Jump to content

ദേശീയ മുന്നണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നാഷണൽ ഫ്രണ്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


[[കോൺഗ്രസ് (ഐ.)ക്ക് ബദലായി [[ജനതാ ദൾ|ജനതാ ദളിന്റെയും ബിജെപി യുടെയും നേതൃത്വത്തിൽ സിപിഎം പ്രാദേശികപാർട്ടികളായ ദ്രാവിഡ മുന്നേറ്റ കഴകം, തെലുഗുദേശം പാർട്ടി, ആസാം ഗണ പരിഷത് തുടങ്ങിയ ചെറുപാർട്ടികളെ ചേർത്താണ് ദേശീയ മുന്നണി രൂപീകരിച്ചത്. [1] വി.പി. സിംഗ് കൺവീനറും, എൻ.ടി. രാമറാവു പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടു.

1989 ലെ പൊതു തിരഞ്ഞെടുപ്പ്

[തിരുത്തുക]

1989 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയപാർട്ടിക്കും ഒരു മുന്നണിക്കും വ്യക്തമായി ഭൂരിപക്ഷം ലഭിച്ചില്ല. എന്നാൽ ഇടതുപക്ഷ പാർട്ടികളുടെ പുറത്തു നിന്നുള്ള പിന്തുണയോടെ, മന്ത്രിസഭ രൂപീകരിക്കുവാനുള്ള നേരിയ ഭൂരിപക്ഷം ദേശീയ മുന്നണിക്ക് ലഭിച്ചു.[2][3] മന്ത്രിസഭയിൽ ചേരാനുള്ള ക്ഷണം ഇടതുപക്ഷം നിരസിക്കുകയായിരുന്നു. മന്ത്രിസഭയെ പുറത്തു നിന്നും പിന്തുണക്കാനുള്ള തീരുമാനത്തിൽ സി.പി.ഐ(എം) അടക്കമുള്ള ഇടതുപക്ഷ ക്ഷികൾ ഉറച്ചു നിന്നു.

അവലംബം

[തിരുത്തുക]
  1. "ന്യൂ ഒപ്പോസിഷൻ ഫ്രണ്ട് ഇൻ ഇന്ത്യ". ന്യൂയോർക്ക് ടൈംസ്. 18-സെപ്തംബർ-1988. {{cite news}}: Check date values in: |date= (help)
  2. "നാഷണൽ ഫ്രണ്ട് ടു ഫോംസ് ഗവൺമെന്റ് ഇൻ ഇന്ത്യ". ഡെസർട്ട് ന്യൂസ്. 28-നവംബർ-1989. {{cite news}}: Check date values in: |date= (help)
  3. "കമ്മ്യൂണിസ്റ്റ് ബാക്സ് ഓപ്പോസിഷൻ". ഗെയിൻസി വില്ലേ. 29-നവംബർ-1989. {{cite news}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=ദേശീയ_മുന്നണി&oldid=3304763" എന്ന താളിൽനിന്ന് ശേഖരിച്ചത്