നാടൻ താമരക്കോഴി
നാടൻ താമരക്കോഴി Bronze-winged Jacana | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Metopidius Wagler, 1832
|
Species: | M. indicus
|
Binomial name | |
Metopidius indicus (Latham, 1790)
| |
![]() |
ഇന്ത്യയിലും തെക്ക് കിഴക്കൻ ഏഷ്യയിലും കണ്ടുവരുന്ന പക്ഷിയാണ് നാടൻ താമരക്കോഴി(ഇംഗ്ലീഷ്: Bronze-winged Jacana). ഈർക്കിലിക്കാലൻ,ചവറുകാലി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇവയ്ക്ക് നീണ്ട വിരലുകളും നഖങ്ങളുമാണ്. താമരയും ആമ്പലും കുളവാഴയും മറ്റു ജലസസ്യങ്ങളും വളർന്നുനില്ക്കുന്ന ജലാശങ്ങളിൽ ഇവയെ കാണാം. നീണ്ടു മെലിഞ്ഞ കാലുകളും വിരലുകളും സസ്യങ്ങൾക്ക് മീതെ നടന്ന് ഇരതേടുന്നതിന് സഹായിക്കുന്നു. പച്ച കലർന്ന തവിട്ടുനിറത്തിലുള്ള ചിറകുകളും കറുത്ത തലയുള്ള വെളുത്ത പട്ടയും നാടൻ താമരക്കോഴിയെ തിരിച്ചറിയാൻ സഹായിക്കുന്നു. നല്ല പോലെ നീന്താനും മുങ്ങിയൊളിയ്ക്കാനും പറക്കാനും ഇവയ്ക്ക് കഴിവുണ്ട്. ജലസസ്യങ്ങളും ചെറുജീവികളുമാണ് ഭക്ഷണം.
പ്രജനനം
[തിരുത്തുക]മഴക്കാലത്താണ് കൂടുണ്ടാക്കുന്നത്. വെള്ളത്തിൽ പൊന്തിക്കിടക്കുന്ന താമരയിലയിലോ ആമ്പലിലയിലോ ആണ് മുട്ടയിടുന്നത്. മുട്ടയിടുന്ന കാലങ്ങളിൽ പ്ലീ..പ്ലീ..പ്ലീ എന്ന് ശബ്ദിച്ചുകൊണ്ടിരിക്കും. ഒരു സീസണിൽ നാലോ അഞ്ചോ മുട്ടകളിടുന്നു.
ബഹുഭർതൃത്വം നിലനിൽക്കുന്നു. കൂടൊരുക്കുന്ന പൂവൻ ഇൺചേരാനും മുട്ടയിടാനും പിടയെ ക്ഷണിക്കുന്നു. ഒരു കൂട്ടിൽ മുട്ടയിട്ടാൽ പിട അടുത്ത ഇണയെ തേടി പോയി അടുത്തകൂട്ടിൽ മുട്ടയിടുന്നു. അടയിരിക്കുന്നതും കുഞ്ഞുങ്ങളെ നോക്കുന്നതും പൂവനാണ്.[2]
ഓരോ കൂട്ടിലും 3-4 മുട്ടകളിടും.26-29 ദിവസംകൊണ്ട് മുട്ടകൾ വിരിയും.70 ദിവസംകൊണ്ട് കുഞ്ഞുങ്ങൾ സ്വയംപ്രാപ്തരാകും.[2]
![](http://upload.wikimedia.org/wikipedia/commons/thumb/1/19/Bronzed_winged_Jacana_I_IMG_5878.jpg/220px-Bronzed_winged_Jacana_I_IMG_5878.jpg)
ചിത്രശാല
[തിരുത്തുക]-
പുല്ലഴി (തൃശ്ശൂർ) കോൾപാടത്ത്
അവലംബം
[തിരുത്തുക]- ↑ IUCN Redlist
- ↑ 2.0 2.1 പ്രവീൺ.ജെ, പേജ്40, കൂട് മാസിക,2016 ഏപ്രിൽ ലക്കം