Jump to content

ചന്ദ്രഗുപ്തൻ ഒന്നാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചന്ദ്രഗുപ്തൻ I എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചന്ദ്രഗുപ്തന്റെ രണ്ട് മുൻ‌ഗാമികളുടെ പട്ടം മഹാരാജൻ എന്നായിരുന്നു; എന്നാൽ ചന്ദ്രഗുപ്തൻ' തന്റെ ലിഖിതങ്ങളിൽ മഹാരാജാധിരാജൻ എന്ന് എഴുതിയിരിക്കുന്നു. ഇതിനാൽ ചന്ദ്രഗുപ്തനെ ആദ്യത്തെ ഗുപ്ത ചക്രവർത്തിയായി പരിഗണിക്കാം. പുരാണങ്ങൾ അനുസരിച്ച് ഗുപ്തർ പ്രയാഗ്, സാകേത്, മഗധ തുടങ്ങിയ പ്രദേശങ്ങൾ (ജനപദങ്ങള്‍) ഭരിച്ചു. ഗുപ്തരെക്കുറിച്ചുള്ള പുരാണ പരാമർശങ്ങൾ സമുദ്രഗുപ്തന്റെ ഭരണത്തിനു മുൻപുള്ളതാണ്. ഇതിനാൽ ഇത് ചന്ദ്രഗുപ്തൻ I ഭരിച്ച പ്രദേശങ്ങളാണെന്ന് അനുമാനിക്കാം.

ചന്ദ്രഗുപ്തന് മഗധയുടെ മേൽ ഭരണാധികാരം ലഭിച്ചത് ലിച്ഛാവികളുമായി ഉണ്ടായ വിവാഹ ബന്ധം നിമിത്തമാണെന്ന് കരുതുന്നു. ചന്ദ്രഗുപ്തന്റെ പിൻഗാമിയായ സമുദ്രഗുപ്തൻ തന്റെ ലിഖിതങ്ങളിലൊന്നിൽ സ്വയം ലിച്ഛാവിദൗഹിത്ര എന്ന് വിശേഷിപ്പിക്കുന്നു (സമുദ്രഗുപ്തന്റെ അമ്മ ഒരു ലിച്ഛാവി ആയിരുന്നെന്ന് ഇത് അർത്ഥമാക്കുന്നു). തന്റെ പിതാവിന്റെ വംശത്തിനു പകരം മാതാവിന്റെ വംശമാണ് സമുദ്രഗുപ്തൻ ഉപയോഗിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ചന്ദ്രഗുപ്തനും ലിച്ഛാവി രാജകുമാരിയായ കുമാരദേവിയുമായി നടന്ന വിവാഹത്തെ അനുസ്മരിക്കുന്ന പല നാണയങ്ങളും സമുദ്രഗുപ്തൻ ഇറക്കിയിട്ടുണ്ട്.

ലഭ്യമായ മിക്ക വിവരസ്രോതസ്സുകളും പ്രതിപാദിക്കുന്നത് ചന്ദ്രഗുപ്തന്റെ ഭരണകാലം ക്രി.വ. 319 - 335 ആണെന്നാണ്.

അവലംബം

[തിരുത്തുക]
  • R. K. Mookerji, The Gupta Empire, 4th edition. Motilal Banarsidass, 1959.
  • R. C. Majumdar, Ancient India, 6th revised edition. Motilal Banarsidass, 19


Regnal titles
മുൻഗാമിas Gupta Ruler ഗുപ്ത ചക്രവർത്തി
320 – 335
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ചന്ദ്രഗുപ്തൻ_ഒന്നാമൻ&oldid=3620790" എന്ന താളിൽനിന്ന് ശേഖരിച്ചത്