Jump to content

ഗീതാഞ്ജലി (2013 മലയാള ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗീതാഞ്ജലി (2013 ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗീതാഞ്ജലി
സംവിധാനംപ്രിയദർശൻ
നിർമ്മാണംജി.പി. വിജയകുമാർ
കഥസെവൻ ആർട്ട്സ്
തിരക്കഥഅഭിലാഷ് നായർ
സംഭാഷണം:
ഡെന്നിസ്സ് ജോസഫ്
അഭിനേതാക്കൾമോഹൻലാൽ
കെ പി നിഷാൻ
കീർത്തിസുരേഷ്
സ്വപ്ന മേനോൻ
സിദ്ദിഖ്
ഇന്നസെന്റ്
സംഗീതംവിദ്യാസാഗർ
സ്റ്റുഡിയോസെവൻ ആർട്ട്സ് ഇന്റർനാഷ്ണൽ
വിതരണംസെവൻ ആർട്ട്സ് റിലീസ് (ഇന്ത്യ)
പി ജെ എന്റർടെയ്ൻമെന്റ്സ്
(ഇന്ത്യക്കു പുറത്ത്)
റിലീസിങ് തീയതി
  • 14 നവംബർ 2013 (2013-11-14)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്8 കോടി
സമയദൈർഘ്യം150 മിനിട്ടുകൾ

പ്രിയദർശൻ സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഗീതാഞ്ജലി.[1] അഭിലാഷ് നായരാണ് ഈ ഹൊറർ ത്രില്ലർ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മോഹൻലാൽ, നിഷാൻ, കീർത്തിസുരേഷ്, സ്വപ്ന മേനോൻ, സിദ്ദിഖ്, മധു, ഇന്നസെന്റ്, ഗണേഷ് കുമാർ തുടങ്ങിയവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.1993-ൽ പുറത്തിറങ്ങിയ ഫാസിൽ - മധു മുട്ടം ടീമിന്റെ മണിച്ചിത്രത്താഴ് എന്ന സിനിമയുടെ സ്പിൻ-ഓഫ് ആയി പ്രൊമോട്ട് ചെയ്യപ്പെട്ടെങ്കിലും, എലിഫന്റ്‌സ് കാൻ റിമെംബർ എന്ന നോവലിനെ അടിസ്ഥാനമാക്കി 2007-ൽ പുറത്തിറങ്ങിയ തായ് ചിത്രമായ എലോണിന്റെ ഔദ്യോഗിക റീമേക്കായിരുന്നു ഇത്.

മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ഡോ. സണ്ണി ജോസഫ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇതേ ചിത്രത്തിലെ നകുലൻ എന്ന കഥാപാത്രത്തെ സുരേഷ് ഗോപി ഒരു അതിഥി വേഷത്തിൽ അവതരിപ്പിക്കുന്നു. ചിത്രത്തിലെ നായികയും പഴയകാല നടി മേനകയുടെ മകളുമായ കീർത്തി സുരേഷിന്റെ ആദ്യ ചലച്ചിത്രമാണിത്.[2]

2013 നവംബർ 14 ന് പുറത്തിറങ്ങിയ ചിത്രം ആദ്യ ദിവസം തന്നെ 1.05 കോടി കരസ്ഥമാക്കി. ഈ ചിത്രത്തിന്റെ ആദ്യ നാല് ദിവസത്തെ കളക്ഷൻ ഏകദേശം 3.1 കോടിയാണ്.

കഥാസംഗ്രഹം

[തിരുത്തുക]

അഞ്ജലി (കീർത്തി സുരേഷ്) അമ്മയുടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അവളുടെ മരിച്ചുപോയ ഇരട്ട സഹോദരി ഗീതയുടെ ആത്മാവ് അവളെ വേട്ടയാടുന്നു. ഒരു മന:ശാസ്ത്രജ്ഞനായ ഡോ. സണ്ണി(മോഹൻലാൽ), അഞ്ജലിയെ സഹായിക്കാൻ ശ്രമിക്കുമ്പോൾ, ഞെട്ടിപ്പിക്കുന്ന ഒരു കാര്യം അദ്ദേഹം നടത്തുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

നിർമ്മാണം

[തിരുത്തുക]

1993 ൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിൽ മോഹൻലാൽ തന്നെ അവതരിപ്പിച്ച ഡോ. സണ്ണി ജോസഫ് എന്ന കഥാപാത്രമായിത്തന്നെയാണ് അദ്ദേഹം ഈ ചിത്രത്തിലും പ്രത്യക്ഷപ്പെടുന്നതെങ്കിലും ഈ ചിത്രം മണിച്ചിത്രത്താഴിന്റെ തുടർച്ചയല്ല.[3] തന്റെ സുഹൃത്തായിരുന്ന ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴിൽ സിദ്ദിഖ്, ലാൽ, സിബി മലയിൽ എന്നിവർക്കൊപ്പം പ്രിയദർശനും രണ്ടാം നിര സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.

ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഒ.എൻ.വി. കുറുപ്പും ഈണം നൽകിയിരിക്കുന്നത് വിദ്യാസാഗറുമാണ്. വിശ്വരൂപം എന്ന തമിഴ് ചലച്ചിത്രത്തിലൂടെ 2012 ലെ മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ ലാൽഗുഡി എൻ ഇളയരാജയാണ് ഈ ചിത്രത്തിന്റെ കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്.[4]

2013 ജൂലൈ 6 ന് ആണ് ഈ ചിത്രത്തിന്റെ പ്രാരംഭ ചടങ്ങുകൾ നടന്നതും ചിത്രീകരണം ആരംഭിച്ചതും. തിരുവനന്തപുരത്തും ചിത്രാഞ്ജലി സ്റ്റുഡിയോയിലും ആണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നത്.

ലോകത്തൊട്ടാകെ 350 പ്രദർശനശാലകളിലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഈ ചിത്രത്തിന്റെ ഉപഗ്രഹ വിതരണാവകാശം 7 കോടിക്ക് ഏഷ്യാനെറ്റ് ആണ് കരസ്ഥമാക്കിയത്.[അവലംബം ആവശ്യമാണ്]

പ്രചരണം

[തിരുത്തുക]

2013 നവംബർ 2 ന് ഈ ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലർ പുറത്തിറക്കി.

പ്രദർശനം

[തിരുത്തുക]

സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ, ഗീതാഞ്ജലിക്ക് U/A സർട്ടിഫിക്കറ്റ് ആണ് നൽകിയത്.

മലയാളചലച്ചിത്രത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ചിത്രം ലോകമൊട്ടാകെ ഒരേ ദിവസം പ്രദർശനത്തിനെത്തുന്നത്.[അവലംബം ആവശ്യമാണ്] ഗീതാഞ്ജലി ഇന്ത്യ, ഗൾഫ് രാജ്യങ്ങൾ, അമേരിക്ക, യൂറോപ്പ്, ഫിൻലൻഡ്, സ്വീഡൻ, ജപ്പാൻ എന്നീ രാജ്യങ്ങളിലാണ് പ്രദർശനത്തിനെത്തിയത്. ആദ്യമായാണ് ഒരു മലയാളചലച്ചിത്രം ജപ്പാനിൽ പ്രദർശിപ്പിക്കപ്പെടുന്നത്. യൂറോപ്പിൽ ഗീതാഞ്ജലിയുടെ വിതരണാവകാശം നേടിയെടുത്തത്, പുറത്തറിയിക്കാത്ത തുകയോടെ, യൂറോപ്പിലെ മുൻപന്തിയിലുള്ള മലയാളചലച്ചിത്രവിതരണക്കമ്പനിയായ പി ജെ എന്റർടെയ്ൻമെന്റ്സ് ആണ്.

സ്വീകരണം

[തിരുത്തുക]

ഇടകലർന്നതും അനുകൂലവുമായ പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഡോ. സണ്ണി ജോസഫ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാലിനെ പ്രശംസിച്ചുകൊണ്ട് റെഡിഫ് (Rediff) ഈ ചിത്രത്തിന് 5 ൽ 3.5 നക്ഷത്രങ്ങൾ നൽകി.

പ്രദർശന ശാലകളിൽ

[തിരുത്തുക]

പ്രദർശനത്തിനെത്തിയ ആദ്യ ദിവസം ഈ ചിത്രം 1.05 കോടി നേടി.[5] മൂന്നു ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്നു മാത്രമായി 2.27 കോടിയും ഈ ചിത്രത്തിന് നേടാനായി.[6] നാലാം ദിവസത്തോടെ കേരളത്തിൽ നിന്നുള്ള 3.08 കോടിയടക്കം ഇന്ത്യയിൽ നിന്നും 4.28 കോടി നേടാൻ ഈ ചിത്രത്തിന് കഴിഞ്ഞു.[7]

ഗാനങ്ങൾ

[തിരുത്തുക]

വിദ്യാസാഗർ ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗാനരചന നിർവഹിച്ചിരിക്കുന്നത് ഒ.എൻ.വി. കുറുപ്പാണ്

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "കൂടില്ലാ കുയിലമ്മേ"  ഒ.എൻ.വി. കുറുപ്പ്എം.ജി. ശ്രീകുമാർ, ശ്വേത മോഹൻ 05:05
2. "ദൂരെ ദൂരെ"  ഒ.എൻ.വി. കുറുപ്പ്രാജലക്ഷ്മി 04:25
3. "പവിഴ മുന്തിരി"  ഒ.എൻ.വി. കുറുപ്പ്എം.ജി. ശ്രീകുമാർ, ജ്യോത്സ്ന 04:58
4. "ദൂരെ ദൂരെ"  ഒ.എൻ.വി. കുറുപ്പ്എം.ജി. ശ്രീകുമാർ 04:25
5. "മധുമതി പൂവിരിഞ്ഞുവോ"  ഒ.എൻ.വി. കുറുപ്പ്അഭിരാമി അജയ്, അജ്മൽ, ശ്രീ വർദ്ധിനി 04:35
ആകെ ദൈർഘ്യം:
27:58

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-14. Retrieved 2013-12-01.
  2. Mohanlal's pair Keerthy Suresh :Menaka's daughter[പ്രവർത്തിക്കാത്ത കണ്ണി] .movienoon.com
  3. "Geethanjali is not a sequel: Priyadarshan". The Times of India. 2013-06-06. Archived from the original on 2013-08-15. Retrieved 2013-06-29.
  4. "Geethanjali is coming". TheCompleteActor.com. Archived from the original on 2013-07-02. Retrieved 2013-06-29.
  5. "1st day collection report". Cine Shore. 2013 November 15. Retrieved 2013 November 17. {{cite web}}: Check date values in: |accessdate= and |date= (help)
  6. "3rd day collection report". Cine Shore. 2013 November 17. Archived from the original on 2013-12-03. Retrieved 2013 November 17. {{cite web}}: Check date values in: |accessdate= and |date= (help)
  7. "4th day collection report". Cine Shore. 2013 November 18. Archived from the original on 2013-12-02. Retrieved 2013 November 20. {{cite web}}: Check date values in: |accessdate= and |date= (help)