Jump to content

ദി ഗുഡ് എർത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗുഡ്‌ എർത്ത്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദി ഗുഡ് എർത്ത്‌
ആദ്യത്തെ പതിപ്പ്
കർത്താവ്പേൾ എസ് ബക്ക്
യഥാർത്ഥ പേര്The Good Earth
രാജ്യംവടക്കേ അമേരിക്ക
ഭാഷഇംഗ്ലീഷ്
പരമ്പരNone
സാഹിത്യവിഭാഗംHistorical fiction
പ്രസാധകർജോൺ ഡേ
പ്രസിദ്ധീകരിച്ച തിയതി
മാർച്ച് 2, 1931
മാധ്യമംഅച്ചടി
മുമ്പത്തെ പുസ്തകംEast Wind: West Wind
ശേഷമുള്ള പുസ്തകംSons

ഇരുപതാം നൂറ്റാണ്ടിലെ ഏറെ ജനപ്രീതി നേടിയ നോവലാണ് ദി ഗുഡ് എർത്ത്‌. അമേരിക്കൻ എഴുത്തുകാരിയായ പേൾ എസ് ബക്ക് 1931-ൽ ഇത് രചിച്ചു.പാശ്ചാത്യർക്ക് ചൈനയോട്‌ അഭിമുഖ്യമുണ്ടാകാൻ ഈ കൃതി ഏറെ ഉപകരിച്ചു. ഗുഡ് എർത്ത്‌ എഴുതിയതോടെ ലോക പ്രശസ്തയായ പേൾ എസ്സ് ബക്കിന് ഈ കൃതി പുലിസ്റ്റെർ സമ്മാനവും 1938-ലെ നോബൽ സമ്മാനവും നേടിക്കൊടുത്തു.അച്ഛനും അമ്മയും ചൈനയിൽ മിഷനറിമാരായതിനാൽ ചെറുപ്പകാലത്ത് അവിടെ ജീവിക്കുവാനും ചൈനക്കാരെക്കുറിച്ച് ആഴത്തിൽ പഠിക്കുവാനും സാധിച്ചു.ചൈനയിലെ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ അവിടുത്തെ ഒരു കർഷക കുടുംബത്തിന്റെ കഥ ഈ കൃതിയിൽ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു.ഇരുപതിലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള ഈ കൃതി മലയാളത്തിൽ നല്ല ഭൂമി എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ദി_ഗുഡ്_എർത്ത്&oldid=1697047" എന്ന താളിൽനിന്ന് ശേഖരിച്ചത്