Jump to content

ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജി.ഐ.ഒ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജി.ഐ.ഒ
രൂപീകരണം1984 മാർച്ച് 5[1][2]
മാതൃസംഘടനജമാഅത്തെ ഇസ്ലാമി ഹിന്ദ്
ബന്ധങ്ങൾIslamism, ഇസ്ലാം

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരുന്ന ഇസ്‌ലാമിക വിദ്യാർത്ഥിനി സംഘടനയാണ് ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ അഥവാ ജി.ഐ.ഒ[3][4][5][6]. കേരളത്തിലെ ഒരു വിദ്യാർത്ഥിനി സംഘടനയായാണ് ജി.ഐ.ഒ. 1984 മാർച്ച് 5 ന് രൂപം കൊള്ളുന്നത്. പിന്നീട് ഇത് വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു[7][8][9][10][11], [12]. വിദ്യാർത്ഥിനികളിലും യുവതികളിലും ഇസ്‌ലാമിക പ്രവർത്തനം നടത്താനാണ് ജി.ഐ.ഒ രൂപീകരിക്കപ്പെട്ടത്[13] [14]. കണ്ണൂർ സ്വദേശി അഫീദ അഹ്മദ്‌ ആണ് കേരള ഘടകത്തിന്റെ പ്രസിഡന്റ് [15]


പ്രവർത്തനങ്ങൾ

[തിരുത്തുക]

സ്ത്രീ സുരക്ഷക്ക് വേണ്ടിയുള്ള ബോധവൽകരണം, വിദ്യാർഥികളുടെ അവകാശ സംരക്ഷണം, മുസ്ലിം സ്ത്രീകളുടെ അകാശ സംരക്ഷണം, പെൺകുട്ടികളുടെ ശാക്തീകരണം, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്ത്രീകളുടെ പൊതുരംഗപ്രവേശനത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുന്ന സംഘടന യാഥാസ്ഥിക വിഭാഗങ്ങളിൽ നിന്നുള്ള എതിർപ്പുകൾക്ക് മറുപടി പറഞ്ഞാണ് മുന്നോട്ട് പോവുന്നത്. [16] ശിരോവസ്ത്രാവകാശവുമായി നടന്ന സമരത്തിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. 2016 മെയ് ഒന്നിലെ സി.ബി.എസ്.ഇ പ്രവേശന പരീക്ഷക്ക് ശിരോവസ്ത്ര നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജി.ഐ.ഒ, എസ്.ഐ.ഒ സംയുക്തമായി സമർപ്പിച്ച ഹരജിയിൽ അനുകൂലമായി വിധി നേടാനായിട്ടുണ്ട്. മതപരമായ മുൻഗണനകൾ ഭരണഘടനാപരമായ അവകാശമാണെന്നു വ്യക്‌തമാക്കിയാണ്‌ ജസ്‌റ്റിസ്‌ എ. മുഹമ്മദ്‌ മുഷ്‌താക്കിന്റെ ഉത്തരവ്‌[17].

ഉന്നത വിദ്യാഭ്യാസം[9], പൊതുസേവനം, കരിയർ, മോട്ടിവേഷൻ, കൗൺസിലിങ് തുടങ്ങിയ മേഖലകളിലും ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. മുസ്ലിം സ്ത്രീകളുമായി ബന്ധപ്പെട്ട സെമിനാറുകളും സംവാദങ്ങളും സിംപോസിയങ്ങളും നടത്താറുണ്ട്. സ്ത്രീ പള്ളിപ്രവേശം, ശരീഅത്ത് വിവാദം, മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായം, സ്ത്രീ സൗഹൃദതൊഴിലിടം, സാംസ്‌കാരിക അധിനിവേശം, മദ്യവിരുദ്ധ സമരം,[18] സുഭദ്രകുടുംബം സുസ്ഥിര സമൂഹം, ഇസ്ലാമിലെ സ്ത്രീയുടെ പദവിയും മഹത്ത്വവും എന്നീ വിഷയങ്ങളിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. സാമൂഹിക സേവനരംഗത്തും ആതുരശുശ്രൂശ രംഗത്തും സേവനങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു. എൻഡോസൾഫാൻ, അട്ടപ്പാടി തുടങ്ങിയ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തതിട്ടുണ്ട്. സ്ത്രീധനം, ആർഭാടം, അന്ധവിശ്വാസങ്ങൾ തുടങ്ങിയ വിപത്തുകൾക്കെതിരെ ഇസ്ലാമിക മൂല്യങ്ങളിലൂന്നി പ്രവർത്തിക്കുന്നു. പാരമ്പര്യവും നിയമങ്ങളും സ്ത്രീയെ രണ്ടാംകിടക്കാരാക്കുമ്പോൾ അതിനെ പൊളിച്ചെഴുതുകയാണ് വേണ്ടതെന്ന് ജി.ഐ.ഒ ആവശ്യപ്പെടുന്നു. [19]. ഭരണകൂട ഭീകരകതക്കെതിരെ സ്ത്രീകളെ അണിനിരത്തിയുള്ള പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. Woman, Her History and Her Struggle for Emancipation. Bharathi Puthakalayam. p. 544. Retrieved 22 April 2020.
  2. Muhammed Rafeeq, T. Development of Islamic movement in Kerala in modern times (PDF). Abstract. p. 7. Retrieved 10 മാർച്ച് 2020.
  3. Maidul Islam. Limits of Islamism. Cambridge University Press. p. 153. Retrieved 11 April 2020.
  4. Arndt-Walter Emmerich. Islamic Movements in India: Moderation and its Discontents. Routledge. p. 248. Retrieved 8 April 2020.
  5. Yōgīndar Sikkand. Struggling to be heard: South Asian Muslim voices. Global Media Publications. p. 21. Retrieved 10 April 2020.
  6. Arndt-Walter Emmerich. Islamic Movements in India: Moderation and its Discontents. Routledge. p. 13. Retrieved 8 April 2020.
  7. Arndt-Walter Emmerich. Islamic Movements in India: Moderation and its Discontents. Routledge. p. 241. Retrieved 8 April 2020.
  8. M Rahim. Changing Identity and Politics of Muslims in Malappuram District Kerala (PDF). p. 137. Archived from the original (PDF) on 2020-06-09. Retrieved 9 ജനുവരി 2020.
  9. 9.0 9.1 Mumtas Begum A.L. Muslim women in Malabar Study in social and cultural change (PDF). p. 157. Retrieved 29 ഒക്ടോബർ 2019.
  10. Jyoti Punwani (11 April 2013). "Profiles of prejudice". The Hindu. Retrieved 22 April 2020.
  11. "News". India Today. 1 April 2013. Archived from the original on 22 April 2020. Retrieved 22 April 2020.
  12. "Protest against CAA". ANI News. 15 January 2020. Retrieved 22 April 2020.
  13. "വേറിട്ട മാതൃക തീർത്ത് തർത്തീൽ '12". പ്രബോധനം വാരിക. Archived from the original on 2020-07-19. Retrieved 2016-05-07.
  14. "ജി.ഐ.ഒ ഹയർസെക്കൻഡറി വിദ്യാർഥിസംഗമം". മാതൃഭൂമി ദിനപത്രം. Retrieved 2016-05-07.[പ്രവർത്തിക്കാത്ത കണ്ണി]
  15. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-14. Retrieved 2020-08-10.
  16. "കരുത്തുറ്റ പെൺകൂട്ടത്തിന്‌ - ജി.ഐ.ഒ പ്രസിഡന്റുമായുള്ള അഭിമുഖം". ആരാമം വനിതാമാസിക. Retrieved 2016-05-07.
  17. "മെഡിക്കൽ പ്രവേശന പരീക്ഷ: ശിരോവസ്‌ത്രത്തിന്റെ വിലക്ക്‌ നീക്കി". മംഗളം ദിനപത്രം. Retrieved 2016-05-07.
  18. "Demanding prohibition powers". The Hindu 23.11.2008. Retrieved 2016-05-07.
  19. "ലിംഗപദവിയുടെ വിവിധവശങ്ങൾ ചർച്ചചെയ്ത് ജി.ഐ.ഒ സെമിനാർ". മാധ്യമം ദിനപത്രം. Retrieved 2016-05-07.

ബന്ധപെട്ട പേജുകൾ

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

ജി.ഐ.ഒ കേരള വെബ്‌-സൈറ്റ്