ജ്വലിക്കുന്ന മനസ്സുകൾ
ദൃശ്യരൂപം
(ജ്വലിക്കുന്ന മനസുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർത്താവ് | എ.പി.ജെ. അബ്ദുൽ കലാം |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഷയം | വിവർത്തനം |
പ്രസാധകർ | ഡി.സി. ബുക്സ് |
പ്രസിദ്ധീകരിച്ച തിയതി | 2006 |
മാധ്യമം | അച്ചടി |
ISBN | 8126405120 |
ഇന്ത്യയുടെ മുൻ രാഷ്ട്രപതിയായ എ.പി.ജെ. അബ്ദുൽ കലാമിന്റെ പ്രശസ്തഗ്രന്ഥമാണ് ജ്വലിക്കുന്ന മനസുകൾ. 2002 ഒക്ടോബറിലായിരുന്നു ജ്വലിക്കുന്ന മനസുകൾ: ഇന്ത്യയുടെ ഊർജ്ജം തുറന്നുവിടുമ്പോൾ എന്ന പൂർണ്ണനാമമുള്ള ഈ പുസ്തകത്തിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്.[1].
ഉള്ളടക്കം
[തിരുത്തുക]താഴെപ്പറയുന്ന 11 പാഠങ്ങൾ ഇതിലുൾപ്പെടുന്നു.
- ഒരു സ്വപ്നവും അതിന്റെ സന്ദേശവും.
- അനുകരണീയമായൊരു മാതൃക വേണം.
- മഹാമനീഷികളായ ഗുരുക്കന്മാരും ശാസ്ത്രജ്ഞന്മാരും.
- സന്യാസിമാരിൽ നിന്നും സിദ്ധന്മാരിൽ നിന്നും പഠിച്ച പാഠം.
- രാഷ്ട്രീയത്തിനും മതത്തിനുമുപരിയായ രാജ്യസ്നേഹം.
- വിജ്ഞാനിക സമൂഹം
- ചാലകശക്തികളുടെ ഏകോപനം
- ഒരു പുതിയ സംസ്ഥാനത്തിന്റെ നിർമ്മാണം
- എന്റെ നാട്ടുകാരോട്
- ഉപസംഹാരം
- താരുണ്യത്തിന്റെ ഗീതം
രണ്ടാം ഭാഗം
[തിരുത്തുക]ഈ പുസ്തകത്തിന്റെ രണ്ടാം ഭാഗം മൈ ഇന്ത്യ: ഐഡിയാസ് ഫോർ ദ ഫ്യൂച്ചർ എന്നപേരിൽ പുറത്തിറങ്ങാനിരിക്കുകയാണ്.[2]
കുറിപ്പുകൾ
[തിരുത്തുക]- "നമ്മുടെ എറ്റവും വലിയ ശത്രു ആര്?" എന്ന ചോദ്യത്തിന് "ദാരിദ്ര്യം" എന്നു മറുപടി പറഞ്ഞ സ്നേഹൽ താക്കർ എന്ന പെൺകുട്ടിയ്ക്കാണ് എ.പി.ജെ അബ്ദുൽ കലാം ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ എം.പി. സദാശിവൻ, എ.പി.ജെ അബ്ദുൽ കലാം ; വിവർത്തനം, (2006). ജ്വലിക്കുന്ന മനസുകൾ: ഇന്ത്യയുടെ ഊർജ്ജം തുറന്നുവിടുമ്പോൾ] (14 ആം ed.). കോട്ടയം: ഡി സി ബുക്സ്. ISBN 8126405120.
{{cite book}}
:|access-date=
requires|url=
(help)CS1 maint: extra punctuation (link) CS1 maint: multiple names: authors list (link) - ↑ "APJ Abdul Kalam's parting gift: A sequel to 'Ignited Minds'". ഇന്ത്യൻ എക്സ്പ്രെസ്സ്. 31 ജൂലൈ 2015. Retrieved 4 ഓഗസ്റ്റ് 2015.