Jump to content

എസി പവർപ്ലഗ്ഗുകളും സോക്കറ്റുകളും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ത്രീപിൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1.പവ്വർ പ്ലഗ്
2.പവ്വർ സോക്കറ്റ്

കെട്ടിടങ്ങളിലും മറ്റു ചിലയിടങ്ങളിലും വൈദ്യുത ഉപകരണങ്ങളെ ആൾട്ടർനേറ്റിങ് കറന്റ് (എസി) വൈദ്യുതി വിതരണ സംവിധാനവുമായി ബന്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന ഉപകരണമാണ് പവർപ്ലഗ്ഗുകളും സോക്കറ്റുകളും. ഇലക്ട്രിക്കൽ പ്ലഗുകളും സോക്കറ്റുകളും വോൾട്ടേജിലും, ആമ്പിയറിലും, ആകൃതിയിലും, വലുപ്പത്തിലും, കണക്റ്റർ ഇനത്തിലും പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു. പ്ലഗുകളുടെയും സോക്കറ്റുകളുടെയും വ്യത്യസ്ത വോൾട്ടേജിലുള്ള ഘടകങ്ങൾ ലോകമെമ്പാടും ഉപയോഗിക്കുന്നു.

ഗൃഹവൈദ്യുതീകരണത്തിൽ ഉപയോഗിക്കുന്ന സുരക്ഷാസംവിധാനമാണിത്. ടൂപിൻ ഉപയോഗിച്ചാൽ ലോഹകവചങ്ങൾ ഉള്ള വൈദ്യുത ഉപകരണത്തിൽ എന്തെങ്കിലും തകരാർ കൊണ്ട് അതിൽ വൈദ്യുത ചാർജ് പ്രവഹിക്കാൻ ഇടയായാൽ ഉപകരണം സ്പർശിക്കുന്ന വ്യക്തിയിലൂടെ വൈദ്യുതി ഭൂമിയിലേക്ക് ഒഴുകുന്നു. ഇതുമൂലം ആൾക്ക് ഷേക്കേൽക്കുന്നു. എന്നാൽ ത്രീപിൻകണക്ഷനിലെ എർത്ത് പിൻ ഭൂമിയുമായി ബന്ധിച്ചിരിക്കുന്നു.അതുകൊണ്ട് അമിത വൈദ്യുത ചാർജ് ഭൂമിയിലേക്ക് ഒഴുക്കി വിടുന്നു. ഉപകരണം സ്പർശിക്കുന്ന വ്യക്തി സുരക്ഷിതനാകുന്നു. ത്രീപിൻകണക്ഷനിലെ മൂന്നാമത്തെ വലിയ പിന്നാണ് എർത്ത് പിൻ. പിന്നിലെ ഫേസ് കണക്ഷൻ വൈദ്യുതിയിൽ സ്പർശിക്കും മുൻപേ തന്നെ എർത്ത് ലഭ്യമാക്കാനും (നീളം കൂടിയ പിന്നായതിനാൽ മറ്റു പിന്നുകളെ അപേക്ഷിച്ച ആദ്യം എർത്ത് സജ്ജമാകുന്നു) വൈദ്യുത പ്രതിരോധം കുറയ്ക്കാനാണ് ഇതിന് വണ്ണം കൂടുതലായി നിർമിച്ചിരിക്കുന്നത്. മറ്റ് രണ്ട് പിന്നുകൾ ഫേസും, ന്യൂട്രലുമാണ്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]