ടാഗോർ (മാസിക)
ദൃശ്യരൂപം
(ടാഗോർ(മാസിക) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1945 മുതൽ കൊല്ലത്തു നിന്ന് പ്രസിദ്ധീകരിച്ച ഒരു മാസികയാണ് "ടാഗോർ'. തേവാടി ടി കെ നാരായണക്കുറുപ്പായിരുന്നു പത്രാധിപർ. അധിക കാലം മാസിക തുടർന്നു നടത്താനായില്ല. മലയാളത്തിലെ ലിറ്റിൽ മാസികകളുടെ തുടക്കം എന്ന് ടാഗോർ മാസികയെ വിശേഷിപ്പിക്കാം. പി. കുഞ്ഞിരാമൻ നായർ, ലളിതാംബികാ അന്തർജ്ജനം മുതൽ ഉള്ളൂരും വള്ളത്തോളും വരെ ടാഗോർ മാസികയിൽ എഴുത്തുകാരായിരുന്നു. ജി. കുമാരപിള്ളയും ഓംചേരിയും ആനന്ദക്കുട്ടനുമൊക്കെ എഴുതിത്തുടങ്ങുന്നതും ഈ മാസികയിലായിരുന്നു. [1]
അവലംബം
[തിരുത്തുക]- ↑ തേവാടിയുടെ ആത്മഗീതം, ഷാനവാസ് പോങ്ങനാട്, കലാപൂർണ മാസിക, ഡിസംബർ 2019
പുറം കണ്ണികൾ
[തിരുത്തുക]- ഗ്രന്ഥപ്പുര വെബ്‍സൈറ്റിൽ ടാഗോർ മാസിക