ഒ.എം. അനുജൻ
ഡോ. ഒ.എം. അനുജൻ | |
---|---|
തൊഴിൽ | ഭാഷാ അദ്ധ്യാപകൻ, കവി |
ദേശീയത | ഇന്ത്യ |
വിദ്യാഭ്യാസം | എം.എ, പി.എച്.ഡി |
ശ്രദ്ധേയമായ രചന(കൾ) | ജീവിതം, കാവ്യം, സൃഷ്ടി, വൈശാഖം, നഗരശില്പികൾ |
പങ്കാളി | സാവിത്രി അന്തർജ്ജനം |
കുട്ടികൾ | വത്സല, സുജ, ശ്രീലത |
ബന്ധുക്കൾ | ഒളപ്പമണ്ണ |
മലയാളഭാഷാപണ്ഡിതനും കവിയുമാണ് ഡോ.ഒ.എം അനുജൻ. കവി ഒളപ്പമണ്ണയുടെ അനുജനാണ്. ഡൽഹി സർവകലാശാല മലയാളവിഭാഗത്തിൽ പ്രൊഫസർ ആയിരുന്നു.
ജീവിതരേഖ
[തിരുത്തുക]1928 ജൂലൈ 20 ന് പാലക്കാട് ജില്ലയിൽ വെള്ളിനേഴി ഒളപ്പമണ്ണ മനയിൽ ജനിച്ചു.[1] മാതൃഗൃഹം വടക്കാഞ്ചേരി മന. ഉപനയനം സമാവർത്തനം എന്നിവക്ക് ശേഷം പത്താം വയസ്സിലാണ് വെള്ളിനേഴിയിൽ പഠനസൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഒറ്റപ്പാലത്ത് സ്കൂളിൽ ചേരുന്നത്. ചിത്രഭാനു എന്നാണ് ആദ്യം ഇട്ട പേര്.[1] എന്നാൽ എട്ട് സഹോദരങ്ങളിൽ ഏറ്റവും ഇളയവനാകയാൽ സ്കൂളിൽ ചേരുമ്പോൾ അനുജൻ എന്ന പേര് തന്നെ മതിയെന്ന് തീരുമാനിച്ചു.[1] പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് ഇൻ്റർമീഡിയറ്റ്, തുടർന്ന് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദവും, തിരുവനന്തപുരംം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദവും, പിന്നീട് സർദ്ദാർ കെ.എം പണിക്കരുടെ കീഴിൽ ഗവേഷണബിരുദവും നേടി.[1] മലയാള വൃത്തശാസ്ത്രമായിരുന്നു ഗവേഷണ വിഷയം. ദില്ലി സർവകലാശാലയിൽ മലയാളവിഭാഗത്തിൽ അദ്ധ്യാപകനായി. [2]
സാഹിത്യപ്രവർത്തനം
[തിരുത്തുക]കവിതാസമാഹാരങ്ങൾ
[തിരുത്തുക]- ജീവിതം കാവ്യം[1]
- സൃഷ്ടി[1]
- വൈശാഖം[1]
- നഗരശില്പികൾ[1]
- ചില്ലുവാതിൽ[1]
- അഗാധനീലിമകൾ[1]
- മുകുളങ്ങൾ[1]
- മേഘം[1]
- ആക്തേയൻ[1]
- മലയാളിച്ചി[1]
- മധുവും രമയും രാജാവും[1]
ആട്ടക്കഥകൾ
[തിരുത്തുക]- ഭാവദേവചരിതം (വള്ളത്തോളിന്റെ കവിതകളെ ആധാരമാക്കി)[1]
- മേഘസന്ദേശം[1]
- ഉർവ്വശീ പുരൂരവസ്സ്[1]
- യയാതി[1]
- ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി[1]
ചെറുകഥാ സമാഹാരം
[തിരുത്തുക]- കവിയുടെ കഥകൾ[1]
യാത്രാവിവരണം
[തിരുത്തുക]- പൂർവ്വയൂറോപ്പിൽ ഒരു സാംസ്കാരിക പര്യടനം[1]
പുരസ്കാരം
[തിരുത്തുക]- സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം[3]
അവലംബം
[തിരുത്തുക]- ↑ 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 1.14 1.15 1.16 1.17 1.18 1.19 1.20 1.21 "ഡൽഹിയിലെ ഒളപ്പമണ്ണ |". 2020-12-23. Archived from the original on 2020-12-23. Retrieved 2020-12-23.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ മാതൃഭൂമി വാരാന്തപ്പതിപ്പ്, 2018 ഓഗസ്റ്റ് 12 ഞായർ, പേജ് 2., ഡൽഹിയിലെ ഒളപ്പമൺന
- ↑ "കേരള സാഹിത്യ അക്കാദമി പുരസ്‌കാരസമർപ്പണം | I&PRD : Official Website of Information Public Relations Department of Kerala". 2020-12-23. Archived from the original on 2020-12-23. Retrieved 2020-12-23.
{{cite web}}
: CS1 maint: bot: original URL status unknown (link)
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അനുജൻ,_ഒ.എം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |