തൃത്താല കേശവപ്പൊതുവാൾ
Appearance
(തൃത്താല കേശവ പൊതുവാൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
![](http://upload.wikimedia.org/wikipedia/ml/thumb/9/92/Thrithala_Keshavappothuval.jpg/220px-Thrithala_Keshavappothuval.jpg)
മധ്യ കേരളത്തിലെ പ്രസിദ്ധരായ ചെണ്ട, തായമ്പക വിദ്വാന്മാരിൽ ഒരാളായിരുന്നു തൃത്താല കേശവൻ എന്ന തൃത്താല കേശവ പൊതുവാൾ.
തായമ്പക കൂടാതെ കഥകളി മേളം, പഞ്ചവാദ്യം, ഇടയ്ക്കവായന, വില്ലിന്മേൽതായമ്പക, ക്ഷേത്ര ആചാരങ്ങളിലെ പ്രധാന ഇനമായ വലിയപാണി, കൊട്ടിപ്പാടി സേവ എന്നിവയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.[1] തായമ്പകയിലെ മലമക്കാവ് ശൈലിയുടെ ഉപജ്ഞാതാക്കളിൽ ഒരാളായിരുന്നു കേശവ പൊതുവാൾ. മറ്റ് ശൈലികളുടെ ശക്തിയും സൗന്ദര്യവും തന്റെ വാദനത്തിൽ നിലനിർത്തിക്കൊണ്ടുതന്നെ പുതിയ പ്രയോഗങ്ങൾ സന്നിവേശിപ്പിച്ചതാണ് തൃത്താല കേശവ പ്പൊതുവാൾ തായമ്പകയിലെ അത്ഭുതമായി മാറിയത്.[2][3]
1988 ഫിബ്രവരി എട്ടിന് അമ്പതാം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു.
തൃത്താല കേശവന്റെ ജീവിതത്തെ ആസ്പദമാക്കി ജയറാം, ഷാജി എൻ. കരുൺ എന്നിവർ ചേർന്ന് ഒരു സിനിമ നിർമ്മിക്കുന്നുണ്ട്. [4]
അവലംബം[തിരുത്തുക]
- ↑ വാദ്യകലയിലെ ഗന്ധർവൻ വിടവാങ്ങിയിട്ട് കാൽ നൂറ്റാണ്ട് [പ്രവർത്തിക്കാത്ത കണ്ണി]
- ↑ "തായമ്പകയുടെ തൃത്താല സ്മരണകൾ - മാതൃഭൂമി". Archived from the original on 2013-02-08. Retrieved 2013-02-08.
- ↑ തായമ്പക: സർവവിജ്ഞാനകോശം [പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://malayalam.oneindia.in/movies/news/2013/01/shaji-n-karun-jayaram-chowallur-new-movie-107041.html