Jump to content

തിരുവൻവണ്ടൂർ മഹാവിഷ്ണു-ഗോശാലകൃഷ്ണക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തിരുവൻ വണ്ടൂർ മഹാവിഷ്ണുക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുവൻ വണ്ടൂർ ക്ഷേത്രം ഒരു ദൃശ്യം

തിരുവൻവണ്ടൂർ മഹാവിഷ്ണു-ഗോശാലകൃഷ്ണൻ ക്ഷേത്രം ഭാരതത്തിലെ 108 വൈഷ്ണവക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതും പഞ്ചപാണ്ഡവ ക്ഷേത്രമെന്ന നിലയിൽ അറിയപ്പെടുന്നതുമായ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ചെങ്ങന്നൂരിൽ നിന്നും തിരുവല്ലയ്ക്ക് പോകുന്ന വഴിയിൽ നാലു കി.മീ. വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന, ‘പാമ്പണയപ്പൻ തിരുപ്പതി’ എന്നറിയപ്പെടുന്ന തിരുവൻവണ്ടൂർ ക്ഷേത്രം. പടിഞ്ഞാട്ട് ദർശനമുള്ള ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ക്ഷേത്രത്തിൽ തുല്യപ്രാധാന്യത്തോടെ അവതാരമായ ഗോശാലകൃഷ്ണനും കുടികൊള്ളുന്നുണ്ട്. ഗണപതി, ശാസ്താവ്, ശിവൻ എന്നിവരാണ് ഉപദേവതകൾ.

ഐതിഹ്യം

[തിരുത്തുക]

അജ്ഞാത വാസകാലത്ത് പഞ്ചപാണ്ഡവർ ചെങ്ങന്നൂരിനടുത്തുള്ള പാണ്ഡവൻ പാറ എന്ന കുന്നിൽ താമസിച്ചെന്നും അവിടെ നിന്നും ഓരോരുത്തരും അടുത്തുള്ള ഓരോ ക്ഷേത്രങ്ങളിൽ ആരാധന നടത്തിയെന്നുമാണ് ഐതിഹ്യം. അതിൽ നകുലൻ പൂജിച്ച മഹാവിഷ്ണുവാണ് തിരുവൻവണ്ടൂരപ്പൻ. യുധിഷ്ഠിരൻ- തൃച്ചിറ്റാറ്റും ഭീമൻ-തൃപ്പുലിയൂരും, അർജ്ജുനൻ തിരുവാറന്മുളയിലും, സഹദേവൻ- തൃക്കൊടിത്താനത്തുമായിരുന്നു ആരാധനകൾ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്നു. കൂടാതെ മുതുകുളത്തിനടുത്തുള്ള പാണ്ഡവർകാവ് എന്ന ക്ഷേത്രത്തിൽ കുന്തിയും ആരാധന നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഒരു ദിവസം തന്നെ ഈ ആറു ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് ഭക്തജനങ്ങൾ പുണ്യമായി കരുതുന്നു. ഈ ക്ഷേത്രങ്ങളിൽ പടിഞ്ഞാട്ട് ദർശനമുള്ള ഏകക്ഷേത്രമാണ് തിരുവൻവണ്ടൂർ. മറ്റിടങ്ങളിലെല്ലാം കിഴക്കോട്ടാണ് ദർശനം. വേണാടുഭരിച്ചിരുന്ന ശ്രീവല്ലഭൻ കോതയുടെ രണ്ട് ശിലാശാസനങ്ങൾ ഉണ്ട്. അവയിൽ കാലം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും 10ആം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് അദ്ദേഹ ജീവിച്ചിരുന്നതെന്നു കരുതുന്നു.

ഗോശാലകൃഷ്ണൻ

[തിരുത്തുക]
തിരുവൻവണ്ടൂർ ക്ഷേത്രത്തിലെ ഗോശാലകൃഷ്ണക്ഷേത്രം

ഭക്തജനങ്ങൾക്ക് വളരേയധികം ശ്രദ്ധയുള്ള നടയാണ് ഗോശാലകൃഷ്ണന്റെത്. 1963ൽ അവിടുത്തെ ഹൈസ്ക്കൂൾ ചിത്രരചനാ അധ്യാപകനും കൃഷ്ണ ഭക്തനുമായിരുന്ന ദാമോദരൻ സ്വാമിക്ക് സ്വപ്നദർശനം കിട്ടിയതനുസരിച്ച് തിരുവൻവണ്ടൂർ ക്ഷേത്രത്തിനു പിന്നിൽ ഏകദേശം 50 മീറ്റർ മാറി 51 ദിവസത്തെ ശ്രമഫലമായി ഗോശാലകൃഷ്ണന്റെ വിഗ്രഹം ലഭിച്ചു. ഇന്നും ആ ഓർമക്കായി 7 സപ്താഹങ്ങൾ (49ദിവസം) അടങ്ങുന്ന 51ദിവസത്തെ ഉത്സവം ഇവിടുത്തെ ഒരു പ്രത്യേകതയാണ്.

ശ്രീ ശ്രീ നമ്മാഴ്വാർ ഭൃംഗപുരത്തെകുറിച്ച് നൽകിയ പാസുരം

[തിരുത്തുക]

വേറുകൊണ്ടുമ്മൈയാനിരന്ദേൻ വെറിവണ്ടിന
തേറുനീർ പമ്പൈ വടപാലൈ തിരുവൺവണ്ടൂർ
മാറിൽ പോരരക്കൻ മതിൾ നീറെഴച്ചെറ്റ്രുഗന്ദ്
ഏറു ശേവകനാർക്ക് എന്നൈയും ഉളളെൻ മിൻ ക്

ശ്രീ ശ്രീ കൃഷ്ണപ്രേമിസ്വാമികൾ അരുളിയ കീർത്തനം

[തിരുത്തുക]

ശ്യാമ രാഗം ആദി താളം

മാധവകർണ്ണേ കഥയ മമ കഥാം
ഭ്രമസി വൃധാ കിമത്ര ഭ്രമര
ഭ്രമരപുരം ഗച്ഛ പരമസുന്ദര ...മാധവ
നാരദവീണാനാദവിലോലം
നാരായണ മയാ രമയ മാലോലം ...മാധവ
പമ്പാനദീതീരവനസഞ്ചാരം
പശ്യമുദാ ഭക്തജനമന്ദാരം മാധവ
ഭവന്തം പ്രണമാമി ഭൃംഗരാജ
പ്രേമപ്രാർത്ഥനാം ശ്രുണുതഥാ വ്രജ

എത്തിച്ചേരാൻ

[തിരുത്തുക]

ചെങ്ങന്നൂരിൽ നിന്നും തിരുവല്ല ഭാഗത്തേക്ക് എം സി റോഡ് വഴി 4 കിലോമീറ്റർ പോയാൽ പ്രാവിങ്കൂട് കവല. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 2 കിലോമീറ്റർ പോയാൽ ഇടതുവശത്തായി ക്ഷേത്രം ആയി. ബസിനാണെങ്കിൽ തിരുവൻവണ്ടൂർ ക്ഷേത്രക്കവലയിൽ ഇറങ്ങുക

ചിത്രശാല

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]