Jump to content

നചികേതസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നചികേതസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കഠോപനിഷത്തിലും, തൈത്തിരീയോപനിഷത്തിലും, ബ്രാഹ്മണത്തിലും, മഹാഭാരതം അനുശാസനപർവ്വം 106 ആം അധ്യായത്തിലും പരാമർശ്ശിക്കപ്പെടുന്ന വ്യക്തിയാണ് നചികേതസ്. ആചാരനിഷ്ടനായ യജ്ഞശ്രയസ്സിന്റെ പുത്രനാണ് ഇദ്ദേഹം. കഠോപനിഷത്ത്, യമൻ നചികേതസ്സിന് ആത്മതത്വം ഉപദേശിക്കുന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്.

യജ്ഞശ്രശസ്സ് ഒരു യാഗം നടത്തി. അതിന്റെ ഭാഗമായി കുറേ പശുക്കളെ ദാനം ചെയ്തു. പശുക്കൾ പുല്ലുതിന്നാനോ വെള്ളം കുടിക്കാനോ കഴിയാത്തതായിരുന്നു. ഇതു കണ്ട് യജ്ഞശ്രയസ്സിന്റെ പുത്രനായ നചികേതസ് പാപപൂരിതമായ ഈ ദാനത്തിന്റെ ഫലമായി പിതാവ് അത്യന്തം ദുരിതത്തിലാകുമെന്ന് മനസ്സിലായി. നല്ലവനും ബുദ്ധിമാനുമായ നചികേതസ് പിതാവിനെ ഈ ദുർവിധിയിൽ നിന്നും രക്ഷിക്കാൻ തീരുമാനിച്ചു. അദ്ദേഹം പിതാവിനോട് തന്നെ ആർക്കാണ് ദാനംചെയ്യുന്നതെന്ന് ചോദിച്ചു. തന്നെയും ആർക്കെങ്കിലും കൊടുക്കണമെന്ന് കുട്ടി പല പ്രാവശ്യം കെഞ്ചി. ദേഷ്യം വന്ന പിതാവ് നിന്നെ യമനാണ് കൊടുക്കാൻ പോകുന്നതെന്ന് പറഞ്ഞു.

അച്ഛന്റെ വാക്കുകൾ വൃഥാവിലാകരുത് എന്ന തീരുമാനത്തോടെ നചികേതസ്, യമലോകത്തേക്ക് യാത്രയായി. യമനെ കാത്ത് മൂന്ന് രാത്രികൾ നിൽക്കേണ്ടി വന്ന നചികേതസിനു പ്രായശ്ചിത്തമായി ഓരോ രാത്രികൾക്കും ഓരോ വരം നൽകാമെന്നും പറഞ്ഞു. ഇതിന്റെ ഭാഗമായി നചികേതസ് ആത്മജ്ഞാനം ആവശ്യപ്പെടുകയും, തന്റെ ശിഷ്യന് അതിനുള്ള യോഗ്യത ഉണ്ടെന്ന് പരീക്ഷിച്ചറിഞ്ഞ ശേഷം യമദേവൻ അത് നൽകുകയും ചെയ്യുന്നു

"https://ml.wikipedia.org/w/index.php?title=നചികേതസ്സ്&oldid=2528856" എന്ന താളിൽനിന്ന് ശേഖരിച്ചത്