ആവിയന്ത്രം
ആവി യന്ത്രം ഒരു താപ യന്ത്രമാണ്, ഇത് നീരാവി ഉപയോഗിച്ച് യാന്ത്രികോർജ്ജം ഉല്പ്പാദിപ്പിക്കുന്നു.
18ആം നൂറ്റാണ്ടിൽ ജയിംസ് വാട്ട് ആവി യന്ത്രം പരിഷ്കരിച്ചു. ഈ ആവിയന്ത്രമാണ് ബ്രിട്ടണിലും ലോകമെമ്പാടും നടന്ന വ്യവസായ വിപ്ലവത്തിന് പ്രധാന കാരണമായത്.
പ്രവർത്തിക്കുന്ന ദ്രാവകമായി ആവിയെ ഉപയോഗിക്കുന്ന ഒരു താപ യന്ത്രമാണ്, ആവിയന്ത്രം ആവി യന്ത്രങ്ങൾ ബാഹ്യദഹന യന്ത്രങ്ങളാണ്.[1]. അതിന്റെ പ്രവർത്തന ദ്രാവകം, ദഹന വസ്തുവിൽ നിന്നു വേറെയാണ്.
ദഹനമില്ലത്ത താപ സ്രോതസ്സുകളായ ഊർജ്ജ സ്രോതസ്സുകളായ സൗരോർജ്ജം, ആണവോർജ്ജം, ജിയൊ തെർമൽ ഊർജ്ജം എന്നിവയും ഉപയോഗിക്കാം.
ഈ പ്രവർത്തനത്തെ വിശകലനം ചെയ്യുന്ന തെർമൊ ഡൈനാമിക് ചക്രത്തെ റാങ്കിൻ ചക്രം (Rankine cycle) എന്നു പറയുന്നു. ഈ ചക്രത്തിൽ ഉന്ന്ത മർദ്ദത്തിൽ പ്രവർത്തിക്കുന്ന ബോയിലറിലാണ് വെള്ളത്തെ നീരാവിയാക്കുന്നത്. വികസിക്കുംപ്പോൾ പിസ്റ്റണിലൂടേയും ടർബൈനിലൂടേയും കടന്ന് മർദ്ദം കുറഞ്ഞ് ഘനീഭവിച്ച് വെള്ളമായി ബോയിലറിലേക്ക് തന്നെ തിരിച്ചെത്തുന്നു. ബൊയിലറിനോട് ഘടിപ്പിച്ച യന്ത്രങ്ങളും, തീവണ്ടി ആവി യന്ത്രവും, കൊണ്ടു നടക്കാവുന്നവയും, ബീം യന്ത്രവും സാധാരണ ആവിയന്ത്രത്തിൽ ഉൾപ്പെടുന്നു. കൂടാതെ ആവി കൊണ്ടു പ്രവർത്തിക്കുന്ന പ്രത്യേക യന്ത്രങ്ങളായ സ്റ്റീം ഹാമർ, പൈൽ ഡ്രൈവർ എന്നിവയും പെടും.
ആവി ഉപയോഗിച്ച് ചലനം സാദ്ധ്യമാക്കിയത് 2000 വർഷങ്ങൾക്ക് മുമ്പാണ്. പക്ഷെ ആദ്യ യന്ത്രങ്ങൾ അത്ര പ്രാവർത്തികമായിരുന്നില്ല. സ്പാനിഷു് കണ്ടുപിടിത്തക്കാരനായിരുന്ന ജെറൊനിമൊ ഡി അയാൻസി ബ്യുയോമോണ്ട് 1606ൽ ആവിയന്ത്രത്തിന് പേറ്റന്റ് ഏടുത്തിരുന്നു.[2]
1698 ൽ തോമാസ് സവേരി ആവി പമ്പിന് പേറ്റന്റ് നേടിയിരുന്നു. അതിൽ ആവിയ്ക്ക് പമ്പു ചെയ്യുന്ന വെള്ളവുമായി ബന്ധമുണ്ടായിരുന്നു. സവേരിയുടെ പമ്പിൽ ആവിയെ ഘനീഭവിപ്പിച്ച് ശൂന്യസ്ഥലം സൃഷ്ടിച്ചാണ് വെള്ളം വലിച്ചെടുത്തത്. ന്യുകോമൺന്റെ അന്തരീക്ഷയന്ത്രംമാണ് യഥാർത്ഥമായ ആവി യന്ത്രം. ഇത്1712ൽ ഖനികളിൽ നിന്ന് വെള്ളം ഉയർത്താൻ ഉപയോഗിച്ചിരുന്നു.
1781 ജെയിം വാട്ട് പാറ്റന്റു നേടിയ ആവിയന്ത്രം തുടർച്ചയായ ചാക്രിക ചലനം സാദ്ധ്യമാക്കി [3] വാട്സ്-ടെൻ യന്ത്രം പലയന്ത്രങ്ങൾക്കും ഊർജ്ജം നൽകി.ആ യന്ത്രങ്ങൾ കൽക്കരിയും അല്ലെങ്കിൽ വിറക് ഇന്ധനമായിടത്തും വെള്ളവും ഉള്ളിടത്തും കാണുമായിരുന്നു.
- ↑ American Heritage Dictionary of the English Language (Fourth ed.). Houghton Mifflin Company. 2000.
- ↑ Davids, Karel; Davids, Carolus A. (2012). Religion, Technology, and the Great and Little Divergences: China and Europe Compared, C. 700-1800. Brill. ISBN 9789004233881.
{{cite book}}
: Unknown parameter|lastauthoramp=
ignored (|name-list-style=
suggested) (help), p.207 - ↑ Hills 1989, p. 63.