Jump to content

നിധി റാസ്ദാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നിധി റസ്ദാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിധി റാസ്ദാൻ
2016 മാർച്ച് 4 ന് സംഘടിപ്പിച്ച ഒരു പരിപാടിയിൽ
ജനനം
തൊഴിൽജേണലിസ്റ്റ്, എൻഡിടിവി
ജീവിതപങ്കാളി(കൾ)നിലേഷ് മിസ്റ
(m 2005; div 2007)
മാതാപിതാക്ക(ൾ)മഹാരാജ് കൃഷൻ റാസ്ദാൻ, എഡിറ്റേഴ്സ് ഇൻ ചീഫ്, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ

ഒരു ഇന്ത്യൻ പത്രപ്രവർത്തകയാണ് നിധി റാസ്ദാൻ. എൻഡിടിവിയിൽ ലെഫ്റ്റ് റൈറ്റ് & സെൻറർ എന്ന പ്രധാന പരിപാടിയുടെ അവതാരകയാണ്. ഈ പരിപാടി സാധാരണയായി വൈകുന്നേരം തൽസമയം സംപ്രേഷണം ചെയ്യുകയും വാർത്തകളും ബ്രേക്കിംഗ് ന്യൂസുകളും ചർച്ച ചെയ്യുകയും ചെയ്യുന്നു.

എൻ.ഡി.ടിവി 24x7 എന്നത് ന്യൂ ഡെൽഹി ടെലിവിഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ വാർത്തകളും സംഭവങ്ങളും കൈകാര്യം ചെയ്യുന്ന ഒരു ഇംഗ്ലീഷ് ഭാഷ ടെലിവിഷൻ നെറ്റ് വർക്കാണ്.[1] 2017-ൽ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രസിദ്ധീകരിച്ച ലെഫ്റ്റ് റൈറ്റ് & സെൻറർ: ദി ഐഡിയ ഓഫ് ഇന്ത്യ എന്ന ഒരു പുസ്തകം നിധി രചിച്ചിട്ടുണ്ട്.[2][3]

സ്വകാര്യ ജീവിതം

[തിരുത്തുക]

പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ വാർത്താ ഏജൻസി മുൻ എഡിറ്റർ ഇൻ ചീഫ് മഹാരാജാ കൃഷൻ റാസ്ദാന്റെ മകളാണ് നിധി റാസ്ദാൻ.[4][5] ന്യൂഡൽഹിയിലെ ഷെയ്ഖ് സരായ്യിലെ ഏപ്പീജേ സ്കൂളിൽ പഠിച്ചു. പിന്നീട് ലേഡി ശ്രീറാം കോളേജിൽ നിന്നും ബിരുദം നേടി. ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ (1998-99) റേഡിയോ, ടിവി ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പഠിച്ചു.[6] ജമ്മുകശ്മീർ ആണ് ജന്മസ്ഥലം.[7] പത്രപ്രവർത്തകനും എഴുത്തുകാരനുമായ നീലേഷ് മിശ്രയെ 2005-ൽ റാസ്ദാൻ വിവാഹം കഴിച്ചു.[8][9] രണ്ടു വർഷത്തിനു ശേഷം 2007-ൽ ഇരുവരും വേർപിരിഞ്ഞു.

ഔദ്യോഗിക ജീവിതം

[തിരുത്തുക]

നിധി 1999-ൽ എൻ.ഡി ടിവിയിൽ ചേർന്നു. തന്റെ ജീവിതത്തിന്റെ തുടക്കം മുതൽ നിധി വിവിധ പരിപാടികൾ സംഘടിപ്പിച്ച് പരമ്പരകൾ അവതരിപ്പിച്ചു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള പ്രധാന രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ വിഷയങ്ങളിൽ അവർ വിപുലമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്നുമുതൽ ഒരു ന്യൂസ് ആങ്കർ / ജേണലിസ്റ്റ് ആയിരുന്നു.[10] എൻ.ഡി.ടിവി-യുടെ എക്സിക്യൂട്ടീവ് എഡിറ്ററും ന്യൂസ് ഷോ ലെഫ്റ്റ്, റൈറ്റ് & സെന്റർ എന്നിവയുടെ പ്രാഥമിക അവതാരകയുമായിരുന്നു. ജനുവരി 31, 2023 എൻ.ഡി. ടിവിയിൽ നിന്ന് രാജിവച്ചതായി നിധി ട്വിറ്ററിൽ അറിയിച്ചു.[11]

നിധി അവതരിപ്പിക്കുന്ന കാര്യപരിപാടികൾ:

  • NDTV 24x7, പ്രൈം ടൈം ന്യൂസ് [10]
  • ലെഫ്റ്റ് റൈറ്റ് & സെൻറർ, വൈവിധ്യമാർന്ന ടോക്ക് ഷോ [10]
  • ഇന്ത്യ ഡിസൈഡ്സ് @ 9 [10]
  • ദി ലീഡ് [10]

അവാർഡുകൾ

[തിരുത്തുക]
  • ടീച്ചറേഴ്സ് അചീവ്മെൻറ് അവാർഡ് ഫോർ കമ്മ്യൂണിക്കേഷൻ (ഇലക്ട്രോണിക്ക് ജേർണലിസം), 2011. [12]
  • ജമ്മു-കശ്മീർ, വടക്ക്-കിഴക്കൻ ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾക്കായി ജേണലിസം എക്സലൻസ് ഓഫ് രാംനാഥ് ഗോയങ്ക അവാർഡ് . [10]
  • പത്രപ്രവർത്തന മികവിനുള്ള പുരസ്കാരം ജമ്മു-കശ്മീർ സ്റ്റേറ്റ് ഗവൺമെന്റ് പുരസ്‌കാരം. [13]

കൃതികളുടെ പട്ടിക

[തിരുത്തുക]
  • ലെഫ്റ്റ് റൈറ്റ് & സെൻറർ: ദി ഐഡിയ ഓഫ് ഇന്ത്യ (2017) [14] ISBN 9780670089703

അവലംബം

[തിരുത്തുക]
  1. Manchanda, Rohit (25 November 2011). "TV journalist Nidhi Razdan speaks about her life and success". The Weekend Leader. Retrieved 19 August 2013.
  2. {{cite news}}: Empty citation (help)
  3. {{cite news}}: Empty citation (help)
  4. "No Skirting Of Issues". 17 October 2013.
  5. "Saluting the Kashmiri spirit". 6 August 2013.[പ്രവർത്തിക്കാത്ത കണ്ണി]
  6. പോസ്റ്റ്-ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് ഇൻ റേഡിയോ ആൻഡ് ടി വി ജേർണലിസം Archived 2014-03-10 at the Wayback Machine , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ .
  7. {{{title}}}.
  8. "Actual romance blooms in small towns: Neelesh Misra". IndiaGlitz.com. 29 November 2005. Archived from the original on 2006-05-05. Retrieved 26 November 2014.
  9. "Nidhi Razdan". in.com. Archived from the original on 2012-11-12. Retrieved 26 November 2014.
  10. 10.0 10.1 10.2 10.3 10.4 10.5 "Nidhi Razdan in EMMRC and MERC". EMMRC University of Kashmir. Archived from the original on 13 August 2014. Retrieved 19 August 2013.
  11. ഡെസ്ക്, വെബ് (2023-02-02). "ഹിൻഡൻബർഗ് റിപ്പോർട്ട് വാർത്തയാക്കാൻ മടി; അദാനി ഏറ്റെടുത്തതിന് പിന്നാലെ എൻ.ഡി.ടി.വിയിൽ കൂട്ട രാജി | Madhyamam". Retrieved 2023-02-03.
  12. "റോണി സ്ക്രീവാലയും നിധി റസാദനും ടീച്ചേഴ്സ് അവാർഡ് അവാർഡ് ജേതാക്കളിൽ 11 ാമത് അവാർഡുകളും ഐ.ടി.സി. മൗര്യയിൽ ന്യൂഡൽഹിയിൽ അവാർഡ് നൽകി." മികച്ച മീഡിയ വിവരം 14 ഫെബ്രുവരി 2012. ജനറൽ OneFile . ഗെയ്ൽ പ്രമാണ നമ്പർ: ഗെയിൽ | A308550308
  13. Vijay Kumar (25 January 2010). "J&K Government announces 28 State Awards 2010 for bravery, literature, arts, Journalism, crafts". Scoop News. Archived from the original on 5 August 2014.
  14. Razdan, Nidhi (2017-07-24). Left, Right and Centre: The Idea of India (in ഇംഗ്ലീഷ്). S.l.: Penguin Random House India. ISBN 9780670089703.
"https://ml.wikipedia.org/w/index.php?title=നിധി_റാസ്ദാൻ&oldid=4100062" എന്ന താളിൽനിന്ന് ശേഖരിച്ചത്