കുട്ടവള്ളം
![](http://upload.wikimedia.org/wikipedia/commons/thumb/a/a1/%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8B%E0%B4%9F%E0%B4%BF_%E0%B4%B5%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BF.jpg/220px-%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8B%E0%B4%9F%E0%B4%BF_%E0%B4%B5%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BF.jpg)
മീൻ പിടിക്കാനും വെള്ളത്തിൽ യാത്ര ചെയ്യാനും മറ്റും ഉപയോഗിക്കുന്ന ഒരു യാനമാണ് കുട്ടവഞ്ചി അഥവാ വട്ടത്തോണി. നാടോടി വഞ്ചി എന്നും ഇത് അറിയപ്പെടുന്നുണ്ട്. തമിഴിൽ പെരിസൽ[1] എന്നാണ് ഇതിനെ വിളിക്കുന്നത്.
വിശദാംശങ്ങൾ[തിരുത്തുക]
രണ്ടരമീറ്ററോളമാണ് ഇതിന്റെ വ്യാസം. അഞ്ചോളം ആളുകൾക്ക് ചില കുട്ടവഞ്ചികളിൽ ഇരിക്കാൻ സാധിക്കും. ഒറ്റത്തുഴ വച്ചാണ്ട് വഞ്ചിയിൽ ഇരുന്നാണ് തുഴയുന്നത്. മുള കീറിയത് വരിഞ്ഞുകെട്ടിയാണ് കുട്ടവള്ളമുണ്ടാക്കുന്നത്. വെള്ളം കയറാതിരിക്കാൻ അടിയിൽ പ്ലാസ്റ്റിക് വച്ചുകെട്ടും. ഒരാൾക്ക് എടുത്തുകൊണ്ടു നടക്കാനുള്ള ഭാരമേ കുട്ടവഞ്ചിക്ക് ഉണ്ടാകാറുള്ളൂ.[1]
ഉപയോഗിക്കുന്ന സ്ഥലങ്ങൾ[തിരുത്തുക]
![](http://upload.wikimedia.org/wikipedia/commons/thumb/5/56/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%B5%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BF_%E0%B4%85%E0%B4%9F%E0%B4%B5%E0%B4%BF_%E0%B4%8E%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%82%E0%B4%B1%E0%B4%BF%E0%B4%B8%E0%B4%82_01.jpg/220px-%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%B5%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BF_%E0%B4%85%E0%B4%9F%E0%B4%B5%E0%B4%BF_%E0%B4%8E%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%82%E0%B4%B1%E0%B4%BF%E0%B4%B8%E0%B4%82_01.jpg)
ദക്ഷിണേന്ത്യയിൽ പല സ്ഥലങ്ങളിലും ഇത് ഉപയോഗിക്കപ്പെടുന്നുണ്ട്. കാവേരിനദിയിൽ ഹൊഗനക്കലിൽ വിനോദസഞ്ചാരികൾക്ക് കുട്ടവണ്ടിയിൽ യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്.[1] കാവേരിയുടെ മറ്റു ഭാഗങ്ങളിലും ഈ വള്ളം ഉപയോഗിക്കപ്പെടുന്നുണ്ട്.[2] കേരളത്തിൽ കോന്നിക്കടുത്തുള്ള അടവി എക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കല്ലാർ നദിയിൽ കുട്ടവഞ്ചി സഞ്ചാരത്തിന് അവസരം ഉണ്ട്
ചിത്രശാല[തിരുത്തുക]
-
തുംഗഭദ്ര നദിയിൽ നിന്ന്
-
കബനിപ്പുഴയിൽ നിന്നുള്ള ചിത്രം
-
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 യു.എം., ബിന്നി (28 ജൂലൈ 2012). "കാവേരിയുടെ പ്രിയപ്പെട്ട ഹൊഗനക്കൽ". കേരള കൗമുദി. Retrieved 21 ഏപ്രിൽ 2013.
- ↑ "മേക്കടത്ത് യാത്ര". കൗമുദി. 21 ജൂൺ 2010. Retrieved 21 ഏപ്രിൽ 2013.
{{cite news}}
:|first=
missing|last=
(help)[പ്രവർത്തിക്കാത്ത കണ്ണി]