Jump to content

ഗോൾഡൻ ഗ്ലോബ് പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗോൾഡൻ ഗ്ലോബ് അവാർഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗോൾഡൻ ഗ്ലോബ് അവാർഡ്
ഗോൾഡൻ ഗ്ലോബ് അവാർഡ് സൂചികകൾ
അവാർഡ്ചലച്ചിത്ര, ടെലിവിഷൻ രംഗത്തെ മികച്ച സംഭാവനകൾക്ക്
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്
നൽകുന്നത്ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ
ആദ്യം നൽകിയത്1944
ഔദ്യോഗിക വെബ്സൈറ്റ്http://www.hfpa.org/

ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ നൽകുന്ന പുരസ്കാരമാണ്‌ ഗോൾഡൻ ഗ്ലോബ് അവാർഡ്.[1] ആദ്യത്തെ പുരസ്കാര ദാന ചടങ്ങ് ജനുവരി 1944ൽ ലോസ് ഏഞ്ചലസിലെ ട്വന്റിയത്ത് സെഞ്ച്വറി ഫോക്സ് സ്റ്റുഡിയോയിൽ വെച്ച് നടന്നു. 2008ലെ മികച്ച ടെലിവിഷൻ-ചലച്ചിത്ര സംഭാവനകളെ ആദരിച്ചു കൊണ്ട് ജനുവരി 11, 2009ന്‌ ബെവെർലി ഹിൽട്ടൺ ഹോട്ടലിൽ വെച്ച് 66ാമത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ നൽകപ്പെട്ടു.

നിയമങ്ങൾ

[തിരുത്തുക]

ഹോളിവുഡിൽ താമസിക്കുന്നതും അമേരിക്കൻ ഐക്യനാടുകൾക്കു പുറത്തുള്ള വാർത്താമാധ്യമവുമായി ബന്ധമുള്ളതുമായ ഏകദേശം 90 അന്തർദ്ദേശീയ മാധ്യമപ്രവർത്തകരുടെ വോട്ടുകളെ അടിസ്ഥാനമാക്കി എല്ലാ വർഷവും ജനുവരിയിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നൽകപ്പെടുന്നു.

ഒരു ചലച്ചിത്രം നാമനിർദ്ദേശം ചെയ്യപ്പെടണമെങ്കിൽ

  1. ജനുവരി ഒന്നിനും ഡിസംബർ 31നും ഇടക്ക് ഗ്രേറ്റർ ലോസ് ഏഞ്ചലസ് പ്രദേശത്ത് ഏഴ് ദിവസത്തേക്കെങ്കിലുമുള്ള പ്രദർശനത്തിനായി റിലീസ് ചെയ്തിരിക്കണം.
  2. അസോസിയേഷൻ അംഗത്വമുള്ളവർക്കായി പ്രദർശിപ്പിച്ചിരിക്കണം.
  3. ചിത്രത്തിന്റെ വിതരണക്കാരൻ അംഗങ്ങളെ കത്തിലൂടെ പ്രദർശനത്തിനായി ക്ഷണിച്ചിരിക്കണം.
  4. മോഷൻ പിക്ചർ അസോസിയേഷൻ ഓഫ് അമേരിക്കയുടെ അംഗീകാരം ല‍ഭിച്ചിരിക്കണം.
  5. പ്രദർശനം തുടങ്ങി പത്തു ദിവസത്തിനുള്ളിൽ അപേക്ഷാ ഫോം ലഭിച്ചിരിക്കണം.

മികച്ച വിദേശഭാഷാ ചലച്ചിത്രത്തിനു നിബന്ധനകളിൽ ചെറിയ വ്യത്യാസമുണ്ട്.[2]

  1. കുറഞ്ഞത് 51 ശതമാനം സംഭാഷണമെങ്കിലും ഇംഗ്ലീഷ്-ഇതര ഭാഷ ആയിരിക്കണം.
  2. യുണൈറ്റഡ് സ്റ്റേറ്റ്സിനു പുറത്തുള്ള രാജ്യത്തു നിന്നാകണം.
  3. പ്രതിനിധീകരിക്കുന്ന രാജ്യത്തിൽ നവംബർ 1നും ഡിസംബർ 31നും ഇടക്കുള്ള 14 മാസത്തിനിടക്കായിരിക്കണം ചലച്ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. "About the HFPA". www.goldenglobes.org. HFPA. Archived from the original on 2011-11-03. Retrieved 2008-11-02.
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2009-03-25. Retrieved 2009-01-16.
"https://ml.wikipedia.org/w/index.php?title=ഗോൾഡൻ_ഗ്ലോബ്_പുരസ്കാരം&oldid=3659763" എന്ന താളിൽനിന്ന് ശേഖരിച്ചത്