Jump to content

ടി.പി. വേണുഗോപാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ടി.പി.വേണുഗോപാലൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ ഒരു കഥാകാരനാണ് ടി.പി. വേണുഗോപാലൻ. നാലു നോവലുകളും പതിനാല് ചെറുകഥ സമാഹാരങ്ങളും ,ഒരു വിവർത്തന നാടക വും ഒരു ചലച്ചിത്രനിരൂപണവുമായി ഇരുപത് പുസ്തകങ്ങൾ ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ദൈവം തിരിച്ചയച്ച പ്രാർഥനകൾ , കരയിലെ കണ്ണിമൽസ്യങ്ങൾ എന്നീ കഥാ സമാഹാരങ്ങളിൽ ഒറ്റവരിക്കഥകൾ മാത്രമാണ് ഉള്ളത്.[1]

ജീവിതരേഖ

[തിരുത്തുക]

കെ.ദാമോദരൻ നമ്പ്യാരുടെയും ടി.പി.പത്മാവതിയുടെയും മകനായി കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയിൽ 1965-ൽ ആണ് ടി.പി. വേണുഗോപാലൻ ജനിച്ചത്.[2] സമഗ്ര ശിക്ഷാ കേരളം കണ്ണൂർ ജില്ലാ പ്രൊജക്ട് ഓഫീസർ പാപ്പിനിശ്ശേരി ഇ.എം.എസ്. സ്മാരക ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ, കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം, എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്.[3]

പ്രധാനകൃതികൾ

[തിരുത്തുക]
  • ഭൂമിയുടെ തോട്ടക്കാർ (കഥകൾ)
  • സുഗന്ധമഴ (കഥകൾ)
  • അനുനാസികം (കഥകൾ)[4]
  • കേട്ടാൽ ചങ്കുപൊട്ടുന്ന ഓരോന്ന് (കഥകൾ)
  • സൈഡ് കർട്ടൻ (കഥകൾ)
  • കുന്നുംപുറം കാർണിവൽ (കഥകൾ)
  • ആത്മരക്ഷാർത്ഥം (കഥകൾ)
  • ഭയപ്പാടം (കഥകൾ)
  • മണ്ണ് വായനക്കാരൻ (കഥകൾ)
  • പകൽവണ്ടിയാത്രക്കാർ (കഥകൾ)
  • സ്ക്രീൻ ഷോട്ട് (കഥകൾ)
  • ദൈവം തിരിച്ചയച്ച പ്രാർത്ഥനകൾ (കഥകൾ)
  • കരയിലെ കണ്ണിമൽസ്യങ്ങൾ (കഥകൾ)
  • തുന്നൽക്കാരൻ (കഥകൾ)
  • കുത്തും കോമയുമുള്ള ഈ ജീവിതം (നോവൽ)
  • തെമ്മാടിക്കവല (നോവൽ)
  • ഒറ്റയാൾ നാടകത്തിലെ കഥാപാത്രങ്ങൾ (നോവൽ)
  • അരവാതിൽ (നോവൽ)
  • ആട് (വിവർത്തനനാടകം)
  • ബാലചന്ദ്രമേനോൻ: കാണാത്ത കാഴ്ചകൾ, കേൾക്കാത്ത ശബ്ദങ്ങൾ (ചലച്ചിത്രനിരൂപണം)[5]

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "നീ തിരിയാകുമെങ്കിൽ ഞാൻ തീയാകാം; ഒറ്റവരിയിൽ കഥയുമാകാം". Retrieved 2022-05-07.
  2. 2.0 2.1 "books.puzha.com - Author Details". 2012-06-03. Archived from the original on 2012-06-03. Retrieved 2022-05-07.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "ടി.പി. വേണുഗോപാലൻ" (in അമേരിക്കൻ ഇംഗ്ലീഷ്). 2020-09-15. Retrieved 2022-05-07.
  4. വെബ്‌ലോകം: ചെറുകാട് അവാർഡ് Archived 2011-07-18 at the Wayback Machine, മലയാളം
  5. https://www.newindianexpress.com/cities/thiruvananthapuram/2023/apr/19/balachandra-menon-is-a-multi-faceted-artist-loved-by-malayalis-2567241.html. {{cite web}}: Missing or empty |title= (help)CS1 maint: url-status (link)
  6. "Mathrubhumi || Books". 2011-12-03. Archived from the original on 2011-12-03. Retrieved 2022-05-07.{{cite web}}: CS1 maint: bot: original URL status unknown (link)
  7. "Kerala News - അബുദാബി ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു - India, World News - Mathrubhumi Newspaper Edition". 2012-08-01. Archived from the original on 2012-08-01. Retrieved 2022-05-07.{{cite web}}: CS1 maint: bot: original URL status unknown (link)
  8. "samanvayam award to t.p.venugopal". 2013-10-01. Archived from the original on 2013-10-01. Retrieved 2022-05-07.{{cite web}}: CS1 maint: bot: original URL status unknown (link)
  9. https://www.dcbooks.com/first-sivaraman-cheryanadu-award-to-tp-venugapal.html. {{cite web}}: Missing or empty |title= (help)CS1 maint: url-status (link)
  10. https://www.madhyamam.com/culture/literature/k-ponnyam-award-to-tp-venugopal-1204141. {{cite web}}: Missing or empty |title= (help)CS1 maint: url-status (link)
"https://ml.wikipedia.org/w/index.php?title=ടി.പി._വേണുഗോപാലൻ&oldid=4063984" എന്ന താളിൽനിന്ന് ശേഖരിച്ചത്