാണുള്ളത്. ഫാർമസി, ബി.എസ്.സി എം.എൽ.ടി മുതലായ കോഴ്സുകൾക്ക് പ്രവേശനം യോഗ്യതാ പരീക്ഷയുടെ മാർക്കിനെ അടിസ്ഥാനമാക്കിയാണ് നൽകി വരുന്നത്.
ബാച്ചുകൾ
[തിരുത്തുക]2020 ഡിസംബർ മാസത്തിൽ 64ആമത്തെ എം.ബി.ബി.എസ് ബാച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചേർന്നു.
ചിത്രശാല
[തിരുത്തുക]-
കോഴിക്കോട് മെഡിക്കൽ കോളേജ് പ്രധാന കെട്ടിടം
-
കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി
അവലംബം
[തിരുത്തുക]Official website of Medical College, Calcut: www.cmc.in